വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി ?] 365

പറഞ്ഞേക്ക്…. രണ്ടാലും പരസ്പരം മനസിലാക്കി ചെയ്യുന്നതാണ് നല്ലത്… അതുകൊണ്ട് എല്ലാം മനസിലാക്കി അത് നാളെയോ മറ്റന്നാളോ മതി….

കണ്ണന്‍ പറഞ്ഞു നിര്‍ത്തി… താന്‍ പറഞ്ഞ കാര്യങ്ങള്‍ അലോചിച്ച് കണ്ണന് തന്നെ ചിരി അടക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു. എന്തോ വല്യ ഉപദേശം കിട്ടിയ പോലെ നിധിന്‍ കണ്ണനെ അത്ഭുതത്തോടെ നോക്കി….

അളിയന്‍ ഇല്ലേല്‍ ഞാന്‍ എല്ലാം കൊളമാക്കിയേനെ…. താങ്കസ് അളിയാ… നിധിന്‍ വല്യ എന്തോ കിട്ടിയ പോലെ നന്ദി പറഞ്ഞു.

അപ്പോഴാണ് ചിന്നു കണ്ണനെ തേടി അങ്ങോട് വന്നത്….

അല്ല… ഇന്ന് നിങ്ങളുടെ ആദ്യരാത്രിയാണോ…. വന്നപാടെ ചിന്നു അവരെ നോക്കി ചോദിച്ചു….

മണവാളന് ഒരു ടെന്‍ഷന്‍ ഒന്ന് മാറ്റി കൊടുത്തതാ…. കണ്ണന്‍ നിധിനെ നോക്കി പറഞ്ഞു….
നിധിന്‍റെ മുഖം ചമ്മിയ പോലെ താഴ്ന്നു….

താല്‍ക്കാലം കണ്ണേട്ടന്‍ ഇങ്ങ് പോര്…. അവരുടെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാവണ്ട….

അപ്പോ ശരി അളിയാ… ഒക്കെ പറഞ്ഞ പോലെ…. ആള്‍ ദ ബെസ്റ്റ്…. മൂന്ന് മാസം മുന്‍പ് നല്‍കിയതിന് തിരിച്ച് നല്‍കി പക വീട്ടിയ മനസ്സോടെ കണ്ണന്‍ എണിറ്റ് ചിന്നുവിനടുത്തേക്ക് നടന്നു നിങ്ങി. അപ്പോഴും നേരത്തെ അടക്കിപിടിച്ച ചിരി പുറത്തേക്ക് വരുന്നുണ്ടായിരുന്നു.

എന്തായിരുന്നു അളിയനുമായി ഒരു രാത്രിചര്‍ച്ച…. നടന്നു നിങ്ങുന്നതിനിടെ ചിന്നു ചോദിച്ചു….

അത് ഞാന്‍ കുറച്ച് ടിപ്സ് പറഞ്ഞ് കൊടുത്തതാ…. ആദ്യരാത്രിയുടെ…. കണ്ണന്‍ ചിരിയോടെ തന്നെ പറഞ്ഞു….

ങേ…. അതിന് ടിപ്സ് കൊടുക്കാന്‍ മാത്രം കണ്ണേട്ടന് എവിടെന്ന അറിയാനാ…

എടീ…. അത് എനിക്ക് അതില്‍ എക്സ്പീരിയന്‍സില്ല എന്ന് അളിയനറിയില്ലലോ… മണ്ടന്‍ അളിയന്‍…. ഞാന്‍ കൊടുത്ത ടിപ്സിന് താങ്ക്സ് വരെ പറഞ്ഞു…

പാവം പ്രിതേച്ചി…. ഇന്ന് രാത്രി എന്താവോ എന്തോ…. ചിന്നു പതിയെ പറഞ്ഞു….

ഹാ… ഞാന്‍ പറഞ്ഞ കാര്യം എങ്ങാനും അവിടെ എത്തിയാ ഇന്ന് രാത്രി ചേച്ചി അളിയനെ കൊല്ലും രാവിലെ എന്നെയും…. കണ്ണന്‍ ചിരിയോടെ തന്നെ പറഞ്ഞു….

അങ്ങനെ ഒരോന്ന് പറഞ്ഞ് താഴെത്തെ മുറിയിലെത്തി…. ഇന്നലെ ചിന്നു കിടന്ന മുറിയിലാണ് അവര്‍ രാത്രി കിടന്നത്. അവിടെയുണ്ടായിരുന്നവര്‍ ഒക്കെ കല്യാണം കഴിഞ്ഞ് പൊടിയും തട്ടി പോയി….. അന്നത്തെ രാത്രി സംഭാഷണങ്ങളില്‍ നിധിനളിയനും പ്രിതേച്ചിയുമായിരുന്നു. പതിനഞ്ച് വര്‍ഷത്തോളം പ്രണയിച്ച് ഒന്നിച്ച അവരുടെ കാര്യങ്ങള്‍….

പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ചാണ് കണ്ണനും ചിന്നുവും തിരിച്ച് പോന്നത്. രാവിലെ ടിപ്സ് ഏറ്റുവേന്ന് നിധിനളിയന്‍ പറഞ്ഞപ്പോ കണ്ണന്‍റെ തലയില്‍ നിന്ന് ഒന്നു രണ്ട് കിളി പോയ അവസ്ഥയായിരുന്നു. പുതുമോടികാരെ അവരുടെ സ്വകാര്യതയിലേക്ക് വിട്ട് അവര്‍ സ്വന്തം വിട്ടിലേക്ക് തിരിച്ചുപോന്നു.

അന്ന് ഉച്ചയ്ക്ക് ശേഷമാണ് അവര്‍ വൈഷ്ണവത്തിലെത്തിയത്… അന്ന് രാത്രി സംഭവബഹുലമായിരുന്നു…. അന്ന് വൈകിട്ടാണ് പിറ്റേന്ന് സബ്മിറ്റ് ചെയ്യാനുള്ള അസൈമെന്‍റിന്‍റെ കാര്യം ചിന്നുവിന് ഓര്‍മ വന്നത്. അതോടെ ആള് റൂമില്‍ കയറി എഴുത്ത് തുടങ്ങി.

23 Comments

  1. ❤️❤️❤️

  2. ഖുറേഷി അബ്രഹാം

    താങ്കളുടെ കഥ വായിച്ചിട്ടില്ല, വായിക്കണം അത്യം മുതൽ വായിക്കേണ്ടത് കൊണ്ട് എല്ലാം ഒറ്റയിരുപ്പിൽ വായിക്കേണ്ടതുണ്ട്. അതിനായി മൈൻഡ് സെറ്റ് ചെയ്യണം, വായിച്ചതിന് ശേഷം അഭിപ്രായം പറയാം.

    ഖുറേഷി അബ്രഹാം,,,,,,

    1. തങ്കമണി

      Next Part എന്ന് വരും ❓️❓️❓️

      1. ഉടനെ വരും…

        ഇന്ന്‌ അല്ലെങ്കിൽ നാളെ…

  3. ??? മേനോൻ കുട്ടി ???

    മച്ചാനെ kk യിൽ എഴുതിയതിൽ എന്തെങ്കിലും മാറ്റം

    ഉണ്ടോ ഇവിടെ ??

    1. ഇല്ല… ??

      അങ്ങനെ മാറ്റിയാൽ അവിടെത്തെ വായനക്കാരോട് ചെയ്യുന്ന ചതി അല്ലെ…

      ?

  4. വിരഹ കാമുകൻ???

    മച്ചാനെ മൊത്തം വായിച്ചു കഴിഞ്ഞു❤️❤️❤️

    1. ഇവിടെയും എത്തി അല്ലെ ??❤️??

  5. മനസ് നിറച്ചു എഴുതുന്നവൻ

    പേരറിയില്ല ബ്രോ

    എന്നാലും ഖൽബെ എന്ന് തന്നെ വിളിക്കുന്നു

    അടിപൊളി ??

    1. നന്ദി നൗഫു ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ?

  6. പോരാളി…,,,

    ഇന്ന് തൊട്ട് കഥ വായിച്ചു തുടങ്ങണം….❣️❣️
    അഭിപ്രായം ഇവിടെ പറയാം വായിച്ചതിനു ശേഷം

  7. പോരാളി വരുമോ ഞങ്ങളിൽ ഒരാളായി മറ്റെ രാഹുൽ23 അവിടെ കാത്തിരിപ്പുണ്ട്

  8. പതിവ് പോലെ ഗംഭീരം,
    ക്ളൈമാക്സ് ഞാൻ കഴിഞ്ഞ ദിവസം വായിച്ചിരുന്നു, അതിന്റെ കമന്റ് ഇവിടെ ഇടുന്നതിനോടും യോജിപ്പില്ല എങ്കിലും പറയാതിരിക്കാനാവില്ല വളരെ മനോഹരമായി അവസാനിപ്പിച്ചല്ലോ, ആശംസകൾ…

    1. നന്ദി ജ്വാല ?

      ക്ലൈമാക്സിന്റെ അഭിപ്രായം ഇവിടെ വരുമ്പോ വിശദമായി paranjal മതി ??

  9. ഖൽബേ.,.,.
    വായിക്കാം.,.,.
    കുറച്ചു ബിസിയാണ്.,.,
    ഹൃദയം ചുവപ്പിക്കുന്നു.,.,,.,
    ???

    1. ധൃതി ഇല്ല…

      മെല്ലെ വായിച്ച് അഭിപ്രായം പറഞ്ഞാല്‍ മതി ? ❤️?

    1. മുത്തേ ഇവിടെ ആദ്യമെ സ്ഥാനം പിടിച്ചു അല്ലെ….

      ഇന്നലെ പറയാന്‍ പറ്റിയില്ല… എന്റെ ഈ കഥയുടെ ആദ്യ ഭാഗത്തിന് അവിടെ ആദ്യ കമന്റ് ഇട്ടത് ബ്രോ അണ് ❤️??

Comments are closed.