?അമ്മയുടെ പ്രണയം ? [Vijay Lalitwilloli Sathya] 98

“എന്റെ അമ്മയ്ക്ക് വയസ്സ് ഇപ്പോൾ നാൽപത്തിയഞ്ച് നമ്മൾ കല്യാണം കഴിയുന്ന സമയത്ത് നാല്പത് .. എന്റെ അച്ഛൻ എനിക്ക് കൊച്ചു നാളിലെ മരിച്ചു.. എന്നിട്ടും അമ്മ വേറെ ഒരു വിവാഹം കഴിക്കാതെ തയ്യൽ പണിയെടുത്ത് ആണല്ലോ എന്നെ വളർത്തിയത്.. രാവും പകലും തയ്യൽ മെഷീൻ ചവിട്ടി അമ്മ കാലം കഴിച്ചതല്ലാണ്ട് ആ പ്രായത്തിൽ കത്തുന്ന യൗവനം ഉള്ള അമ്മ ആ വക ചിന്തകൾക്കൊന്നും പ്രാധാന്യം കൊടുക്കാതെ തന്റെ ഇഷ്ടങ്ങൾ ഈ തയ്യൽ മെഷീൻ ചവിട്ടി ഹോമിക്കുകയായിരുന്നു… “.

“അതിന് ഇപ്പോൾ എന്നതാടി ഉണ്ടായത്?”

“ഇത് കേൾക്കു ..എന്റെ അച്ഛനെ വിവാഹം കഴിക്കുന്നതിന് മുമ്പ് എന്റെ അമ്മയ്ക്കു
വിമൽ ഏട്ടന്റെ അച്ഛനോട് ഒരു ഇഷ്ടംഉണ്ടായിരുന്നു.. അമ്മയുടെ മനസ്സിൽ ആ സ്നേഹം ഇപ്പോഴുമുണ്ട്…”

“എന്തോന്നടെ ഇതൊക്കെ.. സത്യമാണോ?”

“ആണെന്നെ….ചുമ്മാതിരി… അതുകൊണ്ടാണ് നമ്മുടെ പ്രേമത്തിനും വിവാഹത്തിനും അമ്മ അന്ന് തടസ്സം നിൽക്കാതിരുന്നത്…”

“അങ്ങനെയൊക്കെ ഉണ്ടായോ”

വിമലിന് ആ വാർത്ത അത്ഭുതം ഉണ്ടാക്കി

“അങ്ങനെയാണ് ചേട്ടന്റെ അച്ഛൻ വരുമ്പോൾ അവർ തമ്മിൽ സംസാരിച്ചോട്ടെ എന്ന് കരുതി നമ്മൾ സ്ഥലം കാലിയാകുന്നത്..”

അവൾ പറഞ്ഞു നിർത്തി

“ഓഹോ അതാണോ കാര്യം.. നീ ആളു കൊള്ളാമല്ലോ..എന്നിട്ട് എന്തായി.. സംസാരിച്ചു കഴിഞ്ഞോ?”

“എന്തോന്ന്?”

അവൾ ചോദിച്ചു

“എടോ വിമൽ ഏട്ടൻ പൊട്ടാ… അവർക്ക് വല്ല റൊമാൻസ് കാര്യങ്ങളും സംസാരിക്കാൻ ഉണ്ടങ്കിലോ എന്ന് കരുതി… ”

“ആഹാ അതു അത് കലക്കി…അമ്മയെ പ്രേമിപിക്കാൻ സഹായിക്കുന്ന മകളോ..? അതും ഈ വയസ്സാൻ കാലത്തും.. ഹ ഹ”

“അതല്ലേ ഞാൻ ആദ്യം തന്നെ പറഞ്ഞത് കേൾക്കുമ്പോൾഎന്നെ കളിയാക്കുമെന്നു.. എന്നിട്ടും കളിയാക്കി ദുഷ്ടൻ.. ”

“എടീ എന്റെ അമ്മയ്ക്ക് അച്ഛനെ ഇല്ലാതാക്കിയാൽ ഉണ്ടല്ലോ..നിന്നെ ഞാൻ കൊല്ലും”

10 Comments

  1. നിധീഷ്

    ❤❤❤

  2. ❤️

  3. ❤️❤️❤️❤️❤️

  4. ❤️❤️❤️

  5. ?❤

  6. ❤️

  7. ???????????

  8. ❤️❤️

Comments are closed.