വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി ?] 365

രാത്രി ഒമ്പതുമണി കഴിഞ്ഞു കണ്ണന്‍ വന്നപ്പോള്‍ കൈയില്‍ കുറച്ച് കവറുകള്‍ ഉണ്ടായിരുന്നു. പക്ഷേ ചിന്നു അതൊന്നും ശ്രദ്ധിക്കാതെ കണ്ണന്‍റെ മുഖത്തേക്ക് ദയനീയമായി നോക്കി… പക്ഷേ അതിനും അവഗണനയായിരുന്നു മറുപടി…

അവന്‍ ഭക്ഷണം വേണ്ടയെന്ന് പറഞ്ഞ് മുകളിലേക്ക് കയറി പോയി. പണിയെല്ലാം കഴിഞ്ഞ് ചിന്നു വരുമ്പോഴെക്കും കണ്ണന്‍ കിടന്നിരുന്നു. അവള്‍ കണ്ണനരികിലേക്ക് ഇരുന്നു വിളിച്ചു….

കണ്ണേട്ടാ….

ഹും…. ഉറക്കത്തിലെ ചെറുമുളല്‍ മാത്രം….

എനിക്കൊരു കാര്യം പറയാനുണ്ട്…. ഒന്നിങ്ങ് നോക്കുമോ…. ചിന്നു ദയനീയസ്വരത്തില്‍ ചോദിച്ചു….

എനിക്കിപ്പോ ഒന്നും കേള്‍ക്കണ്ട…. എല്ലാം നാളെ സംസാരിക്കാം…. കണ്ണന്‍ മറുപടി നല്‍കി….

അത് പറ്റില്ല…. ഇപ്പോ പറയണം…. ചിന്നു വശിയില്‍ പറഞ്ഞു….

ഇത് വല്യ ശല്യമായാല്ലോ….. ഒന്നുറങ്ങാനും സമ്മതിക്കില്ല….
അതുകുടെ കേട്ടതോടെ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി…. ആ അവഗണന അവളെ തളര്‍ത്തിയിരുന്നു. അവള്‍ എന്തിനേക്കാളും കണ്ണനെ സ്നേഹിച്ചിരുന്നു.

കണ്ണനോടൊപ്പമുള്ള നിമിഷങ്ങള്‍ അവള്‍ ഇതുവരെയില്ലാത്ത രീതിയില്‍ അനന്ദിച്ചിരുന്നു. പക്ഷേ… തലേ രാത്രിയിലെ ആ സംഭവം…. അതിപ്പോ തന്നെ അവനില്‍ ഒരന്യയെ പോലെയാക്കി…..

പിന്നെന്നും സംസാരിക്കാതെ അവള്‍ കിടന്നു. പക്ഷേ അവള്‍ വാ പൊത്തി കരയുകയായിരുന്നു. അടുത്ത ദിവസം തന്‍റെ പിറന്നാളാണ്. അത് പറയാന്‍ പോലും തന്‍റെ കണ്ണേട്ടന്‍ നിന്നു തരുന്നില്ല…. അവളുടെ തലയണ അന്നുരാത്രിയും കണ്ണുനീരാല്‍ കുളിച്ചു പോയി….

പിറ്റേന്ന് അലറാം അടിച്ച ഉടനെ രണ്ടുപേരും എണിറ്റു…. അവള്‍ കണ്ണനെ നോക്കി. ഇല്ല ഇന്നും തന്നെ ശ്രദ്ധിക്കുന്നില്ല…. ഹൃദയം മൊത്തമായി തകരുന്ന പോലെ…. അവന്‍ അവളെ ശ്രദ്ധിക്കാതെ കളിക്കാന്‍ പോയി… അവള്‍ മനസ് തളര്‍ന്ന് ഒരു പാവയെ പോലെ അവിടെ ഇരുന്നു.

പക്ഷേ കണ്ണന്‍റെ മനസ് അതിലും നീറുന്നുണ്ടായിരുന്നു. താന്‍ സന്തോഷകരമായ ഒരു കാര്യം പറയാന്‍ വന്നപ്പോള്‍ അവള്‍ ചെയ്തത് അന്ന് തന്നെ അത്രയും സങ്കടപ്പെട്ടുത്തി. എന്നാലും അവള്‍ക്കൊരു ചെറിയ വിഷമം വരുത്താനാണ് താന്‍ ഈ പിണക്കം അഭിനയിച്ചത്….

ഇന്നലെ അവള്‍ ദയനീയമായി ഓരോ തവണ നോക്കുമ്പോഴും ഓടി ചെന്ന് അവളെ കെട്ടിപിടിച്ച് സമാധാനിപ്പിക്കണമെന്ന് തോന്നിയതാണ്. പക്ഷേ ഇന്ന് അവളുടെ പിറന്നാള്‍ ദിവസം അവള്‍ക്ക് സമ്മാനം നല്‍കി പിണക്കം മാറ്റാമെന്ന് താന്‍ ഉറപ്പിച്ചിരുന്നു. അതിനാണ് അവളില്‍ നിന്ന് പരമാവധി മാറി നടന്നത്…. രാത്രി അങ്ങനെയൊക്കെ പറഞ്ഞത്….

രാത്രി തൊട്ടപ്പുറത്ത് നിന്നവള്‍ വാ പൊത്തി കരഞ്ഞപ്പോള്‍ പോലും താന്‍ പിടിച്ചു നിന്നു…. ഇന്ന് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം എല്ലാം പറഞ്ഞ് തീരുമാനമാക്കണം…. പിറന്നാള്‍ ഗിഫ്റ്റിനോടൊപ്പം ഇന്ന് തനിക്ക് അവളെ അറിയിക്കാന്‍ ഒരു സര്‍പ്രൈസ് കുടെയുണ്ട്….

കുറച്ച് നേരം കുടെ കാത്തിരിക്കു പ്രിയേ….

കണ്ണന്‍ ആദ്യ കളി കഴിഞ്ഞപ്പോഴെ തിരിച്ച് പോന്നു. ഇനി അവളെ സമാധാനിപ്പിക്കണം….

നിധിനളിയന്‍റെ കല്യാണത്തിന്‍റെയന്നാണ് ലക്ഷ്മിയമ്മ അവളുടെ പിറന്നാളിനെ പറ്റി പറയുന്നത്…. അന്നേ അവള്‍ക്കായി ഒരു സമ്മാനം കൊടുക്കണമെന്ന് വിചാരിച്ചതാണ്….

23 Comments

  1. ❤️❤️❤️

  2. ഖുറേഷി അബ്രഹാം

    താങ്കളുടെ കഥ വായിച്ചിട്ടില്ല, വായിക്കണം അത്യം മുതൽ വായിക്കേണ്ടത് കൊണ്ട് എല്ലാം ഒറ്റയിരുപ്പിൽ വായിക്കേണ്ടതുണ്ട്. അതിനായി മൈൻഡ് സെറ്റ് ചെയ്യണം, വായിച്ചതിന് ശേഷം അഭിപ്രായം പറയാം.

    ഖുറേഷി അബ്രഹാം,,,,,,

    1. തങ്കമണി

      Next Part എന്ന് വരും ❓️❓️❓️

      1. ഉടനെ വരും…

        ഇന്ന്‌ അല്ലെങ്കിൽ നാളെ…

  3. ??? മേനോൻ കുട്ടി ???

    മച്ചാനെ kk യിൽ എഴുതിയതിൽ എന്തെങ്കിലും മാറ്റം

    ഉണ്ടോ ഇവിടെ ??

    1. ഇല്ല… ??

      അങ്ങനെ മാറ്റിയാൽ അവിടെത്തെ വായനക്കാരോട് ചെയ്യുന്ന ചതി അല്ലെ…

      ?

  4. വിരഹ കാമുകൻ???

    മച്ചാനെ മൊത്തം വായിച്ചു കഴിഞ്ഞു❤️❤️❤️

    1. ഇവിടെയും എത്തി അല്ലെ ??❤️??

  5. മനസ് നിറച്ചു എഴുതുന്നവൻ

    പേരറിയില്ല ബ്രോ

    എന്നാലും ഖൽബെ എന്ന് തന്നെ വിളിക്കുന്നു

    അടിപൊളി ??

    1. നന്ദി നൗഫു ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ?

  6. പോരാളി…,,,

    ഇന്ന് തൊട്ട് കഥ വായിച്ചു തുടങ്ങണം….❣️❣️
    അഭിപ്രായം ഇവിടെ പറയാം വായിച്ചതിനു ശേഷം

  7. പോരാളി വരുമോ ഞങ്ങളിൽ ഒരാളായി മറ്റെ രാഹുൽ23 അവിടെ കാത്തിരിപ്പുണ്ട്

  8. പതിവ് പോലെ ഗംഭീരം,
    ക്ളൈമാക്സ് ഞാൻ കഴിഞ്ഞ ദിവസം വായിച്ചിരുന്നു, അതിന്റെ കമന്റ് ഇവിടെ ഇടുന്നതിനോടും യോജിപ്പില്ല എങ്കിലും പറയാതിരിക്കാനാവില്ല വളരെ മനോഹരമായി അവസാനിപ്പിച്ചല്ലോ, ആശംസകൾ…

    1. നന്ദി ജ്വാല ?

      ക്ലൈമാക്സിന്റെ അഭിപ്രായം ഇവിടെ വരുമ്പോ വിശദമായി paranjal മതി ??

  9. ഖൽബേ.,.,.
    വായിക്കാം.,.,.
    കുറച്ചു ബിസിയാണ്.,.,
    ഹൃദയം ചുവപ്പിക്കുന്നു.,.,,.,
    ???

    1. ധൃതി ഇല്ല…

      മെല്ലെ വായിച്ച് അഭിപ്രായം പറഞ്ഞാല്‍ മതി ? ❤️?

    1. മുത്തേ ഇവിടെ ആദ്യമെ സ്ഥാനം പിടിച്ചു അല്ലെ….

      ഇന്നലെ പറയാന്‍ പറ്റിയില്ല… എന്റെ ഈ കഥയുടെ ആദ്യ ഭാഗത്തിന് അവിടെ ആദ്യ കമന്റ് ഇട്ടത് ബ്രോ അണ് ❤️??

Comments are closed.