അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്… [AARVI- ആർവി] 140

Views : 15292

“എന്തായാലും കുറച്ചു കഴിയുമ്പോൾ നീ എന്നെ തിരിച്ചു ഇഷ്ടമാണെന്ന് പറയും, അത് കഴിഞ്ഞു ഞാൻ നിന്നെ കൂടെ കൊണ്ട് നടന്നു എന്റെ കൈയിലെ ക്യാഷ് മുഴുവൻ നീ ഊറ്റികഴിയുമ്പോൾ നിനക്ക് എന്നെ തേക്കാൻ ഒരു എളുപ്പത്തിന് വേണ്ടി തേപ്പുപെട്ടി ഞാൻ ഇപ്പോഴേ കൊണ്ട് വന്നിട്ടുണ്ട്” എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളു, കിലുക്കത്തിലെ രേവതിയെ അനുസ്മരിപ്പിക്കും വിധം മനുവിന്റെ മറുപടി അവിടെ ഒരു കൂട്ടചിരി ഉണ്ടാക്കി.

അഹ് അതൊക്കെ പോട്ടെ, അപ്പു ഇവിടെ വന്നിട്ട് ഈ ക്വാറന്റൈൻ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു, ഇരുന്നു മടുത്തോ? രമേശ് ചോദിച്ചു.

ഒരു മങ്ങിയ ചിരിയാണ് അപ്പു മറുപടി നൽകിയത്, അത് കണ്ടതും മനു പറഞ്ഞു തുടങ്ങി.

എന്റെ രമേഷേട്ടാ, ഈ പൊട്ടനോട് ഞാൻപറഞ്ഞതാ ഇവന്റെ വീടിന്റെ മുകളിൽ അല്ലെ ഇവന്റെ റൂം, അതും ബാത്രൂം അറ്റാച്ചഡ് അവിടെങ്ങാനും നിന്നിരുന്നേൽ വീട്ടിലെ വൈഫൈ യൂസ് ചെയ്തു നെറ്ഫ്ലിക്സും ആമസോൺ പ്രൈമും ഒക്കെ കണ്ടു സമയം പോകുമായിരുന്നു, അപ്പോൾ അവനു പേടി. വേറെ ആരും ഗൾഫിൽ നിന്നുവരാത്തത് പോലെ. അവനു ഒറ്റയ്ക്ക് നിന്നാ മതിയെന്ന് പറഞ്ഞു പഴയ വീട്ടിൽ പോയ്. ഡെയിലി ഇവന്റെ അമ്മ ഇവനുള്ള ഭക്ഷണവും പൊതിഞ്ഞു അവിടെ ചെല്ലും നാല് നേരം. പിന്നെ ഇവന്റെ പുതിയ വീടും പഴയ വീടും തമ്മിൽ മൂന്ന് വീടിന്റെ വ്യത്യാസമേ ഉള്ളു അതുകൊണ്ട് കുഴപ്പമില്ല.

അഹ് ഒന്ന് ആലോചിച്ച ഇവൻ ചെയ്തതും ശെരിയാടാ, ഈ പണ്ടാരം കൊറോണ എങ്ങാനും വന്നാൽ കൂടെ ഉള്ളവർക്കും ബുദ്ധിമുട്ടല്ലേ. അല്ല അപ്പു, അവിടെ ഈ കോവിഡ് സമയത്തു ഡ്യൂട്ടി ഒക്കെ എങ്ങനെയാ, ലോകം മുഴുവൻ ബുദ്ധിമുട്ടിലാ നിനക്ക് ജോലി പ്രശനം ഒന്നുമില്ലലോ? അനിൽ ചോദിച്ചു.

ജോലിയൊന്നും കുഴപ്പമില്ല അനിലേട്ടാ, ചേട്ടൻ പറഞ്ഞത് പോലെ ലോകം മുഴുവൻ പ്രശനം ആണ്, പിന്നെ ഞാൻ ജോലി ചെയുന്നത് അബുദാബിയിൽ അല്ലെ അവിടെ നിയമങ്ങൾ ഒക്കെ വളരെ സ്ട്രിക്ട് ആണ്. ആരും അത് തെറ്റിക്കാൻ നിൽക്കാറില്ല, തെറ്റിക്കുന്നവരെ അവിടെ വെറുതെ വിടാറുമില്ല, ഫൈൻ ആയും ജയിൽ ആയും ഒക്കെ ശിക്ഷ കിട്ടും, പിന്നെ എല്ലാ സ്ഥലത്തേയും പോലെ കൊറോണ കേസുകൾ ഉണ്ട്, അത് കൊണ്ട് തന്നെ റൂമിനു പുറത്തു ഇറങ്ങുമ്പോൾ മാസ്കും സോഷ്യൽ ഡിസ്റ്റൻസും നിർബന്ധം ആണ്. പിന്നെ ഓരോരുത്തരുടെ സൈറ്റ് അനുസരിച്ചു കോവിഡ് ടെസ്റ്റും ചെയ്യണം, അത് ക്ലയിന്റ് പറയുന്ന പോലെ. എനിക്കൊക്കെ ആഴ്ചയിൽ ഒരിക്കൽ ടെസ്റ്റ് ചെയ്യണം. പിന്നെ ജോലി പോകാതില്ല ആ ഉറപ്പു കോഡിനേറ്റർ തന്നിട്ടുണ്ട്.

മ്, ഇവിടെ കേസുകൾ കൂടി വരികയല്ലേ, എന്താകുമോ എന്തോ…  ഷാഹിർ പറഞ്ഞു.

ഹേയ്, അതൊക്കെ ശരിയാക്കുമെടാ ഷാഹി, ഞാൻ എന്തായാലും കുറഞ്ഞത് നാല് അഞ്ചു മാസം നാട്ടിൽ ഉണ്ടാവും. അപ്പോഴേക്കും ഈ കോറോണയൊക്കെ മാറി എല്ലാം ഉഷാറാകും. ഓണം അല്ലെ വരുന്നേ അത് നമ്മൾ അടിച്ചു പൊളിക്കുന്നു. അപ്പു ആവേശത്തോടെ പറഞ്ഞു.

അഹ് അത് പൊളിക്കും. ദൈവമേ അപ്പോഴേക്കും ഈ കോറോണയൊക്കെ മാറി എല്ലാം സെറ്റ് ആയാൽ മതിയായിരുന്നു. മനു പറഞ്ഞു.

Recent Stories

The Author

AARVI- ആർവി

14 Comments

  1. ഹൃദ്യം, ആസ്വാദ്യകരം – അഭിനന്ദനങ്ങൾ

    1. നന്ദി… സ്നേഹം സഹോ 😍

  2. Adipoli Eniyum ethupole ulla kadhakalum mayi varanam bro

    1. വാക്കുകൾ തന്നതിൽ സന്തോഷം സഹോ… ഇനിയൊരു കഥ….. അറിയില്ല…. എന്തായാലും നന്ദി 😍

  3. നിധീഷ്

    ❤❤❤❤

  4. Parayan onnum illa bro nannayi..❤❤❤❤

    1. നന്ദി ബ്രോ 😍

  5. Ethrem anubavamonnum ellelum ottapedalintte vedana ariyunnond nalla feelayi…. so nice✌️

    1. താങ്ക്സ് സഹോ😍… ആരുമില്ലാതെ ഒറ്റപെടുന്നതിനേക്കാളും വേദനയാണ് സഹോ എല്ലാവരും ഉണ്ടായിട്ടും ഒറ്റപെടുമ്പോൾ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com