അകലെ 8 {Rambo} 1862

“”അ..അത്…..സ്…സാന്ദ്ര….””
ആ കൊച്ച് വിക്കി വിക്കിയാ പറഞ്ഞേ….ആ വട്ടമുഖം ആകെ വിളറി വെളുത്തമട്ടാണ്..

“”വിട്ടേക്കെടോ…പാവം..””
അതിന്റെ പരിതാപകരമായ അവസ്ഥ കണ്ടപ്പോ ഞാനൊന്ന് പറഞ്ഞു നോക്കി…

“”മൈ…..ഡിയറെ…ഞാനിതൊന്ന് തീർത്തോട്ടെ..””
സുരയാണ്…എന്നിട്ട് വീണ്ടും അവളോട് തുടർന്നു..

“”നിനക്ക് വിക്കുണ്ടോടി…?..???
ഏഹ്….??””

ഇല്ലെന്നവൾ തലയാട്ടി…

“”എന്നാ മോള് നിന്റെ തലയും വാലും ചേർത്തുറക്കെ ഒന്ന് പറഞ്ഞേ…ചേട്ടന്മാരൊന്ന് കേൾക്കട്ടെ…””

“”സാന്ദ്ര..പി…തോമസ്..””

“”ഓ…അച്ചായത്തി ആണല്ലേ…എവിടാ വീട്…??””

“”കോട്ടയം..””

“”നിനക്കെന്താടിയിത്ര നാണം…ഏഹ്…??””
അതിനെയിട്ട് കാവ്യ വെള്ളം കുടിപ്പിക്കുവാണ്..

അപ്പോഴാ ഗേറ്റും കടന്ന് ജ്യോതി മിസ്സും ആതിര മിസ്സും വരുന്നേ കണ്ടേ..
ആതിര മിസ്സിനെ രാവിലെയൊന്ന് ചടപ്പിക്കാമെന്ന കണക്കുകൂട്ടലിൽ ഞാനവിടുന്നെണീറ്റു..

“”ഒഴിവാക്കേടോ…ഇതിനെയൊക്കെ റാഗ് ചെയ്തിട്ട് എന്നാ കിട്ടാനാ…

കുട്ടി പൊക്കോ…ഇവരൊന്നും പറയത്തില്ല..കേട്ടോ…””

എനിക്കൊരു പുഞ്ചിരിയും സമ്മാനിച്ചോണ്ട്‌ ആ കൊച്ച് പതിയെ നടന്നുപോയി….

121 Comments

  1. സഹോദരൻ ❤

    Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.