വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 1083

Views : 83751

ഒരു ദിവസം വിഷ്ണു ജോലി നേരത്തെ മതിയാക്കി വീട്ടിലേക്ക് നടന്നു..

മീൻ വാങ്ങി കയ്യിൽ വച്ചിരുന്നു..

പലചരക്ക് കടയിൽ കയറി ചില സാധനങ്ങളും വാങ്ങി നേരെ വീട്ടിൽ എത്തി..

വാതിൽ തുറന്ന് കിടന്നിരുന്നു..

അവൾ ആ സമയത്ത് പുറകിൽ പോയി ഇരിക്കാറാണ് പതിവ് എന്ന് അവന് അറിയാം..

അവൻ വാങ്ങിയ സാധനങ്ങൾ മേശപ്പുറത്ത് വച്ചു പോയി കുളിച്ചു വന്നു..

അവൻ വന്നാൽ ഉടൻ അവൾ ചായ ഉണ്ടാക്കി കൊടുക്കാറാണ് പതിവ്..

എന്നാൽ അന്ന് കുളിച്ചു വന്ന വിഷ്ണു ചായ കണ്ടില്ല..

ഒപ്പം വാങ്ങിയ സാധനങ്ങൾ അതുപോലെ തന്നെ ഇരിക്കുന്നു..

“വൈഷ്ണവി..?”

അവൻ ആ പേര് കുറെ നാളിന് ശേഷം വിളിച്ചു മെല്ലെ അടുക്കളയുടെ പുറത്തേക്ക് നോക്കി..

അവിടെ.. ഒരു അനക്കവും ഇല്ലാതെ അവൾ അടുക്കള വശത്തെ വെറും നിലത്തു വീണു കിടന്നിരുന്നു..

മുടി ചിതറി കിടക്കുന്ന അവളുടെ മുഖം നിറയെ ചോര കണ്ടപ്പോൾ വിഷ്ണു എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നുപോയി..

“വൈഷ്ണു…?”

അവൻ അവൾ വീണ് കിടക്കുന്ന ഞെട്ടലിൽ നിന്നും വിമുക്തൻ ആയപ്പോൾ അവളെ ഉച്ചത്തിൽ വിളിച്ചുകൊണ്ടു ഓടിച്ചെന്നു..

“വൈഷ്ണു..?”

അവൻ അവളെ കുലുക്കി വിളിച്ചു എങ്കിലും മറുപടി ഉണ്ടായില്ല.

മുഖത്തെ മുടി മാറ്റിയപ്പോൾ നെറ്റി പൊട്ടി ചോര വന്നിരിക്കുന്നത് കണ്ടു.. അവൻ പേടിയോടെ ചുറ്റിനും നോക്കി..

•••

“തല കറങ്ങി വീണതാണ്.. നെറ്റി കല്ലിൽ തട്ടിയതാണ് മുറിവ് വന്നതും.. ഡ്രിപ് ഇട്ടിട്ടുണ്ട്.. കയറി കണ്ടോളു..ഡോക്ടർ അകത്തുണ്ട്..”

നേഴ്സ് വന്നു പറഞ്ഞപ്പോൾ വിഷ്ണു എഴുന്നേറ്റ് അകത്തേക്ക് ചെന്നു..

അവളെ വേഗംതന്നെ അവൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു..

Recent Stories

34 Comments

  1. ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com