അകലെ 8 {Rambo} 1862

എന്തായാലും…ഭക്ഷണത്തിരക്കിലായതിനാൽ ആരും അതിന്മേൽ പിടിച്ചുകേറിയില്ല എന്നത് വലിയൊരു ഭാഗ്യമായി..

പക്ഷെ…അതും കഴിഞ്ഞ് സുരയെന്നെ കിടന്ന് തോണ്ടുവായിരുന്ന്…

പന്നി…!!!

അവന്റെ കോപ്പിലെയൊരിളി…

“”എന്റെ പൊന്നു സുരേ…എനിക്കറിയാമ്പാടില്ല…
മിസ് വെറുതെയോരോന്ന് പറയുവാണ്….””
അവനെന്നെ നോക്കിയപ്പോ ഞാൻ തട്ടിക്കയറി പറഞ്ഞു…

“”ഓ…ഞാനോരോഴുക്കിന്‌ പറഞ്ഞതാണോയ്…
ഇനിയതുമ്മേ കേറിപ്പിടിക്കണ്ട…
രണ്ടും ഒന്ന് ഷെമി…””
എന്ന് തൊഴുകയ്യോടെയാണ് മിസ് പറഞ്ഞേ..

“”ഹെന്റെ പൊന്നു മിസ്സ്‌…ഇജ്ജാതി സംഭവങ്ങളൊന്നും പറഞ്ഞേക്കല്ലേ…എന്റെ കാറ്റ് പൊയ്പോവും….അല്ലെങ്കിലേ ഈ നായിക്കള് എന്തേലും കിട്ടാൻ കാത്തുനിൽക്കുവാ…….”””
ഒരു നെടുവീർപ്പിട്ടുകൊണ്ടാ ഞാനത് പറഞ്ഞേ..

“”എന്നാലും ആതിരമിസ് മാത്രം വരാതിരുന്നെ മോശായീലെ….
ഇങ്ങള് ഒരു കാര്യം ചെയ്യ്….മിസ്സിനെവിളിച്ച് ഞങ്ങളങ്ങോട്ട് കൂട്ടാൻവരാമെന്നങ് പറഞ്ഞേക്കു…..
എപ്പടി ഐഡിയ?.??…ഏഹ്…???””
സുരയെന്തോ വല്യ മസ്റ്റർപ്ലാൻ പറഞ്ഞപോലെയൊരു നിൽപ്പും…

“”അതു നല്ലതു തന്നെ…

പക്ഷെ…
അങ്ങനെ എല്ലാരുംകൂടെ ഒന്നും പോകണ്ട…
ഏതെലുമൊരുത്തൻ പോയാൽ മതി..”””
മിസ്സ്‌ കട്ടായം പറഞ്ഞു….

121 Comments

  1. സഹോദരൻ ❤

    Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.