അകലെ 8 {Rambo} 1863

“”കണ്ടോ മിസ്…അത് മുഴുവൻ അഭിനയിച്ചതാണ്…

കൊടുക്ക്…ഓസ്കാർ കൊടുക്ക്….

ഊ…എന്റെ ചെവി…””
പിടി വിട്ടപ്പോ ഞാനാ ചെവിയും തിരുമ്മിയാ അത് പറഞ്ഞേ..

“”അയ്യോ…വേദനിച്ചോ കുട്ടാ….””

“”ഉം…””
ചുണ്ടും കോട്ടി ഞാനുത്തരം കൊടുത്തു..

“”എങ്കിലേ…കണക്കാക്കി പോയി…””
അതും പറഞ്ഞു തലക്കിട്ടൊരു കൊട്ടും കൊട്ടി മിസ് ആതിരയുടെ നേരെ നടന്നു…

“”പറയെടി…എന്താ ഉണ്ടായേ…???””

“”അതിവൻ എന്നോട് മിണ്ടീല്ല…””
ചുണ്ടും കൂർപ്പിച്ചു കുഞ്ഞു കുട്ടികൾ പറയുന്നപോലെയ അവളതിനുത്തരം കൊടുത്തെ….

“”എന്റീശ്വരാ…ഇതുങ്ങളെക്കൊണ്ട് ഞാൻ തോറ്റു…

എടി…നിനക്ക് പത്തിരുപത്തഞ്ചായീലെ…
നീയെങ്കിലും ഒരു പക്വത കാണിക്കരുതോ…??””
തലയിൽ കയ്യും വെച്ചാ മിസ്സത് ചോദിച്ചേ…

“”അതേ ചേച്ചി…എല്ലാരും എന്നോട് അങ്ങനെ പറയാറുണ്ട്…എന്താ അത്???…””
ഇളിച്ചോണ്ടാവൾ അതിനുമുത്തരം നൽകി

121 Comments

  1. Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.