വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 1039

Views : 76500

വൈഷ്ണവി 6

മാലാഖയുടെ കാമുകൻ

Previous Part 

 

ഏവർക്കും വിജയദശമി ആശംസകൾ


നോ..”

വിഷ്ണു അത് കേട്ട് ചാടി എഴുന്നേറ്റ് നിന്നു..

അവൻ ആകെ വിറച്ചു പോയിരുന്നു..

അപ്പോഴാണ് അവൻ ആ സാധ്യതയെപ്പറ്റി ആലോചിച്ചത്.. ഇതുവരെ ചിന്തയിൽ പോലും വരാത്ത ഒന്ന്..

ആദിത്യൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു..

“പറഞ്ഞു എന്നേയുള്ളു.. എന്തായാലും ഇത്രയൊക്കെ ആയി. എടൊ അവൾ ഈ ചാടി തുള്ളി നടക്കുന്നു എന്നേയുള്ളു.. ഒട്ടും പക്വത ഇല്ലാത്തവൾ ആണ് വൈഷ്ണവി.. ആലോചിച്ചു നോക്ക്.. അമ്മ അവളെ വളർത്തി കൊണ്ടുവന്നത് ഒരു ഉറുമ്പ് പോലും കടിക്കാതെ ആണ്.. ആ അമ്മയാണ് അവളുടെ എല്ലാം.. അവരെയും അവൾക്ക് നഷ്ടമായില്ലേ.? തനിക്ക് മാത്രം അല്ല നഷ്ടങ്ങൾ..”

അത് കേട്ടപ്പോൾ വിഷ്ണു മെല്ലെ തല കുനിച്ചു..

ശരിയാണ്.. അവൾക്കും ഉണ്ട് കുറെ നഷ്ടങ്ങൾ..തനിക്ക് മാത്രം അല്ല.

അത് ആലോചിച്ചില്ല ഇതുവരെ..

“ഞാൻ പോകുന്നു.. വീണ്ടും കാണാം..പിന്നെ നേരത്തെ പറഞ്ഞ കാര്യം.. അത് അവൾ പരാതി തരണം, അങ്ങനെ നടന്നു എന്ന്.. അതെന്തായാലും ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം..”

അയാൾ പുഞ്ചിരിയോടെ അത് പറഞ്ഞു ബൈക്കിൽ കയറി ഇരുന്നു..

“എന്ത് ആവശ്യം ഉണ്ടെങ്കിലും സ്റ്റേഷനിലേക്ക് വരാം..”

അതുകൂടെ പറഞ്ഞു അയാൾ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

അത് ഗേറ്റ് കടന്ന് പോയപ്പോൾ വിഷ്ണു അവിടെ ഇരുന്നു..

അവൾ ഇനി വരുമെന്ന് തോന്നുന്നില്ല..

ഭദ്ര അവളെ എവിടേക്ക് എങ്കിലും കൊണ്ടുപോകും എന്ന് അവന് തോന്നി..

എന്റെ പെരുമാറ്റവും അങ്ങനെ ആയിരുന്നല്ലോ..

Recent Stories

34 Comments

Add a Comment
  1. ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com