അകലെ 8 {Rambo} 1862

“”ഇതാ പണ്ടുള്ളൊർ പറഞ്ഞേ…ഒന്നുള്ളെലും ഒലക്കക്കടിച്ചു വളർത്തണമെന്ന്….””
സുരയാണതുപറഞ്ഞേ…..
ഒരു കൂട്ടച്ചിരിയാണ് പിന്നെ അവിടുണ്ടായെ…

ആതിരയവനെ കൊഞ്ഞനം കുത്തിക്കാണിക്കുന്നുണ്ട്…!!!

സംഭവം പോങ്ങാനാണേലും അവനിപ്പോഴൊരു നല്ലകാര്യം പറഞ്ഞു…അതേതായാലും അവക്കിട്ടു കൊള്ളുവേം ചെയ്തുലോ…

തിരുപ്പത്തിയായി…!!

“”പൂരക്കമ്മറ്റിക്കാര് പോയി…..
വെടിക്കെട്ടും കഴിഞ്ഞ്…

ഇനിപ്പോ ഞാൻ നിക്കണോ…അതോ തിന്നണോ സാറേ…””
സലിമേട്ടന്റെ ഡയലോഗ അന്നേരം ഓർമ്മ വന്നേ…

“”സുര മിസ്സിന്റെ ഫ്യൂസുരി…””
വിഗ്ഗു അത്പറഞ്ഞപ്പോ എല്ലാം പിന്നേം ചിരിയായി…
ഇളിഞ്ഞ അവസ്ഥയിൽ അവളെ കാണാൻ നല്ല ചേലുണ്ടായിരുന്നു അന്നേരം…

“”മതിയെല്ലാംകൂടെയെന്റെകൊച്ചിനെയിട്ട് കളിപ്പിച്ചത്….

മോള് കഴിച്ചോടി….””

“”ഓ ഒരിള്ളാ കൊച്ചുവന്നേക്കുന്നു….അയ്യേ..””
കിട്ടിയ നേരം ഞാനതിനെ വെറുതെവിടാനുദ്ദേശിച്ചിട്ടില്ല..

“”ടാ..ടാ…നിനക്ക് കിട്ടുവേ…

അവന്മാരെ നോക്കണ്ട…മോള് കഴിച്ചേ…””
എന്നും പറഞ്ഞ് അവര് കഴിപ്പായി…

121 Comments

  1. Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.