വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 1083

Views : 82892

പിന്നെ കല്യാണം മുടക്കി നാട്ടുകാരുടെ മുൻപിൽ കുടുംബത്തെ മുഴുവൻ അപമാനിച്ച ഒരാളെ സ്നേഹിക്കാൻ പറ്റുമോ..? പക്ഷെ തെറ്റ് തന്റെയാണ് എങ്കിൽ..

അവൻ ആകെ വിയർത്തു.. വല്ലാത്തൊരു അവസ്ഥ.. അങ്ങനെ ആണെങ്കിൽ അവളുടെ കാലു പിടിച്ചു കരഞ്ഞാൽ പോലും അതിന് പരിഹാരം ആവില്ല..

ഇതൊക്കെ അനുഭവിക്കാൻ ഞാൻ എന്ത് പാപം ആണ് ചെയ്തത് എന്നുവരെ അവൻ ആലോചിച്ചു പോയി..

ഗേറ്റിന്റെ അടുത്ത് ഒരു അനക്കം കേട്ടപ്പോൾ ആണ് അവൻ കണ്ണ് തുറന്ന് അവിടേക്ക് നോക്കിയത്..

വന്നു നിന്ന വണ്ടി കണ്ടപ്പോൾ അവൻ മെല്ലെ എഴുന്നേറ്റ് നിന്നു.

ഡോർ തുറന്ന് ഇറങ്ങിയവളെ ഇതുവരെ കണ്ടിട്ടില്ല എങ്കിലും അവളെ അവന് നന്നായി അറിയാമായിരുന്നു.

ഭദ്ര..

അവൾ ഗേറ്റ് കടന്ന് അകത്തേക്ക് വന്നപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു നിന്നു..

“ഈ അവസ്ഥയിൽ കാണേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു..”

അവൾ മെല്ലെ അവന്റെ അടുത്തേക്ക് എത്തി..

“എന്തിനാടീ ഈ ക്ഷമ ചോദിക്കൽ ഒക്കെ..? അകത്തേക്ക് വാ.. പഴയ വീടാണ്.. വലിയ സൗകര്യം ഒന്നും ഉണ്ടാകില്ല…”

അവൻ അവളെ അകത്തേക്ക് ക്ഷണിച്ചു..

“സൗകര്യം അല്ലല്ലോ വിഷ്ണു അതിൽ താമസിക്കുന്നവരുടെ ഒരുമ അല്ലെ പ്രധാനം..”

അത് പറഞ്ഞു അവൾ അകത്തേക്ക് കയറിയപ്പോൾ അവനും ഒപ്പം ചെന്നു..

“അവൾ.. എനിക്ക് അറിയില്ല വിഷ്ണു.. എന്ത് പറയണം എന്നോ എങ്ങനെ പറയണം എന്നോ..”

ഭദ്ര അവിടെ ഇരുന്നു.. അവനും ഒന്നും പറയാൻ ഇല്ലായിരുന്നു..

“ഒരു പെണ്ണിന്റെ കണ്ണുനീർ.. അതിൽ നിന്നും അവൾക്ക് ഒളിച്ചോടാൻ ആകില്ല.. നീയും അതിൽ കുറ്റക്കാരൻ ആണ് വിഷ്ണു..”

Recent Stories

34 Comments

  1. ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com