വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 1083

Views : 83724

അവൻ അവളോട്‌ ചോദിച്ചു..

“എല്ലാം പറഞ്ഞത് ആണല്ലോ വിഷ്ണു ഞാൻ..? പൊയ്ക്കോളാം..”

അവൾ മെല്ലെ തല താഴ്ത്തി..

“അതല്ല.. നീ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതിന്റെ കാരണം ആണ് ഞാൻ ചോദിച്ചത്.. ഒരു കുറവും ഇല്ലല്ലോ നിനക്ക് ഇവിടെ..? ഉണ്ടോ..കഷ്ടപ്പെടുന്നത് മൊത്തം ഞാൻ അല്ലെ..?”

അവന്റെ ചോദ്യത്തിന് അവൾ ഒന്ന് ചിരിച്ചു..

അവൾ കളിയാക്കിയത് പോലെയാണ് അവന് തോന്നിയത്..

“നീ ചിരിക്കും.. എനിക്ക് അറിയാം. എന്റെ ലൈഫ് നശിപ്പിച്ചവൾ ആണ് നീ. നിനക്ക് ഇതൊക്കെ ഒന്നും ആയിരിക്കില്ല.. അനുഭവിക്കുന്നത് ഞാൻ അല്ലെ..??”

അവൻ ശബ്ദം വല്ലാതെ ഉയർത്തി അവളെ നോക്കി പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല..

“നിന്റെ നാക്ക് ഇറങ്ങി പോയോ.? നിന്നെ കണ്ട അന്ന് തുടങ്ങിയതാ എന്റെ കഷ്ടകാലം..
നീ കാരണം ആത്മാർഥമായി സ്നേഹിച്ചിരുന്ന എന്റെ പെണ്ണിനെ വരെ എനിക്ക് നഷ്ടമായി..!”

അവൻ പെട്ടെന്ന് കൈ ചൂണ്ടി അലറിയപ്പോൾ അവൾ ഒന്ന് ഞെട്ടി..

അവനെ ഒന്നു തുറിച്ചു നോക്കി അവൾ..

അതിന് ശേഷം അവൾ ചിരിച്ചു.

വെറും ചിരി അല്ല.. പൊട്ടി പൊട്ടി ചിരിച്ചു..

അവന് ആകെ കലി പിടിച്ച അവസ്ഥയിൽ ആയി..

അവൾ ചിരി നിർത്തിയില്ല..

അവൻ ദേഷ്യത്തോടെ ഒരു കസേര ചവുട്ടി തെറിപ്പിച്ചപ്പോൾ അവൾ ചിരി ഒതുക്കി അവനെ നോക്കി..

“അതെ. എന്നെ കണ്ട അന്ന് മുതൽ നിനക്ക് കഷ്ടകാലം.. അല്ലെ..?”

“അതെ അതെ അതെ.. അത് നിനക്കും അറിയാം.. എന്റെ പെണ്ണ് അടക്കം പോയി നീ കാരണം..എല്ലാം പോയി എനിക്ക്..!”

Recent Stories

34 Comments

  1. ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com