ഇവിടെ എങ്ങെനെ എഴുതണം എന്നോ അത് നിങ്ങൾ എങ്ങെനെ സ്വീകരിക്കും എന്നോ അറിയില്ല മുൻപും പലതും എഴുതിയിട്ടുണ്ടെകിലും എല്ലാവർക്കും മുന്നിൽ അവതരിപ്പിക്കാൻ ഉള്ള ധൈര്യം ഇല്ലാരുന്നു (ഇപ്പോളും കുറച്ചേ ഉള്ളു കേട്ടോ ) എന്നാലും എഴുത്തിൽ എന്തേലും തെറ്റുകൾ ഉണ്ടെകിൽ ഒരനിയനോട് എന്ന പോലെ ക്ഷമിക്കണം… ? ???മാതൃദിനം ??? ആദ്യ രുചി അതെന്റെ അമ്മയുടെ മുലപ്പാലിന്റെതായിരുന്നു കാലങ്ങൾക്കിപ്പുറവും മറക്കാനാവാതെ നാവിൽ കൊതിയുണർത്തുന്നു കൊതിയാവുന്നു അമ്മേ നിന്റെ കൈയിൽ നിന്നും വീണ്ടുമൊരുരുള ചോറു കഴിക്കുവാൻ നിന്റെ മടിയിൽ […]
Tag: അമ്മ
?അമ്മയുടെ പ്രണയം ? [Vijay Lalitwilloli Sathya] 108
?അമ്മയുടെ പ്രണയം ? Author :Vijay Lalitwilloli Sathya ഈ സൈറ്റിലേക്കുള്ള എൻ്റെ ആദ്യത്തെ കഥയാണ്.ഇത് നിങ്ങളിൽ പലരും ചിലപ്പോൾ വായിച്ചിട്ടുണ്ടാകും. ഞാൻ ഇത് മറ്റൊരു പ്ലാറ്റ്ഫോമിൽ ഇട്ട കഥയാണ്.എൻ്റെ സുഹൃത്തിൻ്റെ നിർബന്ധം കൊണ്ട് ഇങ്ങോട്ട് വന്നതാണ്.നിങ്ങളിൽ ഒരുവനായി കണ്ട് സപ്പോർട്ട് ചെയ്യുകയാണ് എങ്കിൽ വീണ്ടും ഈ വഴിക്ക് വരുന്നതാണ്…. വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികൾ ഒക്കെ ആയി അല്പസ്വല്പം മനസും ശരീരവും സ്വസ്ഥമായിരിക്കുമ്പോഴാണ് ഈ സംയോഗത്തിനും അതുവഴി ഉള്ള സംഭോഗത്തിനും പരിപൂർണത ലഭിക്കുന്നത്. […]
അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്… [AARVI- ആർവി] 150
അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്… Author : AARVI- ആർവി View post on imgur.com നീണ്ട രണ്ടര കൊല്ലത്തെ പ്രവാസ ജീവിതത്തിന് ഒരു ബ്രേക്ക് നൽകികൊണ്ട് അപ്പു നാട്ടിൽ എത്തിയതിന്റെ ആഘോഷം ക്ലബ്ബിൽ പത്തുമണി കഴിഞ്ഞിട്ടും തുടരുകയാണ്. അപ്പുവിന്റെ അടുത്ത നാല് സുഹൃത്തുക്കൾ ആണ് കൂടെ ഉള്ളത്, അപ്പുവിന്റെ കൂടെ പഠിച്ച ഷാഹിറും മനുവും, അവനെക്കാളും മൂത്ത രമേശും അനിലും. അപ്പു ഒഴികെ നാല് പേരും മദ്യം സേവിക്കുന്നുമുണ്ട്. അപ്പു പിന്നെ പറയണ്ടല്ലോ ടച്ചിങ്‌സ് […]
അമ്മയുടെ ലോകം [മനൂസ്] 2705
അമ്മയുടെ ലോകം Ammayude Lokam | Author : മനൂസ് View post on imgur.com ചീനച്ചട്ടിയിൽ വേവുപാകമായ ചമ്മന്തിയിലേക്ക് കടുക് താളിച്ചു ഒഴിച്ച് അമ്മ വാങ്ങി വയ്ക്കുന്നത് കൊതിയോടെ ഞാൻ നോക്കി നിന്നു… തേങ്ങാ ചമ്മന്തിയുടെ മണം കാറ്റിലൂടെ പറന്ന് എന്റെ നാസിക ഗ്രന്ഥികളിൽ അപ്പോഴേക്കും മത്തുപിടിപ്പിച്ചിരുന്നു.. ചമ്മന്തി വാങ്ങി വച്ച അതേ അടുപ്പിലേക്ക് ദോശക്കല്ല് വച്ച് ദോശ ചുടാനുള്ള ഒരുക്കങ്ങൾ അമ്മ തകൃതിയായി നടത്തുന്നുണ്ടായിരുന്നു. പുറത്തെ തുലാവർഷ […]
സ്നേഹസാഗരം 204
Snehasagaram by Pinku Kochu അന്നു ഹോസ്പിറ്റലിൽ പതിവിലധികം തിരക്കായതുകൊണ്ടാവാം ശ്യം നല്ല ക്ഷീണിതനായിരുന്നു.. കൊച്ചി നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റാണ് അയാൾ… ജോലിക്കാരിന്നെ മീരയും മകളും ഉറങ്ങി എന്നയാൾക്ക് മനസിലായി.നഗരത്തിലെ മറ്റൊരു ഹോസ്പിറ്റലിലെ ഫിസിഷ്യനാണ് അവൾ. മകൾ തേഡ് സ്റ്റാൻഡിൽ പഠിക്കുന്നു. നഗരത്തിലെ തിരക്കിൽ ഒഴുകി പോകുന്ന ഒരു നുക്ലിയാർ കുടുംബം. റൂം മിലേക്ക് കയറുന്നതിനു മുൻപ് ടെബിളിലെ ജേർണലുകൾക്കിടയിലെ ഇൻലൻഡ് അയാൾ ശ്രദ്ധിച്ചത്… തനിക്ക് ലെറ്റർ അയക്കാൻ ആര് .. വിറക്കുന്ന കൈകളോടെ അയാൾ […]
മീനൂട്ടി 88
meenutty by ലീബബിജു “മീനൂട്ടീ..സൂക്ഷിച്ചു പോണേ..” “ശരിയമ്മേ’ ഉമ്മറത്തെ തൂണിനരികിൽ താൻപോകുന്നതും നോക്കി നിൽക്കുന്ന അമ്മക്ക് നേരെ കൈവീശികാട്ടി മീനൂട്ടി നടവഴിയിലൂടെ നടന്നു. സ്കൂളിലേക്ക്. നടന്നു റോഡിലെത്തി.റോഡരികിലെ ഒരു കുഞ്ഞ് ചാക്കുകെട്ട് അനങ്ങുന്നത് കണ്ട് മീനൂട്ടി അങ്ങോട്ട് ചെന്നു.രാത്രി പെയതമഴയിൽ കുതിർന്ന പുല്ലുകൾക്കിടയിൽ ചാക്കിൽ നിന്നും. മ്യാവൂ..മ്യാവൂ..എന്ന കരച്ചിൽ കേട്ടതും അവൾ വേഗം ആ ചാക്കിൻ്റെ വായ്ഭാഗം തുറന്നതും രണ്ട് പൂച്ച കുഞ്ഞുങ്ങൾ വെളിയിൽ ചാടി. “ഹയ്…”അവളുടെ കണ്ണുകൾ വിടർന്നു. “ആരാ നിങ്ങളെ ഈ ചാക്കിലിട്ടേ..ഉം..” അവൾ […]
മാളൂട്ടി 45
Malootty by Sreekala Menon അനാഥാലയത്തിലെ ആ ഇടുങ്ങിയ മുറിയിൽ ഉറക്കത്തിൽ നിന്ന് ശ്രീദേവി ഞെട്ടി എഴുന്നേറ്റു … നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ സാരിത്തലപ്പ് കൊണ്ട് ഒപ്പിയെടുക്കുമ്പോൾ ഓർത്തു.. ‘എത്രാമത്തെ തവണയാണ് താനീ സ്വപ്നം കണ്ടുണരുന്നത്.. എത്ര ഓടിയകലാൻ ശ്രമിച്ചിട്ടും ഓർമകൾ എന്തേ വാശിയോടെ വീണ്ടും വീണ്ടും പിന്തുടർന്നെത്തുന്നു…!!’ ഇരുപത്തൊന്നു വർഷങ്ങൾ… ! “മാളൂട്ടി” ഇപ്പോൾ എവിടെയായിരിക്കും…! മെല്ലെ പുതപ്പു നീക്കി എണീറ്റു… മുറിയിൽ കുന്തിരിക്കത്തിന്റെ മണം നിറഞ്ഞിരിക്കുന്നു, പുറത്തു വെളിച്ചം വീണു തുടങ്ങുന്നേയുള്ളു…പുലർമഞ്ഞു പുതച്ച പ്രഭാതത്തിലേക്കു […]
അമ്മ 671
Amma by ശിവ കൊട്ടിളിയിൽ ആളികത്തുന്ന ചിതയിലേക്ക് നോക്കി എത്ര നേരം നിന്നു എന്നറിയില്ല. കത്തിയമരുന്നത് തന്റെ അമ്മയാണ്.. എന്നും വേദനകൾ മാത്രം നൽകിയിട്ടും തന്നെ വെറുക്കാതെ ചേർത്ത് പിടിച്ചിരുന്ന അമ്മ. ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ട് സ്നേഹത്തിന്റെ ഒരു തരി പോലും നൽകിയിട്ടില്ല ഇതുവരെ…. മരണനേരത്തു ഒരു തുള്ളി വെള്ളം പോലും…… ധാരയായ് ഒഴുകുന്ന കണ്ണുനീര് തുടച്ചു അവൻ വീട്ടിലേക്കു നടന്നു. സന്ധ്യാനേരത്തു തെളിഞ്ഞിരുന്ന ആ നിലവിളക്കു കത്തുന്നില്ല…. കാരണം വീടിനായി എറിഞ്ഞുകത്തിയ കെടാവിളക്ക് […]
എന്റെ മകൾ 153
Ente makal by Muhammed Rafi ഉമ്മാ….. ഇന്ന് എവിടെ പോയി എന്റെ സുന്ദരി മോള് ഇന്ന് എന്താ അറിയില്ല നിന്റെ മോള് സ്കൂൾ വിട്ട് വന്നപ്പോൾ മുതൽ ഒരേ ഇരിപ്പാ ഞാൻ എന്ത് ചോദിച്ചിട്ടു ഒരക്ഷരം പറയുന്നില്ല അത് എന്തുപറ്റി ചിന്നുമോളെ…….. ഉപ്പാന്റെ മോൾക്ക് എന്തുപറ്റി ഉപ്പമ്മ പറഞ്ഞല്ലോ എന്റെ മോള് ഇന്ന് ഒന്നും മിണ്ടിയില്ലന്ന് എന്താ എന്റെ സുന്ദരികുട്ടിക്കി ഉപ്പാനോട് പറ എന്നോട് മിണ്ടണ്ട…… അച്ചോടാ അത് എന്തുപറ്റി എന്റെ മോള് നല്ല പിണക്കത്തിലാണല്ലോ […]
അസുരജന്‍മം 33
Asurajanmam by Jayaraj Parappanangadi അകത്തെ പുല്‍പ്പായയിലിരുന്ന് നിലവിളക്കിന്റെ വെളിച്ചത്തില്‍ പവിഴം തനിയ്ക്കുവന്ന കത്ത് തുറന്ന് വായിച്ചു… പ്രിയ്യപ്പെട്ട എന്റെ പൊന്നുമോള്‍ക്ക് … നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ അച്ഛന്റെ ഈ എഴുത്ത് വായിയ്ക്കാതെ പോവരുത്… അഞ്ചു വര്‍ഷത്തോളം അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചതിന് പതിനേഴ് വര്‍ഷം മുമ്പ് മകരത്തിലെ തിരുവാതിരക്കുളിരിലാണ് മോളെ ഞങ്ങള്‍ക്ക് കിട്ടുന്നത്…. സങ്കീര്‍ണ്ണതയുള്ള ഗര്‍ഭ്ഭാവസ്ഥയില്‍ നിന്റെയമ്മ ജലക്കുറവ് കാരണം ആറുമാസം പകലുമുഴുവന്‍ വെള്ളത്തില്‍ കിടന്നിട്ടുണ്ട്…. അങ്ങിനെ വളരെയധികം കഷ്ടപ്പെട്ട് കിട്ടിയ നിനക്ക് ഞങ്ങളിട്ട പേരാണ് പവിഴം….. അവിടുന്നങ്ങോട്ട് ഞങ്ങളുടെ […]
അമ്മമണം 159
Amma Manam by ലീബബിജു മാറിനിൽക്ക്’ പെട്ടെന്ന് അവനെന്നെ തള്ളി മാറ്റി മുന്നോട്ട് കുതിച്ചു.ഒരു നിമിഷം ഞാൻ പകച്ചു പോയെങ്കിലും സർവ്വ ശക്തിയുമെടുത്ത് ഞാനും കുതിച്ചു. ഞാനും അവനും ഒപ്പത്തിനൊപ്പം.അവൻ എന്നെ ദേഷ്യത്തോടെ വാലുകൊണ്ട് ചുഴറ്റി അടിച്ചു. ഞാനും വിട്ടു കൊടുത്തില്ല.എന്നാലാവും വിധം ഞാനും ഒരടി.അതി വിദഗ്ധമായി അതിൽ നിന്ന് ഒഴിഞ്ഞു മാറി അവൻ നീങ്ങി കൊണ്ടിരുന്നു. ഞങ്ങൾക്ക് പിറകെ ആരവത്തോടെ ഒരുപാട് പേർ വരുന്നുണ്ടായിരുന്നു. അച്ഛൻ്റെ രക്തത്തിൽ നിന്ന് വേർപെട്ട് അമ്മയുടെ ഗർഭപാത്രത്തിലേക്ക് കുതിക്കുകയാണ് ഞങ്ങൾ. […]
അവസ്ഥാന്തരങ്ങൾ 17
Avasthantharangal by Indu Chadayamangalam അവഗണനയായിരുന്നു എന്നും ചിറ്റമ്മയ്ക്ക് എന്നോട്. നേരിട്ട് കാണിച്ചിരുന്നില്ലെങ്കിൽക്കൂടി എനിക്കത് നന്നായി അനുഭവപ്പെട്ടിരുന്നു പലപ്പോഴും ! അമ്മയുടെ മുഖം കണ്ട ഓർമ്മ പോലുമില്ലാത്ത എനിക്ക് അവർ സ്വന്തം അമ്മ തന്നെയായിരുന്നു. പക്ഷേ ചിറ്റമ്മ എന്നു വിളിക്കാനാണ് എന്നെ പഠിപ്പിച്ചിരുന്നത്. ചിറ്റമ്മയ്ക്കുണ്ടായ മക്കൾക്കും എനിക്കുമിടയിൽ ചെറുതാണെങ്കിലും ഒരു അതിർത്തി കെട്ടിയിരുന്നു അവർ ! അച്ഛൻ കിടപ്പിലായതിനു ശേഷം അത് കുറച്ചു കൂടി ശക്തമായി. പക്ഷേ അനുജനും അനുജത്തിക്കും എന്നോട് വലിയ അകൽച്ചയൊന്നുമില്ലായിരുന്നു. എനിക്ക് […]
അമ്മയാണ് സൂപ്പർതാരം 83
Ammayanu Supertharam by Sudhi Muttam “അമ്മക്ക് ഈ വയസ്സാം കാലത്ത് തന്നെ മറ്റൊരു വിവാഹം കഴിക്കണമെന്ന് എന്താണിത്ര നിർബന്ധം?..” വാക്ക് ശരങ്ങളുമായി മക്കൾ രാവിലെ തന്നെ പിറകെയുണ്ട്.. ഒരാണും ഒരുപെണ്ണും എനിക്ക് മക്കളായുള്ളത്.രണ്ടിന്റെയും വിവാഹം കഴിഞ്ഞു. ഭാവി ജീവിതം ഭദ്രമാക്കി.സ്വത്തുക്കൾ തുല്യ അളവിൽ വീതം വെച്ചു കൊടുത്തു. എന്നിട്ടാണ് രണ്ടാളും കൂടി ചോദ്യം ചെയ്യൽ… ചെറുപ്പത്തിൽ വിധവയായവളാണ് ഞാൻ.രണ്ടാമത്തെ കുഞ്ഞ് ജനിച്ചു അധികം നാൾ കഴിയും മുമ്പേ ഒരു അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചു. പിന്നീട് ജീവിച്ചത് […]
അമ്മമാനസം 50
” എന്താ മാഷേ ഭയങ്കര ഒരു ആലോചന ” ആരാണെന്നറിയാൻ ഞാൻ എന്റെ കൂടെ സീറ്റിൽ ആളെ ഒന്ന് നോക്കി, ഒരു ചെറുപ്പക്കാരി.. ” എന്താ മാഷേ ഇങ്ങനെ നോക്കുന്നെ, എനിക്ക് മാഷിനെയോ, മാഷിന് എന്നെയോ അറിയില്ല.. “. ഞാൻ ഒന്നുകൂടി അവരെ നോക്കി.. “അല്ല ഇടയ്ക്ക് മാഷിന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു, എന്നോട് പറയാൻ പറ്റുന്നതാണേൽ പറഞ്ഞോളൂ ട്ടോ,. ” കുട്ടി ഏതാ, ഒരാളുടെ ജീവിതത്തിൽ എന്തെല്ലാം പ്രേശ്നങ്ങൾ ഉണ്ടാകും, അതെല്ലാം പരിഹരിക്കലാണോ തന്റെ […]
അമ്മയെ കാണാൻ 57
Author : പോളി പായമ്മൽ അമ്മ അങ്ങനെയാണ്. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയാലും പറമ്പില് അണ്ണാൻ കുഞ്ഞിനേയും കിളികളെയും മറ്റും തിരഞ്ഞു നടന്നാലും വിളിച്ചാൽ വിളിപ്പുറത്തെത്തണം.ചിലപ്പോ ചോറുണ്ണാനാവും അല്ലെങ്കില് പീടികയിൽ പോകാനാവും.അതുമല്ലേൽ ട്യൂഷന് പോകാൻ. ഒരു വിളി കഴിഞ്ഞു ഇത്തിരി നേരം കഴിഞ്ഞു മറ്റൊരു വിളി.അടുത്ത വിളിയും അമ്മയും ചൂരലും ഒപ്പമായിരിക്കും വന്നെത്തുക. ചൂരൽ കഷായമൊന്നും തരില്ല. ചെവിക്കു പിടിച്ചു ഒന്നോ രണ്ടോ തിരുമ്മൽ. മോന്തായം കോടി കണ്ണ് പുറംതള്ളി എരിപിരി കൊണ്ട് ഞാൻ അമ്മയുടെ കൂടെ വീട്ടിലോട്ടു […]
അമ്മനൊമ്പരങ്ങൾ 58
Author : അനുജ വിജയ ശശിധരൻ തിളച്ചു പൊങ്ങി വന്ന പാൽ തൂകി വീഴുന്നതിനു മുൻപേ ടീന സ്റ്റൗ സിം ചെയ്തു.റാക്കിലേക്ക് തിരിഞ്ഞ് കൈയ്യെത്തി തേയില പ്പാത്രം എടുത്തപ്പോഴാണ് തലേന്ന് വാങ്ങണമെന്ന് കരുതി മറന്നത് തെയിലയാണെന്ന് ഓർമ്മ വന്നത്. ശ്ശൊ… അവൾ തലയിൽ കൈവച്ച് ദീർഘമായി നിശ്വസിച്ചു .ഇനി കാപ്പിപ്പൊടിയിട്ടേക്കാം. ആദ്യം കുറച്ച് ബഹളം വച്ചാലും എബി അതു കുടിച്ചോണ്ട് ഓഫീസിൽ പൊക്കോളും. അല്ലെങ്കിൽ തന്നെ ഈയിടെയായി ഭയങ്കര മറവിയാണ്. ഈയിടെ എന്നു പറഞ്ഞാൽ കൃത്യം ആറ് […]
പ്ലസ്ടുക്കാരി 117
Author : Muhaimin എഴുന്നേൽക്കടി അസത്തെ, സമയം എത്രയായെന്നും പറഞ്ഞാണ് അത് പറഞ്ഞു അമ്മ അവളുടെ തുടയിൽ തവിക്കണ വെച്ച് തല്ലി. തല്ലുകൊണ്ടവൾ ചാടി എഴുന്നേറ്റു. അമ്മ കലി തുള്ളി നിൽപ്പാണ്. അമ്മക്കൊന്നു വിളിച്ചൂടായോ എന്നെ? അടികിട്ടിയ വേദനയിൽ അവളുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞു. എത്ര തവണ വിളിക്കണം? ഫോൺ അടുത്ത് കടന്നല്ലേ നിലവിളിക്കുന്നത്? ഓഹ് അതെങ്ങനെയാ അതിൽ തോണ്ടി തോണ്ടി നേരം വെളുക്കുമ്പോഴല്ലേ കിടക്കുന്നത്? അമ്മയുടെ ശബ്ദത്തിന്റെ ഗാംഭീര്യം കൂടി. ഇല്ലമ്മേ ഇന്നലെ ഞാൻ […]
അമ്മ 447
കൃത്യം നാലുമണിക്ക് തന്നെ അലാം അടിച്ചു. തലേദിവസം രാത്രിയിൽ താമസിച്ചു കിടന്നതിനാൽ ഉറക്കച്ചടവ് ഇനിയും ബാക്കിയാണ്. റൂം ഹീറ്റർ ചെറിയ ശബ്ദത്തോടെ അർദ്ധവൃത്താകൃതിയിൽ ചലിച്ചു കൊണ്ട് മുറിയിൽ ചൂട് പകരുന്നുണ്ട്. കയ്യെത്തിച്ച് അലാം ഓഫ് ചെയ്തു. പിന്നെയും രണ്ടു മിനിട്ടുകൂടി ബ്ളാങ്കറ്റിന്റെ ഇളംചൂടിനെ പുണർന്നു കൊണ്ട്, തുറക്കുവാൻ മടിക്കുന്ന മിഴികളെ അതിനനുവദിച് ചുരുണ്ടു കൂടി. അത് പക്ഷെ വിലക്കപ്പെട്ട കനിയാണ്. മണത്തു നോക്കാം, ഭക്ഷിക്കാൻ പാടില്ല. ബ്ളാങ്കറ്റ് നീക്കി ബെഡിൽ നിന്നും അലസതയോടെ മിഴികൾ തൂത്തു, ഊർന്നിറങ്ങി. […]