വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 1083

Views : 83751

അവൾ ചോദിച്ചതിന് അവൻ കൈ ചൂണ്ടി അലറി..

“ആത്മാർത്ഥമായ സ്നേഹം.. അതായിരുന്നു അല്ലെ നിനക്ക് അവളോട്‌..?”

അവൾ വീണ്ടും ചോദിച്ചു.

“നീയെന്താ ആളെ കളിയാക്കുന്നോ..? എന്റെ ഏക പ്രണയം അവൾ ആയിരുന്നു.. ഇപ്പോഴും അവൾ തന്നെയാണ്..”

വിഷ്ണു വാശിയോടെ പറഞ്ഞു..

വൈഷ്ണവി പുഞ്ചിരിയോടെ നിന്നു..

“അവളോട്‌ അത്രക്ക് ആത്മാർത്ഥത ഉള്ള പ്രണയം ആണെങ്കിൽ ഉറങ്ങി കിടക്കുന്ന മറ്റൊരു പെണ്ണിനെ നീ ഉമ്മ വെക്കുമോ വിഷ്ണു..? അതും ചുണ്ടിൽ..?”

ആ ചോദ്യം കേട്ടപ്പോൾ കൂടം കൊണ്ട് അടി കിട്ടിയത് പോലെ ആണ്‌ വിഷ്ണുവിന് തോന്നിയത്..

അവൻ ആകെ വിറച്ചു പോയി.. അവന്റെ വിറയൽ അവൾ ശ്രദ്ധിച്ചു.. അവൻ പതറുന്നത് അവൾ കണ്ടു.

“പറ വിഷ്ണു..? നീ എന്നെ ഒരു പരിചയവും ഇല്ലാത്ത സമയത്ത് ഇങ്ങോട്ട് കയറി കിസ്സ് ചെയ്തവൻ ആണ്‌.. അല്ലേടാ..?”

അവസാനം എത്തിയപ്പോൾ വൈഷ്ണവി അലറുകയായിരുന്നു..

അവന്റെ തല താഴ്ന്നു..

“ശരിയാണ്.. നിന്റെ കേറിങ് കണ്ടപ്പോൾ വൈഷ്ണവിക്ക് പ്രണയം തോന്നി.. അതും ആദ്യമായി ഒരാളോട്.

ശരിയാണ്.. എന്നാൽ ഞാൻ അവളെ ചതിക്കാനോ നിന്നെ പിടിച്ചു എടുക്കാനോ ശ്രമിച്ചിട്ടില്ല..

യു.. നീ ഇപ്പോഴും പാവം നടിക്കുന്നു.. നിനക്ക് പോയത് എന്തൊക്കെയാണ് അതൊക്കെ എനിക്കും പോയിട്ടുണ്ട്. അറിയാമോടാ നിനക്ക്..?”

അവൾ കൈചൂണ്ടി അലറി..

അവൻ വിശ്വസിക്കാൻ ആകാതെ തരിച്ചു നിന്നു..

Recent Stories

34 Comments

  1. ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com