ജാനകി വല്ലഭൻ ;- ഹർഷൻ നമ്മൾ എത്രത്തോളം ദൈവത്തെയും ധർമ്മത്തിനെയും -വിശ്വസിക്കുന്നുവോ –
അത്രത്തോളം തന്നെ അധർമ്മത്തെയും ചെകുത്താൻ മാരെയും വിശ്വസിക്കണം
ഹർഷൻ :- മനസിലായില്ല അമ്മാവാ
ജാനകി വല്ലഭൻ :- എല്ലാം അതിന്റെതായ സമയത്തു മനസിലാകും നിനക്ക് മോനെ.
ഇപ്പൊ നീ കണ്ണനോട് ആ പെൺകുട്ടിയെ അവളുടെ പരിക്കുകൾ ഭേദം ആകുന്ന വരെ അവന്റെ വീട്ടിലെക്ക് കൂട്ടികൊണ്ടു പോകാൻ പറയു.പിന്നെ അവളെ അവിശ്വസിക്കേണ്ട –
അവൾ നിമിത്തമാണ് –
ധർമ്മത്തിന്റെ നിമിത്തം-
ഇപ്പൊ അവൾ അവന്റെ കൂടെ ഉണ്ടാകണം അതാണ് ധർമ്മം.
ഹർഷൻ :- ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം അവനെയും ചേച്ചിയെയും
ജാനകി വല്ലഭൻ :- അവനോടു പറഞ്ഞു ആ വളയങ്ങൾ എനിക്കൊന്നു കാണണം – ഞാൻ നാളെ അങ്ങോട്ടേക്ക് വരാം,
ഹർഷൻ :- നാളെ ഡിസ്ചാർജ് ആകുമായിരിക്കും അമ്മാവാ –
ജാനകി വല്ലഭൻ :- അവനു കുഴപ്പം ഒന്നും ഇല്ല – “അല്ല ഉണ്ടാകില്ല അവൾ കൂടെ ഉണ്ടെങ്കിൽ” (അത് പറഞ്ഞത് മനസിൽ ആണ്)
പിന്നെ രണ്ടു പേരും തിരികെ വീട്ടിലേക്ക് പോയി ആഹാരം കഴിച്ചു അവരെ അവിടെ ആക്കിയതിനു ശേഷം കൂടെ വന്ന ആള്ക്കാര്ക്ക് ഔട്ട്ഹൗസിൽ താമസം ഒരുക്കിയതിനു ശേഷം അവിടെ നിന്നും ആശുപത്രിയിലേക്ക് ഇറങ്ങി.
ആശുപത്രിയിൽ എത്തിയ ഹർഷൻ കണ്ടത് ആഹാരം കഴിക്കാൻ ബുദ്ധിമുട്ടായ ദേവുവിന് ആഹാരം കഴിപ്പിക്കുന്ന നഴ്സിനെ സഹായിക്കുന്ന കണ്ണനെയാണ്- ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് അകയറിയ ഹർഷൻ കണ്ടു കണ്ണൻ ചെറുതായിട്ട് ഒന്ന് ചമ്മി
പിന്നെ അവനോടു പറഞ്ഞു – താഴെ വീഴാതെ വായിൽ വച്ച് കൊടുക്കട- പിന്നെ പെണ്കുട്ടിയോടായി പറഞ്ഞു – മോളോട് അങ്കിൾ ഒരു കാര്യം പറഞ്ഞാൽ മോൾ പറ്റില്ല ന്നു പറയരുത്
ദേവു :- എന്താ അങ്കിൾ
ഹർഷൻ:- എന്തായാലും ഇവാൻ കാരണം മോളുടെ കയ്യും കാലും വയ്യാണ്ടാക്കി – ഇനി ഇത് കഴിയും വരെ മോൾക്ക് ജോലിക്കു പോകാൻ പറ്റില്ല– അപ്പൊ പിന്നെ ഇവന്റെ കൂടെ ഇവന്റെ വീട്ടിലേക്ക് പോയി നിന്നുകൂടെ അവിടെ അമ്മയും പിന്നെ മറ്റു ആൾക്കാരും ഉണ്ട് – അവർ നോക്കിക്കോളും മോളെ
കണ്ണൻ :- അതെ അതെ വാസന്തി ചേച്ചി നോക്കിക്കോളും ദേവു – എന്ന് സന്തോഷത്തോടെ പറഞ്ഞു
❤❤❤❤❤❤❤❤❤??????????
അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????
അടുത്ത ഭാഗം ഉടനെ തന്നെ വരുമോ
Ittu. 9-8-29-10.40pm
9-july-20- 10.40 pm’
എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????
Inn varo?
നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു
അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ
മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ
കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും
Dragon