താമര മോതിരം 5 [Dragon] 493

ഈ പ്രക്രിയയുടെ ഫലമായി പ്രാഗ്വേദകാലത്തുതന്നെ രൂപംകൊണ്ട ദേവതകളാണ് മിത്രൻ, വരുണൻ, ദ്യോവ്, പൃഥിവി, അഗ്നി, മുതലായവർ. ചിലപ്പോൾ സരളവും മറ്റുചിലപ്പോൾ സങ്കീർണവുമായ കർമാനുഷ്ഠാനങ്ങൾ കൊണ്ട് ആ ദേവതകളെ പ്രീണിപ്പിക്കുന്ന സമ്പ്രദായവും അവർതന്നെ തുടങ്ങിവച്ചു.

വേദകാല-ഋഷിമാർക്ക് വിവിധ ശക്തികളുടെ വിലാസരംഗമായ പ്രകൃതിയെ നിയന്ത്രിക്കുന്ന സർവാതിശായിയായ ഒരു അഖണ്ഡതത്വത്തെക്കുറിച്ച് സുനിശ്ചിതമായ ധാരണയുണ്ടായിരുന്നു എന്നാണ് ഇതിൽനിന്നു തെളിയുന്നത്. ഈശ്വരൻ എന്ന സങ്കല്പത്തിന്റെ മുന്നോടിയായി ഇതിനെ കരുതാം. ഋഗ്വേദത്തിൽ അദിതിദേവതയെപ്പറ്റി അത്രയധികം സൂക്തങ്ങളില്ലെങ്കിലും അദിതി, ആദിത്യൻ എന്നീ ശബ്ദപ്രയോഗങ്ങൾക്കു പ്രാധാന്യമുണ്ട്.

“സ്വർഗം അദിതി, അന്തരീക്ഷം അദിതി,

അമ്മ അദിതി, അച്ഛൻ അദിതി, മകൻ

അദിതി, എല്ലാ ദേവകളും അദിതി,

പഞ്ചജനങ്ങൾ അദിതി, ജനിച്ചതെല്ലാം

അദിതി, ജനിക്കാൻ പോകുന്നതും അദിതി”

ഈശ്വരൻ അവ്യക്തമൂർത്തിയായ ബ്രഹ്മമായി പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിക്കുന്നു.’- എന്നും

“യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത

അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം”

എവിടെ ധർമ്മാചരണത്തിന് ക്ഷയം നേരിടുന്നുവോ,എപ്പോൾ അധർമ്മം തഴച്ചു വളരുന്നുവോ അപ്പോഴെല്ലാം ഞാൻ അവതരിയ്ക്കുന്നു.)

എന്ന പ്രശസ്തമായ ശ്ലോകം അതിനെ ആധാരപ്പെടുത്തി ഉള്ളതാണ് എന്ന് വിശ്വസിക്കാൻ പ്രാപ്തരാക്കുന്നു നമ്മളെ.

ഇവിടെ ധർമത്തെ തോൽപ്പിക്കാനായി അധർമ്മം ശ്രമിക്കുമ്പോഴെല്ലാം ധർമം അതിന്റെ പരിപാലിച്ചു ലോകത്തു നന്മയ്ക്കായി ശ്രമിച്ചു കൊണ്ടിരിക്കുന്നു, ഇപ്പോൾ അധർമ്മത്തിന്റെ വിളയാടൽ കുറച്ചു കൂടുതൽ ആണ് പക്ഷെ ഗ്രഹണം ബാധിച്ച സൂര്യൻ അതിന്റെ എല്ലാ ശക്തിയും ആവാഹിച്ചു പുറത്തു വരുന്നതുവരെ മാത്രമേ ഉണ്ടാകൂ  എന്ന സത്യം അറിഞ്ഞു കൊണ്ട്.അതാണ് ധർമം ,അത് മാത്രമാണ് നിലനിൽക്കുന്നത്.അത് മാത്രമേ നിലനിൽക്കാവു.

ആ ധർമ്മത്തെ ജയിപ്പിക്കുക എന്ന ധൗത്യം ഏറ്റെടുത്തു കൊണ്ട് അധർമ്മത്തെ ഇല്ലാതാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന ചുരുക്കം ചില നിയോഗങ്ങളിൽ ഒന്നാണ് ഇവിടെ

ദേവു

-പിന്നെ ഇപ്പൊ അറിയാതെ ആണെങ്കിലും കണ്ണനും അതിൽ ഒരു പാത്രമായിക്കൊണ്ടിരിക്കുന്നു.

എന്നാൽ അത് തിരിച്ചറിയാൻ തക്കവണ്ണം കെൽപ് ഇപ്പൊ ആയിട്ടില്ല അവനു – എന്നാൽ അവനും ആ നിയോഗത്തിന്റെ കാവൽക്കാരൻ ആണ് എന്നുള്ള സത്യം അവൻ തിരിച്ചറിയുന്ന ഒരു സമയം –

69 Comments

  1. ❤❤❤❤❤❤❤❤❤??????????

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.