അകലെ 8 {Rambo} 1863

ഒരു ചിരിയും പാസ്സാക്കി ഞാനുമെടുത്തു ഒരു ഗ്ലാസ്സ്….
നല്ല കൊടുംതണുപ്പും …കടുപ്പത്തിൽ ഏലക്കയുമിട്ടൊരു കട്ടനും…
പിന്നെ ജോൺസൺ മാഷിൻ്റെ പാട്ടോന്നുവില്ലേലും…..

നമ്മടെ ജോബേട്ടന്റെ മുല്ലയും കേട്ടിരുന്നു…..

 

ഹെന്റെ മോനെ…കിടു…!!!

 

അങ്ങനെ വെളുപ്പാൻകാലത്തെണീപ്പിച്ച് നല്ലൊരുകട്ടനുമിട്ടുതന്ന ശിവേട്ടനൊരുഗ്രൻ ചിരിയും കൊടുത്ത് മറ്റു കാര്യപരിപാടിയിലേക്ക് ഞാൻ കടന്നു..

 

കുളിയും നനയും കഴിഞ്ഞുവന്നിട്ടും ..ഒരൊറ്റ പെമ്പടപോലുമെണീച്ചിട്ടില്ല…
എങ്ങനെയൊക്കെയോ വാതിലിൽ തട്ടിയെണീപ്പിച്ചു…

 

“”ഇവളുമാരൊക്കെ നമ്മളെക്കാൾ ഉണ്ടായിപ്പാടാ..ഉവ്വെ….!!””
മനസ്സാക്ഷി മലരനാണ്..!!

എന്നാലും…അവമ്പറഞ്ഞതിലും കാര്യമില്ലാതില്ല….പലതിനെയും അടുത്തറിയുമ്പോഴറിയാം എന്തോരം ഉണ്ടായിപ്പാണെന്ന്..!!!

 

പിന്നെ എല്ലാം ശടപടെ ശടപടെന്ന് തീർന്നു…
അവിടെയൊക്കെ ഒന്ന് സെറ്റാക്കി ചായേം കുടിച്ചിരിപ്പായി..

 

ഒരു ഒമ്പതരയോടെ മെഡിക്കൽ കോളേജിലെ ജനറൽ ഫിസിഷ്യനും hod യുടെ കൂടെ കാറിൽ വന്നു…

കൂടെ ഒരു നഴ്സും…

 

പിന്നെ നല്ല പിടിപ്പത് പണിയായിരുന്നു….
ഏകദേശം ഒരു രണ്ടുമണിയോടെ കാര്യപരിപാടികൾ എല്ലാം തീർത്തു….
ഞങ്ങൾ പ്രതീക്ഷിച്ചതിലധികം ആളുകൾ വന്നതിൽ ഡോക്ടറും hod യുമെല്ലാം നല്ല സന്തോഷത്തിലാണ്….

121 Comments

  1. സഹോദരൻ ❤

    Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.