പ്രിയ സുഹൃത്തുക്കളെ ….മുഖമില്ലാത്ത ഈ ലോകത്തു ലൈക്കുകളായും കമ്മന്റുകളായും എന്നെ പിന്തുണക്കാൻഎന്തിനു നിങ്ങൾ മടിക്കണം ….മുൻപുള്ള ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ചു ഇത് തുടങ്ങുക …ഇഷ്ടപ്പെട്ടില്ലേൽ അത് കമന്റ് ബോക്സിൽ ഇടാൻ അഭ്യർത്ഥിക്കുന്നു …… മിഴികൾക്കപ്പുറം 4 Mizhikalkkappuram Part 4 | Author : Napoleon | Previous Part ഉപ്പയുടെ ഓരോ വാക്കുകളും ആഷിക്കിന്‍റെ ഹ്ര്ദയത്തിലായിരുന്നു വന്നു തറച്ചത്”എന്താ ഉപ്പാ ഇങ്ങളീ പറയുന്നത്.” അതെ മോനെ സത്യമാണ് ഇപ്പോള്‍ ഒരുമാസം കഴിഞ്ഞു അവര് മരിച്ചിട്ട് എന്ന് പറഞ്ഞ് ഉപ്പ അവന്‍റെ നേരെ പത്രംനീട്ടി , ആ പത്രത്തിലേക്ക് നോക്കുന്തോറും കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ തോന്നി ഒരു നിമിഷം മുംമ്പുണ്ടായിരുന്നആത്മ വിശ്വാസം മുഴുവന്‍ ചോര്‍ന്നു പോയിരിക്കുന്നു. “ഉപ്പാ വിച്ചൂന് ഒന്നും സംഭവിച്ചില്ലല്ലോ പിന്നെയെങ്ങനെ വിച്ചൂന്‍റെ ഫോട്ടോ ഇതില്‍ വന്നു? ഇതെല്ലാം ഉപ്പയെങ്ങനാ അറിഞ്ഞേ പറ” “വിച്ചൂനെ കണ്ട പിറ്റേന്ന് തന്നെ ഞാന്‍ എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നു” “എന്നിട്ടോ” ആഷിക്ക് ആകാംക്ഷയോടെ ചോദിച്ചു. “അന്ന് എട്ടാം വളവില്‍ വെച്ച് അപകടം സംഭവിച്ചവരുടെ ഫുള്‍ ഡീറ്റൈല്‍സും ഞാന്‍ എന്‍റെ ഒരു സുഹ്ര്ത്ത് വഴിമനസിലാക്കി. യാത്രക്കാരെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഹോസ്പിറ്റലില്‍ പോയി. ഞാനവിടെ നിന്നും ഒരു ഡോക്റ്റുടെ സഹായത്തോടെ അപകടം സംഭവിച്ചവരുടെ ഫുള്‍ ഡീറ്റൈയ്സ് തപ്പി പിടിച്ചു. ആ കൂട്ടത്തില്‍ വിച്ചൂന്‍റെ ഉപ്പയുടെ പേഴ് റിസീപ്ഷനില്‍ നിന്ന് എങ്ങനെയോ എന്‍റെ കയ്യില്‍ എത്തിപ്പെട്ടു.” “അത് വിച്ചൂന്‍റെ ഉപ്പന്‍റെതാണെന്ന് എങ്ങനെ മനസിലായി” ആഷിക്ക് ഇടയില്‍ കയറി ചോദിച്ചു ” ആ പേഴ്സില്‍ അവരുടെ ഫാമിലി ഫോട്ടോ ഉണ്ടായിരുന്നു” “ഉം എന്നിട്ടോരെ കണ്ടോ” “പിന്നെ കുറേ നേരം അന്വേഷിക്കേണ്ടി വന്നില്ല. ആ ഫോട്ടോ വെച്ച് ഞാനവരെ കണ്ടെത്തി പക്ഷെ അപ്പോഴേക്കുംഅവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അന്ന് ഞാന്‍ തീരുമാനിച്ചതാ ഇനി വിച്ചു എന്‍റെ മകനായിട്ട് വളര്‍ന്നാല്‍ മതിയെന്ന്” “പക്ഷെ ഉപ്പാ അവന്‍റെ ഫോട്ടോ എങ്ങെനെ ഇതില്‍!” “ആ ഫോട്ടോ വരാന്‍ കാരണം ഞാനാ. പിറ്റേന്ന് അവരുടെ ഫോട്ടോയുടെ കൂടെ അവന്‍റെ ഫോട്ടോയുംമരണപെട്ടെന്ന വ്യാജേന വാര്‍ത്ത പത്രത്തില്‍ നല്‍കി. ഇനി അവനെ തേടി ആരും വരരുത് എന്ന ലക്ഷ്യം മാത്രം മനസില്‍ വെച്ചുകൊണ്ടായിരുന്നു. “ധാരയായ് ഒഴുകിയ കണ്ണുനീര് തുടച്ചുകൊണ്ട് ഉപ്പയെ കെട്ടിപിടിച്ച് കരഞ്ഞു.ഇതൊന്നുമറിയാതെഫാമിലിയേയും കാത്ത് വിദൂരതയിലേക്ക് നോക്കി വിച്ചു അതേ ഇരിപ്പ് ഇരിക്കുകയായിരുന്നു,അല്പ സമയംകഴിഞ്ഞ് വിച്ചു തിരിച്ചു വന്നു.
Tag: Neppoliyan’s story
മിഴികൾക്കപ്പുറം 3 [നെപ്പോളിയൻ] 84
പ്രിയ സുഹൃത്തുക്കളെ ….മുഖമില്ലാത്ത ഈ ലോകത്തു ലൈക്കുകളായും കമ്മന്റുകളായും എന്നെ പിന്തുണക്കാൻ എന്തിനു നിങ്ങൾ മടിക്കണം ….മുൻപുള്ള ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ചു ഇത് തുടങ്ങുക …ഇഷ്ടപ്പെട്ടില്ലേൽ അത് കമന്റ് ബോക്സിൽ ഇടാൻ അഭ്യർത്ഥിക്കുന്നു …… മിഴികൾക്കപ്പുറം 3 Mizhikalkkappuram Part 3 | Author : Napoleon | Previous Part ……………………………..ഒരു നിമിഷം അവളെന്തോ ഓര്‍ത്തു നിന്നതിനു ശേഷം ധ്ര്തിയില്‍ പഴയ പത്ര താളുകള്‍ സൂക്ഷിച്ചു വച്ചപെട്ടിക്കടുത്തേക്കോടി. പത്രങ്ങള്‍ ഓരോന്നായി വലിച്ചിട്ടു. അവസാനം അവള്‍ തിരഞ്ഞ പത്രം കണ്ടുകിട്ടി , ആ പത്രത്തിലുള്ള ഫോട്ടോയും ആഷിക്ക് അയച്ച ഫോട്ടോയുംഅവള്‍ മാറി മാറി നോക്കി അതെ ഇതെന്‍റെ വിച്ചു തന്നെയാണ്, ഈ ഫോട്ടം ആഷിക്കിനെങ്ങെനെ കിട്ടി, സംഭവിക്കുന്നതെന്നറിയാതെ അവള്‍ മിഴച്ചിരുന്നു. ബാല്യകാലത്തിന്റെ ഓരോ ഏടുകള്‍ മറിച്ചിടുംമ്പോഴും നിറമുളള ഓര്‍മകള്‍ അവള്‍ക്കു ചുറ്റും ന്ര്ത്തം വച്ചു. “ഡാ വിച്ചു ഒന്ന് പതുക്കെ നടക്കടാ” “അനക്കെന്താ പെണ്ണേ ഒന്ന് വേഗം നടന്നാല്” “എനിക്ക് കാലു വേദനിച്ചിട്ടു വയ്യ അതോണ്ടാ” “അതിന് ഞാനെന്താ വേണ്ടത് എട്ത്ത് നടക്കണോ, കിന്നാരം പറയാതെ വേഗം നടക്കാന്‍ നോക്ക് ലേറ്റ് ആയാല്‍എന്നെത്തെ പോലെ ഇന്നും പറത്ത് നിക്കണ്ടി വരും” ചെറുപ്പം മുതലെ അവര്‍ രണ്ട് പേരും കളിച്ച് വളര്‍ന്നവരായിരുന്നു. അവള്‍ടെ വീടിന്‍റെ തൊട്ടടുത്തായിരുന്നുവിച്ചുവിന്‍റെയും വീട്, ഓന്‍റെ കൂടെയാണ് ഹസ്നാനെയെന്നും സ്കൂളില്‍ പറഞ്ഞയക്കാറ്, ഒരു ദിവസം ക്ലാസുംകഴിഞ്ഞു വരുംമ്പോള്‍ വിച്ചു ഹസ്നാനോട് പറഞ്ഞു. ” എടീ പാത്തോ(ഹസ്ന) “എന്താടാ കൊരങ്ങാ” “ഞാന്‍ നിന്നെയങ്ങ് കെട്ട്യാലോന്ന് ആലോചിക്കുവാ” “ങേ.. ഇപ്പളോ” “അല്ലടീ ഞാന്‍ വല്തായിട്ട്” “എത്ര വല്തായിട്ട്” “ന്‍റെ ഉപ്പാന്‍റത്ര വല്തായിട്ട്” […]
മിഴികൾക്കപ്പുറം 2 [നെപ്പോളിയൻ] 55
മിഴികൾക്കപ്പുറം 2 Mizhikalkkappuram Part 2 | Author : Napoleon | Previous Part “ഇല്ല എനിക്കിഷ്ടമല്ല”പെട്ടന്നുള്ള എന്റെ മറുപടി കേട്ട് അവന്‍ ഒരു നിമിഷം മിണ്ടാതെ നിന്നു. അതിനു ശേഷം ഒന്നും പറയാതെഫോണ്‍ കട്ട് ചെയ്തു. പറഞ്ഞതല്‍പം കൂടിപോയോ..? ഏയ് ഇല്ല. എന്‍റെ അനിഷ്ടം തുറന്നു പറയാന്‍ എനിക്കെവിടെയും സാതന്ത്രംഉണ്ട് , ഞാന്‍ സ്വയം ആശ്വസിച്ചു.ഓരോന്നാലോചിച്ച് നില്‍ക്കുമ്പോഴാണ് വീണ്ടും ഫോണ്‍ റിംങ് ചെയ്തത്. “ഹലോ” മറുഭാഗത്ത് മൌനം, എന്താണെന്നറിയില്ല മനസില്‍ എന്തോ ഒരു വിങ്ങല്‍, ഇത്ര പെട്ടന്ന് ഒരാളോട് സ്നേഹംവര്വോ എന്ന് മനസിലോര്‍ത്തു. വരുമായിരിക്കും ഒരു നിമിഷം മതി സ്നേഹം വരാന്‍ എന്ന് എവിടെയോവായിച്ചപോലെയൊരോര്‍മ. “നീ എന്താ മിണ്ടാത്തത്” “ഞാന്‍ ഹലോ എന്ന് ചോദിച്ചല്ലോ?” “ഉം, ഞാന്‍ കേട്ടില്ല”, ഓരോ വിഷയത്തെപറ്റി സംസാരാക്കുമ്പോഴും ഇഷ്ടമില്ലാത്തതിന്‍റെ കാരണം എന്താണെന്ന് ചോദിക്കുമെന്ന്വിചാരിച്ചു. പക്ഷെ അതിനെ പറ്റി ഒരക്ഷരം പോലും എന്നോട് ചോദിച്ചതേയില്ല. ഓരോ ദിവസം കഴിയുംന്തോറും എന്‍റെ മനസിലെ അന്യത്വം മാറി തുടങ്ങി. ഞങ്ങള്‍ കൂടുതല്‍ അടുത്തു. പിരിയാന്‍ പറ്റാത്തത്രയും. ഒരു ദിവസം സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ആഷിക്ക് എന്നോട് പറഞ്ഞു. “നാളെ നമുക്കൊരിടം വരെ പോണം ” ആദ്യം ഞാന്‍ വിസമ്മതിച്ചെങ്കിലും ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ സമ്മതം നല്‍കി. പിറ്റേന്ന് ക്ലാസ് കട്ട് ചെയ്ത് ആഷിക്കാന്‍റെ കൂടെ യത്ര പുറപ്പെട്ടു. കോഴിക്കോട് ബീച്ചിലേക്കായിരുന്നു ആ ഇരുചക്രവാഹനത്തിന്‍റെ യാത്ര. അപരിചതരായ ഒരുപാട് മനുഷ്യ രൂപങ്ങള്‍ വിത്യസ്ത ഭാവത്തോടെ പല കളികളിലുംസംസാരത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. പലയിടങ്ങളിലായ് വിശ്രമം കൊള്ളുന്ന ഒരുപാട് തട്ടുകടകള്‍ ഞങ്ങളെഅവിടേക്ക് സ്വാഗതം ചെയ്തു. “ആഷിക്കാ എനിക്ക് പാലൈസ് വേണം” ഞാന്‍ ഒരു ചെറിയ വാവയെപോലെ കെഞ്ചി, എനിക്ക് പാലൈസ് വാങ്ങി തന്ന് ഞങ്ങള്‍ അധികംആളനക്കമില്ലാത്ത ഒരിടത്തിരുന്നു. “ഹസ്നാ..” “എന്താ ഇക്കാ” “നമുക്കീ കടല്‍ തീരത്തിനടുത്ത് ഒരു വീട് വെക്കണം” “ആഹാ അത് വേണ്ട”
മിഴികൾക്കപ്പുറം 1 [നെപ്പോളിയൻ] 51
കടപ്പാട് : എനിക്കീ കഥ അയച്ചുതന്ന സുഹൃത്തിന്ന് ……..❤️ മിഴികൾക്കപ്പുറം 1 Mizhikalkkappuram | Author : Napoleon …………………………….. റൂമിലാകെ ഫിലമെൻറ് ബൾബ് ചുരത്തുന്ന മഞ്ഞ പ്രകാശം മനസിനെ അലോസരപെടുത്തുന്ന പ്രതീതിയിലേക്ക്നയിച്ചു. ഇളം കാറ്റ് ജനലഴികൾക്കിടയിലൂടെ എന്നെ വന്ന് ഇക്കിളിപെടുത്തികൊണ്ടിരുന്നു. മൃദുലമായ കാറ്റിന്റെതലേറ്റപ്പോ മനസിന് എന്തെന്നില്ലാത്ത കുളിർമ തോന്നി. ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ പതിയെജാലകത്തിനരികിലേക്ക് നീങ്ങി. ജനലഴികളിലൂടെ നിലാവിൻറെ സാന്നിദ്ധ്യത്തിൽ നിറമുളള ഓർമ്മകളുടെപണിപ്പുര പുതുക്കി പണിയാൻ വല്ലാത്തൊരു അനുഭൂതിയാണ്, അത് അനുഭവിച്ചവർക്കു മാത്രമേ അതിനോടൊരുസുഖം തോന്നുകയുള്ളു. ഉദിച്ചു നിൽക്കുന്ന ചന്ദ്രൻ ചുരത്തുന്ന നിലാവിനെ ഒപ്പിയെടുത്തു കൊണ്ട് മനസ്സിന്റെആഴങ്ങളിൽ നിന്നും നുരപൊന്തിയ ഓർമ്മകൾ വെറുതെ കണ്ണടച്ചിരുന്ന് ഹൃദയത്തിന്റെ താളുകളിൽ കൂട്ടിഎഴുതാൻ ശ്രമിച്ചു. തിളങ്ങി നിൽക്കുന്ന താരകങ്ങളെ പോലെ മിഴികോണിൽ പ്രതിഫലിച്ച വീടിനു ചുറ്റും പലവർണ്ണത്തിൽ അലങ്കരിച്ചിരിക്കുന്ന വിവിധ തരം കടലാസ് പൂക്കളെ ഞാൻ വിസ്മയത്തോടുകൂടി നോക്കി കണ്ടു.. ഹോ..! എന്തൊരു ഭംഗി.! ഞാൻ സ്വയം പറഞ്ഞു. പതിയെ പതിയെ ആളനക്കമൊഴിഞ്ഞ ഉമ്മറം നിദ്രയെ കീഴടക്കിയിരിക്കുന്നു.. ഒരു നേർത്തശബ്ദം പോലെ വെപ്പു പുരയിലെ നാളെത്തേക്കുളള ഭക്ഷണം ഒരുക്കുന്ന കോലാഹളം കേൾക്കാൻ കഴിയുന്നുണ്ട്.,. നാളെ എന്റെ വിവാഹമാണ് കാത്തിരുന്നൊടുവിൽ വന്നണയാൻ പോവുന്ന സുന്ദര മുഹൂർത്തം. എങ്കിലും നാളെമുതൽ ഈ വീട് തനിക്ക് അന്യമായി മാറാൻ പോവുന്ന നിമിഷത്തെ ഓർത്തപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം അങ്കലാപ്പ്. ചിന്തകൾ വാരികെട്ടി മനസിന്റെ ഭാരം കൂട്ടി കൊണ്ടിരിക്കുന്നതിനിടയിലാണ് ഉറക്കിന്റെ നിഴൽകൺപോളകളെ തലോടിയത്, ഞാൻ പതിയെ കിടക്കയിലേക്ക് ചാഞ്ഞു. പിന്നീടെപ്പെഴോ മയക്കത്തിന്റെമൂകഭാവങ്ങളിലേക്ക് ഞാൻ വഴുതി വീണു. നേരം പുലർച്ചെ ഉമ്മ വന്ന് വിളിച്ചപ്പോഴാണ് ഉറക്കത്തിന്റെ പാടവിട്ടൊഴിയാത്ത കണ്ണുകൾ ഇറുക്കി തിരുമ്മികൊണ്ട് തുറന്നു നോക്കിയത്.. “എന്താ ഉമ്മാ…..” “ഇന്ന് അൻറെ കല്ല്യാണം ആയിട്ടും , ഇയ്യ് പോത്ത് പോലെ കെടന്നാറങ്ങാ.?” ഉമ്മയുടെ ചോദ്യത്തിൽ അൽപംചൂളിപ്പോയെങ്കിലും ഗൗരവം വിടാതെ മുഖം കനപ്പിച്ചു നിന്നു. സൂര്യ കിരണങ്ങൾ അനുവാദം കൂടാതെ തലേന്ന്തുറന്നിട്ട ജാലക പൊളിയിലൂടെ എൻറെ മുറിയിലേക്ക് എത്തി നോക്കി. “ൻറെ റബ്ബെ അനക്കെന്നാ ഇനി വിവരം വെക്കാ” ഉമ്മയുടെ ശകാരം കേട്ട് ഒന്നും മനസിലാവാതെ ഞാൻ ചോദിച്ചു. “എന്താ ഉമ്മാ” കുന്തം ,അന്നോട് ഉപ്പ മെനിഞ്ഞാന്നും പറഞ്ഞതല്ലേ ഇങ്ങനെ ജനൽ പൊളി തുറന്നിട്ട് ഉറങ്ങരുതെന്ന്. വലിയൊരു തെറ്റ് ചെയ്തതുപോലെ ഞാൻ തല കുനിച്ചിരുന്നു. വീണ്ടും ഉമ്മയുടെ സ്വരം കാതോർത്ത്
വിധിക്കപ്പെട്ട വാരിയെല്ല് 2 [നെപ്പോളിയൻ] 55
വിധിക്കപ്പെട്ട വാരിയെല്ല് 2 Vidhikkappetta Variyellu Part 2 | Author : Neppoliyan Previous Part ഹായ് അശ്വതി …എന്തൊക്കെയാ വിശേഷം …അനാമികയുടെ കൈ മുറുകെ പിടിച്ചുകൊണ്ട് പാതി വരണ്ട മുഖവുമായി നിൽക്കുന്ന അശ്വതിയോട്ചെറുപുഞ്ചിരിയോട് കൂടി ആദിൽ ചോദിച്ചു …. “സുഖം ….ചോദിക്കാൻ മനസ്സിൽ ഒരുപാടുണ്ടെങ്കിലും ഒന്നും ചോദിയ്ക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുഅവളുടേത് …. കൂടുതൽ മിണ്ടാതെ അവൾ ചിരിച്ചു കൊണ്ട് നിന്നു … എനിക്കൊരു കാര്യം അശ്വതിയോട് ചോദിക്കാനുണ്ട് …അതും പറഞ്ഞു ആദിൽ നോക്കിയത് […]