മാതൃദിനം [Stolen soul] 111

Views : 4507

ഇവിടെ എങ്ങെനെ എഴുതണം എന്നോ അത് നിങ്ങൾ എങ്ങെനെ സ്വീകരിക്കും എന്നോ അറിയില്ല മുൻപും പലതും എഴുതിയിട്ടുണ്ടെകിലും എല്ലാവർക്കും മുന്നിൽ അവതരിപ്പിക്കാൻ ഉള്ള ധൈര്യം ഇല്ലാരുന്നു (ഇപ്പോളും കുറച്ചേ ഉള്ളു കേട്ടോ ) എന്നാലും എഴുത്തിൽ എന്തേലും തെറ്റുകൾ ഉണ്ടെകിൽ ഒരനിയനോട് എന്ന പോലെ ക്ഷമിക്കണം… 🙂

🌹🌹🌹മാതൃദിനം 🌹🌹🌹

ആദ്യ രുചി അതെന്റെ അമ്മയുടെ മുലപ്പാലിന്റെതായിരുന്നു കാലങ്ങൾക്കിപ്പുറവും മറക്കാനാവാതെ നാവിൽ കൊതിയുണർത്തുന്നു കൊതിയാവുന്നു അമ്മേ നിന്റെ കൈയിൽ നിന്നും വീണ്ടുമൊരുരുള ചോറു കഴിക്കുവാൻ നിന്റെ മടിയിൽ തലവച്ചുറങ്ങുവാൻ പ്രശ്‌സ്തരായ കഥാകാരുടെ കഥകൾ വായിക്കുമ്പോളും അറിഞ്ഞിരുന്നു അമ്മേ നീ പറഞ്ഞു തന്ന കഥകൾ പോലെ ആസ്വാദ്യകാരം ആയിരുന്നില്ല ഒന്നും. ഞാൻ മുന്നേ കഴിച്ചു എന്ന കള്ളത്തിൽ ഒളിപ്പിച്ചു എന്നെ ഊട്ടിയ മാതൃത്വത്തിന് എന്ത് കൊണ്ടാണെമ്മേ ഞാൻ പകരം വയ്ക്കേണ്ടത്. മഞ്ഞിൽ മൂടിയ ഭൂമിയിൽ കിരണങ്ങൾ കൊണ്ട് ഉണർത്താൻ വരുന്ന സൂര്യനേക്കാൾ മുൻപേ എണീറ്റു രാവേറും വരെ പുകയുന്ന വിറകു കൊള്ളികളിൽ പൊരുതി ക്ഷീണിച്ചുവെങ്കിലും ഞങ്ങൾക്കായ് കണ്ടെത്തിയ സമയങ്ങൾ അതിൽ ഞങ്ങൾ ആസ്വദിച്ചിരുന്ന നിമിഷങ്ങൾ.

ജീവിതം എങ്ങെനെ എന്ന് ലക്ഷ്യങ്ങൾ എന്തെന്ന് സ്വയം തിരിച്ചറിയുന്നതിന് മുൻപ് പറഞ്ഞു തന്ന ടീച്ചർ അങ്ങനെ എന്തെല്ലാം വിശേഷണങ്ങൾ ആണമ്മേ നിനക്ക്.

പിന്നിയ സാരിയിൽ നിന്നുകൊണ്ട് ജീരകകുപ്പിയിലും അരിപാത്രത്തിലും അച്ഛനിൽ നിന്നും മറച്ച വലിയ രഹസ്യങ്ങൾ ഓണത്തിനും വിഷുവിനും ഞങ്ങൾക്കുള്ള പുത്തൻ ഉടുപ്പുകളായി മാറുന്ന മാജിക്‌ നിനക്ക് മാത്രം അവകാശപ്പെട്ടതാണ്.

വളർന്നു വലുതായപ്പോളും റോഡിലും തിരക്കുകളിലും നിന്റെ കൈകൾ എന്നെ പൊതിഞ്ഞു പിടിക്കുമ്പോൾ അറിഞ്ഞ കരുതൽ ഒന്നിലും അറിഞ്ഞിരുന്നില്ല. എന്നേക്കാൾ ആദിയായിരുന്നു നിനക്ക് എന്റെ ജീവിതത്തെ പറ്റി.

പത്തു മാസമാണ് ഒരമ്മ കുഞ്ഞിനെ ചുമക്കുന്നത് എന്ന് പറയുന്നവർ കണ്ണുകൾ തുറന്നാൽ കാണാം മരണം വരെ നമ്മൾ അവരുടെ ഗർഭപാത്രത്തിൽ തന്നെയാണെന്നു.

എൻറെയീ ജന്മം മതിയാവില്ലമേ നീ തന്ന ഈ ജന്മത്തിന് നിനക്ക് പകരം നൽകുവാൻ ആയി…

മാതൃത്വം ഒരനുഭൂതി അല്ല അതൊരു ജീവിതമാണ്.

 

മാതൃത്വദിനത്തിൽ നീണ്ട ഒരു പോസ്റ്റ്‌ കൂടി എഴുതിയ ശേഷം അവൻ ഫോണെടുത്തു അമ്മയെ കൊണ്ടാക്കിയ ഓൾഡേജ് ഹോമിലേക്കു അമ്മയ്ക്കുള്ള പണമയക്കാൻ….

—————xxx—————

Recent Stories

The Author

Stolen soul

11 Comments

  1. കാലിക പ്രസകതിയുള്ള രചന.. ഇന്നത്തെ മതൃസ്നേഹം സോഷ്യൽ മീഡിയയിൽ കൊട്ടി ഖോഷിക്കാൻ വേണ്ടിയുള്ള ഒരു സംഭവമായി മാറിയിരിക്കുന്നു.. അതിനപ്പുറം പലപ്പോഴും എല്ലാം വെറും പൊയ്മുഖങ്ങൾ മാത്രമാണ്.. ഇനിയും എഴുതുക.. എല്ലാ സപ്പോർട്ടും ഉണ്ടാകും..ആശംസകൾ പുള്ളെ 😍😍❤️

    1. നന്ദി 🥰🥰🥰🥰

  2. ❤❤❤❤

    1. ❤️❤️❤️❤️

  3. Nannayittund. Ending ingane vendayirunnu…

    1. ഇന്നും ഒരുപാട് മക്കളിൽ നടന്നു പോകുന്ന ആചാരമാണ്. എല്ലാവരും വൃദ്ധസധനങ്ങളിൽ കൊണ്ട് വിടുന്നില്ല എന്നെ ഉള്ളു എങ്കിലും അതിലും ദുരിതമാണ് ചില വീടുകളിൽ നമ്മുടെ അമ്മമാർക്. നേരിട്ടറിയാവുന്ന ഒരുപാട് അനുഭവങ്ങൾ ഉണ്ട്😔😔

  4. Mwuthee kollam adipoliayittund…

    1. നന്ദി ജാക്ക് 🥰🥰🥰

  5. നന്ദി 🌹🌹🌹

  6. ❤❤❤❤

    1. നന്ദി 🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com