താമര മോതിരം 5 [Dragon] 493

വീട്ടിലേക്കു എത്തിയ ഹർഷനെ കാത്തു അവിടെ രണ്ടു മൂന്ന് ആൾക്കാർ ഇരിക്കുന്നുണ്ടായിരുന്നു -എല്ലാപേരും വെളുത്ത വസ്ത്രം (മേല്മുണ്ടും, തറ്റുടുത്ത കീഴ്വസ്ത്രവും)ഏതോ സ്വാമിമാരുടെ പോലെ ഉള്ള സംസാരവും കണ്ടപ്പോൾ തന്നെ ഹര്ഷന് മനസിലായി .

പിന്നെ അകത്തേക്ക് കയറി ചെന്ന് അവിടെ ഹാളിന്റെ നടുക്ക് തറയിൽ ഇരിക്കുകയാണ് ഹര്ഷന്റെ ഭാര്യയുടെ അമ്മാവൻ (അമ്മയുടെ സഹോദരൻ)

അദ്ദേഹം ഒരു ബ്രഹ്മചാരി ആണ് കൂടെ ഗീതയിലും,വേദങ്ങളിലും ഒക്കെ നല്ല പാണ്ഡിത്യം ഉണ്ടായിരുന്ന ഒരു സ്വാമി ആയിരുന്നു

-ജാനകി വല്ലഭൻ എന്നാണ് പേര് എങ്കിലും ഹര്ഷനും ഭാര്യയും ഒക്കെ അമ്മവാ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

അമ്മവാ .. എന്ന് വിളിച്ചു അദ്ദേഹത്തിന്റെ അടുത്തേക്ക് പോയ ഹർഷൻ അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു കൂടെ തറയിൽ തന്നെ ഇരുന്നു-

ജാനകി വല്ലഭനു ഹർഷൻ സ്വന്തം മോനെ പോലെ തന്നെ ആയിരുന്നു – ആ വാത്സല്യം ആദ്യം കാണുന്ന സമയം മുതൽ ഹർഷൻ അനുഭവിക്കുന്നത് ആണ്,

ഹർഷനോട് വീടിന്റെ കാര്യവും – ജോലിയുടെ കാര്യവും മറ്റും സംസാരിച്ചതിന് ശേഷം – നീ പോയി ഫ്രഷ് ആയിട്ട് വാ നമുക്കൊന്ന് നടക്കാൻ പോകാം എന്ന പറഞ്ഞു ഹർഷനോട്

അത് കേട്ട ഹര്ഷന് മനസിലായി തന്നടു അമ്മവാനു എന്തോ പറയാൻ ഉണ്ട്.

ഏകദേശം അര  മണിക്കൂർ കഴിഞ്ഞു  ഹര്ഷന്റെ വീടിന്റെ അടുത്തുള്ള ഒരു ചെറിയ പാർക്കിലെ ബെഞ്ചിൽ ഇരിന്നു സംസാരിക്കുകയായിരുന്നു രണ്ടുപേരും,

ജാനകി വല്ലഭൻ :- ഇവിടെ എന്തക്കയാണ് നടക്കുന്നത്…………

ഹർഷൻ :- ഞാൻ അമ്മാവനെ വിളിക്കാൻ ഇരിക്കുകയായിരുന്നു – എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്

പിന്നീടു –

കണ്ണന്റെ അച്ഛന്റെ തിരോധാനം

കണ്ണന്റെയും അമ്മയുടെയും അറസ്റ്റ്

പോലീസുകാരൻ ചെയ്ത കാര്യങ്ങൾ

ഉണ്ണിയുടെ അറസ്റ്റ്

കണ്ണൻ പറഞ്ഞ – അവൻ അനുഭവിച്ച കാര്യങ്ങൾ -പിന്നെ അവൻ അയച്ചു കൊടുത്ത ആ വളയങ്ങൾ കാണിച്ചു

അവസാനം ഇന്നത്തെ ആക്സിഡന്റ് വരെ പറഞ്ഞു ഹർഷൻ.വീഡിയോയും കാണിച്ചു കൊടുത്തു

( ആ വീഡിയോയിൽ മറ്റാരും ശ്രദ്ധിക്കാതെ ഇരുന്ന കാര്യം – ആ ലോറി ഡ്രൈവർ ഇടിക്കുന്ന സമയത്തുപോലും ഒരു ഭാവമാറ്റവും ഇല്ലാതെ ഇരിക്കുന്നത് ആണ് – പിന്നെ ലോറിയിൽ നിന്ന് പറന്നു പോകുന്ന ആ വലിയ പക്ഷിയും- അതിനു ശേഷം ഡ്രൈവർക്കു വന്ന മാറ്റവും കണ്ടു ജാനകി വല്ലഭൻ)

വളരെ ഗൗരവമായി എല്ലാം മൂളികേട്ട ജാനകി വല്ലഭൻ ചോദിച്ചു.

“ഹര്ഷനു ദൈവ വിശ്വാസം ഉണ്ടോ “-

ഹർഷൻ :- ഉണ്ട്

ജാനകി വല്ലഭൻ :- “എത്രത്തോളം” – തനിക്കു ഒരു പ്രശനം ഉണ്ടായാൽ അത് തീർക്കാൻ താൻ ദൈവത്തെ പ്രാർത്ഥിക്കുന്നു – തന്റെ വിശ്വാസം അല്ലെ – പക്ഷെ അത് നടന്നില്ലെങ്കിൽ താൻ ദൈവത്തെ തള്ളി പറയുമോ

ഹർഷൻ ;- ദൈവന്റെ നമ്മൾ തള്ളി പറയില്ലല്ലോ ഒരിക്കലും – അത് എന്നിലുള്ള വിശ്വാസം അല്ലെ അമ്മാവാ –

69 Comments

  1. ❤❤❤❤❤❤❤❤❤??????????

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.