വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 1083

Views : 83751

കണ്ണുകൾ ഇറുക്കി അടച്ചു കിടക്കുകയായിരുന്നു വൈഷ്ണവി.. നെറ്റിയിൽ വെളുത്ത തുണി കെട്ടിയിരിക്കുന്നു.

“ഈ കുട്ടി ഒന്നും കഴിക്കാറില്ലേ..?”

അടുത്ത് നിന്ന ഡോക്ടർ അവനോട് ചോദിച്ചപ്പോൾ അവന് ഉത്തരം ഉണ്ടായില്ല..

അവൾ കഴിക്കുന്നത് എപ്പോഴാണ് എങ്ങനെയാണു എന്നൊന്നും അവൻ കുറെയായി ശ്രദ്ധിക്കാറില്ലായിരുന്നു..

ഇനി കഴിക്കാറുണ്ടോ എന്ന് തന്നെ അവന് അറിയില്ലായിരുന്നു.

“ഇനിയെങ്കിലും ശ്രദ്ധിക്കുക. കുട്ടിക്ക് ആരോഗ്യം വേണമെങ്കിൽ ഭക്ഷണം നന്നായി കഴിക്കണം.. കേട്ടല്ലോ..?”

അവളെ നോക്കി അത് പറഞ്ഞു ഡോക്ടർ പോയപ്പോൾ അവൻ അവളെ നോക്കി.

എത്രയോ നാളിന് ശേഷമാണ് അവൻ അവളെ ശ്രദ്ധിച്ചത്.

ആകെ വാടിയ കോലം..

അവൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു..

അവളും ഒന്നും മിണ്ടിയില്ല..

ഡ്രിപ് തീർന്നപ്പോൾ അവൻ ഡോക്ടർ എഴുതിത്തന്ന ഗുളികകൾ വാങ്ങി അവളെയും കൊണ്ട് പുറത്തേക്ക് വന്നു..

ഒരു കൊച്ചു ഹോട്ടലിൽ കയറി ദോശയും ചായയും വാങ്ങി അവൾക്ക് കൊടുത്തു..

പല തവണ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നത് അവൻ കണ്ടിരുന്നു.

ഒന്നും ചോദിച്ചില്ല അവൻ.. അവളും ഒന്നും പറയാൻ ശ്രമിച്ചില്ല..

വീട്ടിൽ എത്തി.

“നീ ഒന്ന് നിന്നെ..?”

അകത്തേക്ക് പോകുന്ന അവളെ അവൻ പുറകിൽ നിന്നും വിളിച്ചു..

അവൾ തിരിഞ്ഞു നോക്കി..

അവന്റെ മുഖം മുറുകി ഇരിക്കുന്നത് കണ്ടിട്ട് ആകണം അവൾ തിരിഞ്ഞു ഭിത്തിയിൽ പിടിച്ചു നിന്നു..

“എന്താ നിന്റെ ഉദ്ദേശം..?”

Recent Stories

34 Comments

  1. ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com