വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി ?] 365

അങ്ങനെ പറഞ്ഞ ശരിയാവില്ലലോ…. ഇത്രയും പറഞ്ഞ് കണ്ണന്‍ ചിന്നുവിന്‍റെ ബാഗ് തട്ടിപറിച്ച് വാങ്ങി സിബ് തുറന്ന് ഒരു നോട്ട്ബുക്കെടുത്തു…. പിന്നെ ബാഗ് തിരിച്ചുകൊടുത്തു…

ഇതെത് ബുക്കാ… എന്‍റെയല്ലലോ…. ചിന്നു ബുക്ക് നോക്കി പറഞ്ഞു…

അതേയ് ഇത് എന്‍റെ ബുക്കാ…. നിന്‍റെ ബാഗില്‍ വെച്ചുന്ന് മാത്രം…. കണ്ണന്‍ പറഞ്ഞു…

അപ്പോഴെക്കും കോളേജില്‍ ബെല്ലടിച്ചു. അവരെല്ലാവരും അവരുടെ ക്ലാസിലേക്ക് പോയി… ഇരുപത്തോളം ചെയറുകളുള്ള ഒരു റൂം… ആകെ മൊത്തം പെണ്‍കുട്ടികള്‍. എല്ലാം ഒന്നിന്നൊന്ന് മെച്ചം….

കണ്ണന്‍ ബുക്ക് ഒരു വിരലില്‍ കറക്കി ക്ലാസിലേക്ക് ചെന്നു. എല്ലാവരും പുലിമടയില്‍ എത്തിയ മാന്‍കുഞ്ഞിനെ പോലെ കണ്ണനെ നോക്കി ഇരുന്നു. അവന്‍ നടുവിലെ വരിയിലെ മധ്യത്തിലുള്ള ഒരു ഒഴിഞ്ഞ ചെയറില്‍ പോയിരുന്നു.

ശ്ശോ…. പത്ത്പതിനഞ്ച് പെണ്‍കുട്ടികള്‍ ഒത്ത നടുക്ക് നമ്മുടെ കണ്ണന്‍…. അണ്ടവാ….

ചെയറില്‍ ഇരുന്ന കണ്ണനെ ഒരോരുത്തരും ഇടംകണ്ണിട്ട് നോക്കുന്നുണ്ട്….

ഈശ്വരാ… ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ്…. ഇതാണ്….

കണ്ണന്‍ തന്നെ നോക്കുന്നവര്‍ക്കെല്ലാം ഒരു പുഞ്ചിരി നല്‍കി…. നോക്കിട്ട് കാര്യമില്ല കുട്ട്യോളെ…. ഞാന്‍ ഒരുവട്ടം പെട്ടതാണ് എന്ന് പറയണമെന്നുണ്ടായിരുന്നു….

ഒരു ടീച്ചര്‍ അപ്പോഴെക്കും ക്ലാസിലേക്ക് കയറി വന്നു…. കണ്ണന് എവിടെയോ കണ്ട് പരിചിതമായ മുഖം…. കലോത്സവത്തിന് ലൈബ്രറി ഹാളിലേക്ക് കയറി വന്ന ടീച്ചറാണത്…. സുനന്ദ മിസ്….

വന്നപാടെ എല്ലാരും അഭിവാദ്യം ചെയ്തു…. ടീച്ചര്‍ എല്ലാരോടും ഇരിക്കാന്‍ പറഞ്ഞു….
പിന്നെ അറ്റന്‍റഡന്‍സായി സെല്‍ഫിഡ്രക്ഷനായി കളിയായി ചിരിയായി ആകെ ബഹളം….

ഒരു പിരിയഡ് കഴിഞ്ഞപ്പോ ടീച്ചര്‍ പോയി… കുറച്ച് പെണ്‍പിള്ളേരോക്കെ ക്ലാസിന് പുറത്തേക്ക് പോയി… കുറച്ച് പേര്‍ അവിടെ തന്നെ നിന്ന് കണ്ണനെ വായ് നോക്കാന്‍ തുടങ്ങി….

ഒരോന്നിന്‍റെ നോട്ടവും എക്സ്പ്രെഷനും ഒക്കെ കണ്ടാല്‍ തോന്നും കണ്ണന്‍ തുണിയില്ലാതെയാ അവിടെ നില്‍ക്കുന്നതെന്ന്……

ഈശ്വരാ വിട്ടില്‍ ഒരെണ്ണത്തിനെ കണ്ട്രോള്‍ ചെയ്ത മതിയായിരുന്നു… ഇവിടെയിത് എത്രയെണ്ണമാ…. അതും ഒക്കെ കിട്ടു ഐറ്റം….

അവരുടെ കണ്ണുകൊണ്ടുള്ള കൊത്തിപറിക്കല്‍ സഹിക്കാതെ കണ്ണന്‍ പുറത്തേക്കിറങ്ങി….

തല്‍ക്കാലം വേറെ പരുപാടിയൊന്നുമില്ല…. ക്യാന്‍റിനില്‍ പോയി ഒരു ചായ കുടിക്കാം….

അങ്ങനെ ഗുല്‍മോഹര്‍ പൂക്കള്‍ ചുവപ്പിച്ച കോളേജ് അങ്കണത്തിലുടെ ക്യാന്‍റിന്‍ ലക്ഷ്യമാക്കി അവന്‍ നടന്നു….

ഹലോ…. ഡാ…. സൈഡില്‍ നിന്നൊരു വിളി….

നോക്കമ്പോ മൂന്നംഗസംഘം അവനെ മാടി വിളിക്കുന്നു. കണ്ടാല്‍ അറിയാം റാഗിംഗ് ടീംസാണ്… സാധാരണ പിജിക്കാര്‍ക്ക് ഈ പരുപാടി കിട്ടാതതാണ്. പിന്നെ കണ്ണന്‍റെ ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കതത് കൊണ്ടാവും….

23 Comments

  1. ❤️❤️❤️

  2. ഖുറേഷി അബ്രഹാം

    താങ്കളുടെ കഥ വായിച്ചിട്ടില്ല, വായിക്കണം അത്യം മുതൽ വായിക്കേണ്ടത് കൊണ്ട് എല്ലാം ഒറ്റയിരുപ്പിൽ വായിക്കേണ്ടതുണ്ട്. അതിനായി മൈൻഡ് സെറ്റ് ചെയ്യണം, വായിച്ചതിന് ശേഷം അഭിപ്രായം പറയാം.

    ഖുറേഷി അബ്രഹാം,,,,,,

    1. തങ്കമണി

      Next Part എന്ന് വരും ❓️❓️❓️

      1. ഉടനെ വരും…

        ഇന്ന്‌ അല്ലെങ്കിൽ നാളെ…

  3. ??? മേനോൻ കുട്ടി ???

    മച്ചാനെ kk യിൽ എഴുതിയതിൽ എന്തെങ്കിലും മാറ്റം

    ഉണ്ടോ ഇവിടെ ??

    1. ഇല്ല… ??

      അങ്ങനെ മാറ്റിയാൽ അവിടെത്തെ വായനക്കാരോട് ചെയ്യുന്ന ചതി അല്ലെ…

      ?

  4. വിരഹ കാമുകൻ???

    മച്ചാനെ മൊത്തം വായിച്ചു കഴിഞ്ഞു❤️❤️❤️

    1. ഇവിടെയും എത്തി അല്ലെ ??❤️??

  5. മനസ് നിറച്ചു എഴുതുന്നവൻ

    പേരറിയില്ല ബ്രോ

    എന്നാലും ഖൽബെ എന്ന് തന്നെ വിളിക്കുന്നു

    അടിപൊളി ??

    1. നന്ദി നൗഫു ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ?

  6. പോരാളി…,,,

    ഇന്ന് തൊട്ട് കഥ വായിച്ചു തുടങ്ങണം….❣️❣️
    അഭിപ്രായം ഇവിടെ പറയാം വായിച്ചതിനു ശേഷം

  7. പോരാളി വരുമോ ഞങ്ങളിൽ ഒരാളായി മറ്റെ രാഹുൽ23 അവിടെ കാത്തിരിപ്പുണ്ട്

  8. പതിവ് പോലെ ഗംഭീരം,
    ക്ളൈമാക്സ് ഞാൻ കഴിഞ്ഞ ദിവസം വായിച്ചിരുന്നു, അതിന്റെ കമന്റ് ഇവിടെ ഇടുന്നതിനോടും യോജിപ്പില്ല എങ്കിലും പറയാതിരിക്കാനാവില്ല വളരെ മനോഹരമായി അവസാനിപ്പിച്ചല്ലോ, ആശംസകൾ…

    1. നന്ദി ജ്വാല ?

      ക്ലൈമാക്സിന്റെ അഭിപ്രായം ഇവിടെ വരുമ്പോ വിശദമായി paranjal മതി ??

  9. ഖൽബേ.,.,.
    വായിക്കാം.,.,.
    കുറച്ചു ബിസിയാണ്.,.,
    ഹൃദയം ചുവപ്പിക്കുന്നു.,.,,.,
    ???

    1. ധൃതി ഇല്ല…

      മെല്ലെ വായിച്ച് അഭിപ്രായം പറഞ്ഞാല്‍ മതി ? ❤️?

    1. മുത്തേ ഇവിടെ ആദ്യമെ സ്ഥാനം പിടിച്ചു അല്ലെ….

      ഇന്നലെ പറയാന്‍ പറ്റിയില്ല… എന്റെ ഈ കഥയുടെ ആദ്യ ഭാഗത്തിന് അവിടെ ആദ്യ കമന്റ് ഇട്ടത് ബ്രോ അണ് ❤️??

Comments are closed.