Crush 6[Naima] 137

Views : 5277

Crush 6

Author :Naima

PREVIOUS PARTS 

ഷേക്ക്‌ കുടിക്കാൻ പോലും നിക്കാതെ അവർ ഇല്ലാത്ത തിരക്കഭിനയിച്ചപ്പോ റോഷൽ ചാടിക്കയറി അവരോട് ഇതൊക്കെ ഒരു സ്പിരിറ്റിൽ എടുക്കണ്ടേ girls.. ഞങ്ങൾ ഇതേല്ലാം തമാശയായി കരുത്തിയിട്ടുള്ളു എന്നു പറഞ്ഞു.. അതോണ്ടല്ലേ നിങ്ങളോട് ഇത് പറഞ്ഞത് തന്നെ…”You girls r amazing”….എന്ന് കൂടി പറഞ്ഞപ്പോ അവരുടെ ആദ്യത്തെ ചമ്മൽ മാറി കുറച്ചു തെളിച്ചം ഒക്കെ വന്നിട്ടുണ്ട് മുഖത്തു…

ഞങ്ങൾ ഇവിടെ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ ആരോടും പോയി പറയരുതെന്ന് ദീപ്‌തി പറഞ്ഞപ്പോ ഞങ്ങൾ പൊട്ടിചിരിച്ചു പോയി…
“എല്ലാരോടും പോയി പറയാൻ ഞങ്ങൾ പെണ്ണുങ്ങൾ അല്ലലോ പെങ്ങളെ” എന്ന് റോഷൽ പറഞ്ഞത്‌ മാത്രെ ഓർമ്മയുള്ളൂ..

മൂന്നും കൂടി “ഞങ്ങൾ പെണ്ണുങ്ങളെ പറഞ്ഞാൽ ഉണ്ടല്ലോന്ന് “പറഞ്ഞു അവന്റെ ചെവി തിന്നു… ലാസ്റ്റ് അവൻ അവരുടെ കാലു പിടിക്കേണ്ട അവസ്ഥ ആയി..

അവസാനം അവൻ തോറ്റു പിൻവാങ്ങി.. അവർ എന്ത് പറഞ്ഞാലും അനുസരിച്ചോളാം എന്ന ലെവലിൽ ആയി.. തല്ലു ഉണ്ടാക്കിയപ്പോ എല്ലാം പഴയ പോലെ സട കുടഞ്ഞു എണീറ്റ സിംഹങ്ങൾ ആയി.. ജ്യൂസ്‌ റെഡി ആയപ്പോ വാങ്ങി കൊണ്ട് വന്നു കുറേ സമയം സംസാരിച്ചു ഇരുന്നു..

ഞാൻ മിണ്ടാതെ ഇരുന്നപ്പോ സൈറ “ശ്രീ എന്താ ഒന്നും മിണ്ടാത്തത്..”എന്ന് ചോദിച്ചു..പിന്നെ ഞാനും അവരോട് അത്യാവശ്യം സംസാരിച്ചു…തൻവി ഇടക്ക് എന്നെ നോക്കുന്നുണ്ട്.. ഞാൻ മാത്രം സംസാരിക്കാത്തത് ഇഷ്ടം ആയില്ലെന്ന് തോന്നുന്നു..

ആൾക്ക് എന്നോട് സംസാരിക്കണമെന്നുണ്ട് എനിക്കും തിരിച്ചും .. പരസ്പരം ഇടക്ക് നോക്കി ചിരിക്കും… കണ്ണുകൾ പരസ്പരം കൊരുക്കുമ്പോൾ വേഗം നോട്ടം മാറ്റും..

ഇത് കണ്ടിട്ട് ദീപ്‌തി ചോദിച്ചു “നിങ്ങൾക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞൂടെ എന്തിനാ ശ്രീയേട്ടാ ഇങ്ങനെ എയർ പിടിച്ചു ഇരിക്കുന്നെ.. ചുമ്മാ അങ്ങ് മിണ്ടു ചേട്ടാ..ഇത് ഒരുമാതിരി”..

ശ്രീയേട്ടാനുള്ള വിളി കേട്ടപ്പോ തൻവിയും ഞാനും കുടിച്ച ജ്യൂസ്‌ കുറച്ചു തുപ്പി പോയി..നോക്കിയപ്പോ തൻവി ദീപ്തിയെ നോക്കി നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി എന്ന് ചുണ്ട് കൊണ്ട് പിറുപിറുത്ത് കാണിക്കുന്നുണ്ട്..

“അല്ല നിങ്ങൾ രണ്ട് പേരും പരസ്പരം കുറേ നേരം ആയി ഇങ്ങനെ നോക്കി ചിരിക്കുന്നത് കണ്ടിട്ട് ചോദിച്ചെന്നെ ഉള്ളു “…

പിന്നെ ഞാനും അവരോടും വീടും നാടും വീട്ടിലെ കാര്യങ്ങളും ഷെയർ ചെയ്തു…ആ സമയം കൊണ്ട് ഞങ്ങൾക്കിടയിൽ ഒരു നല്ല ബോണ്ട്‌ ഉണ്ടായി…

≠============≠≠=======================

ഹോസ്റ്റൽ കേറാൻ ടൈം ആയെന്ന് പറഞ്ഞ് ഞങൾ ഇറങ്ങാൻ പോയപ്പോ ശ്രീ നോക്കുന്നുണ്ട്…. ശ്രീയോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല….എന്തൊക്കെയോ സംസാരിക്കണമെന്ന് കരുതിയതാണ്……അവസരം കിട്ടിയിട്ടും എന്തോ ഒരു തടസം…..

ഹോസ്റ്റലിലേക് പോരുന്നതിനു മുമ്പ് ശ്രീയോട്  കണ്ണ് കൊണ്ട് യാത്ര പറഞ്ഞാണ് പോന്നത്..ആ മുഖത്തെ ഒരു ചെറുപുഞ്ചിരി കൊണ്ട് മറുപടി തന്നു..എന്ത് ക്യൂട്ട് ആണ് ശ്രീന്റെ ചിരി… ഈ ആൺകുട്ടികൾ ചിരിക്കുന്നത് പ്രത്യേക ഭംഗിയാ.. വല്ലപ്പോഴും മാത്രെ ഇങ്ങനെ ഒന്ന് കാണാൻ കിട്ടു..

Recent Stories

The Author

Naima

22 Comments

Add a Comment
 1. ❤❤❤❤❤❤❤

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്… വരുമായിരിക്കും 💕💕

 2. Nice story.. Waiting next part❤️❤️

 3. Kollam vayikan oru flowyoke und♥️♥️♥️👍

 4. Nice aanallo… aadhyam muthale vayikkunnund. Comment cheyyal illa enn mathram.. like nteyum comment nteyum ennam kand katha 3 4 part il kooduthal idilla ennaa vicharichirunnath. But thettichu kalanju.. nalloru olamund katha vayikkumbol.. theeralle ennu aagrahikkunnu.. nalla rasamayitt parayunnund !!

 5. ‘Crush’ enn kandapol chumma eduth vaayicha story airunnu pakshe kaathiripikkan ithil kooduthal enth venam

 6. Super

 7. ഡിങ്കൻ

  May be നല്ല കഥ ആയിരിക്കാം. പക്ഷെ എന്നെപ്പോലെ കൊറേ വായനക്കാരെ ഈ കഥ വായിക്കാതെ ഇരിക്കാൻ പ്രേരിപ്പിക്കുന്നത് പേജ്ന്റെ എണ്ണം ആണ്..so late ആയിട്ടാണ് എങ്കിലും പേജ് കൂട്ടി എഴുത്തു..plz… Support ചെയ്യാൻ തയ്യാറാണ് ❤️❤️❤️

  1. 💕💕next ടൈം പേജ് കൂട്ടി പോസ്റ് ചെയ്യാം കേട്ടോ.. താങ്ക്സ്

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com