സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

വേണ്ടി തയ്യാറെടുക്കുകയായിരുന്നു. കുരുവിളയും ഒടുവിൽ പ്രതികാരത്തിനായി ഒരുങ്ങി. എസ്കിമോ തന്നാൽ ആകും വിധം അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചുവെങ്കിലും അത് വിജയിച്ചില്ല.അവസാനത്തെ അടവെന്നപോലെ  എസ്കിമോ ഇവരിലേക്ക് ഭയത്തെ നിറക്കുവാൻ ശ്രമിച്ചു.

 

“ചെല്ല് എല്ലാവരും ചെല്ല് പക്ഷെ ഒന്നോർത്തോ നിങ്ങൾ പോകുന്നത് പുലി മടയിലേക്കോ സിംഹത്തിന്റെ വായിലേക്കോ അല്ല മരണമില്ലാത്ത മരണത്തിന്റെ അടുത്തേക്കാണ്. നിങ്ങളുടെ പക അവന്റെ ശക്തിയെ കൂട്ടുകയല്ലാതെ ഒരിക്കലും കുറക്കുകയില്ല. ഞാൻ ഈ സീൻ വിടാൻ പോവുകയാണ്, അവന്റെ കയ്യിൽ പെടുന്നതിനേക്കാളും ഭേദം വല്ല ലോറിക്കും തല വെക്കുന്നതാണ്.ഒന്നോർത്തോ അമേരിക്കയിലെ അറിയപ്പെടുന്ന കൊലയാളി ആയ ഞാൻ അയാളെ പേടിക്കുന്നുവെങ്കിൽ അവൻ എന്താണ് ഊഹിക്കാവുന്നതേയുള്ളു. നിങ്ങളുടെ ഇളയ മകനെ നിങ്ങൾക്ക് ഇപ്പോൾ നഷ്ട്ടപെട്ടു മിസ്റ്റർ കുരുവിള, അടുത്തത് നിങ്ങളുടെ മൂത്ത മകനായ ഫ്രാൻസിസ് ആയിരിക്കും. പോലീസിനും അധികാരത്തിനും അവനെ തളക്കുവാൻ സാധിക്കില്ല,അവൻ അദൃശ്യനാണ്.”എസ്കിമോ പറഞ്ഞ വാക്കുകൾ ഫ്രാൻ‌സിസിന്റെ കണ്ണ് തുറപ്പിച്ചു.

 

“ആരാ നീ തന്നെ പറ എസ്കിമോ ആരാ എന്റെ അനിയനെ കൊന്നത്?”ഫ്രാൻസിസ് ഭ്രാന്തനെപോലെ അലറി.

 

“Death”എസ്കിമോ അത്ര മാത്രമേ പറഞ്ഞുള്ളു.

 

“Death? ആരാണത്?”ഫ്രാൻസിസ് അക്ഷമയോടെ ചോദിച്ചു.

 

“വില്ലി അഥവാ വില്യം അഥവാ മരണം”  എസ്കിമോ വളരെ സാവധാനത്തോടെ ആ പേര് പറഞ്ഞു.

ഫ്രാൻസിസ് ആകെ ഞെട്ടലിലും പേടിയിലുമാണ്. അധോലോക പ്രവർത്തനങ്ങളിൽ പങ്കാളിയായ ഫ്രാൻ‌സിസിനു അത്രയും മതിയായിരുന്നു ആളെ തിരിച്ചറിയുവാൻ. അധോലോകത്തിന്റെ നായകൻ,മരണ ധൂതൻ എന്നിങ്ങനെ പല പേരുകളിൽ അറിഞ്ഞിരുന്ന വില്ല്യം പക്ഷെ പലരിൽ നിന്നും അദൃശ്യനാണ് കൂടെ അന്റോണിയോ എന്ന കൂടപ്പിറപ്പും.എസ്കിമോ പറഞ്ഞപോലെ അവരുടെ കയ്യിൽ കിട്ടുന്നതിനേക്കാളും നല്ലത് ലോറിയിലേക്ക് തല വെക്കുക തന്നെയാണെന്ന് ഫ്രാൻ‌സിസിനും തോന്നി.

 

“നീ എന്ത് നോക്കി നിക്കുവാടാ വാ അവനെ കൊന്നിട്ടെ ഞാൻ അടങ്ങു”കലി തുള്ളിക്കൊണ്ട് കുരുവിള പറഞ്ഞു.ഫ്രാൻസിസ് മുഖം താഴ്ത്തി കൊണ്ട് വേണ്ട എന്ന രീതിയിൽ തല കുലുക്കി കാണിച്ചു. തന്റെ മകനും അയാളെ പേടിക്കുന്നു എന്നറിഞ്ഞ കുരുവിള ധര്മസങ്കടത്തിലായി. ഒരു ഭാഗത്ത്‌ ഇളയ മകന്റെ മരണം, മറുവശത്തു അദൃശ്യനായ എതിരാളിയും…….പോരാട്ടങ്ങളിലേക്ക് അവർ വീണ്ടും അടുത്ത് കൊണ്ടിരിക്കുന്നു.

 

തുടരും…..

************************************************

പ്രിയപെട്ട സുഹൃത്തുക്കളെ,

ഈ കഥ കുറച്ച് കാലത്തേക്ക് നിർത്തി വെക്കുകയാണ്. എനിക്ക് ക്ലാസുകൾ ഉണ്ട്. പരീക്ഷയുണ്ട്,നോട്സ് എഴുതുവാനുണ്ട്. ആകെ മൊത്തം അടുത്ത കുറച്ച് മാസങ്ങൾ ഞാൻ തിരക്കിലായിരിക്കും,ക്ഷമിക്കുമല്ലോ

ഒരിക്കലും ഈ കഥ ഞാൻ ഇടക്ക് വെച്ച് നിർത്തി പോകില്ല എന്ന് നിങ്ങൾക്ക് ഉറപ്പ് തരുന്നു.എല്ലാം ഒന്ന് കേട്ടടങ്ങിയ ശേഷം ഞാൻ നിങ്ങൾക്ക് ഒരു വെടിക്കെട്ടിനുള്ള സ്കോപ്പുമായി വരുന്നതാണ്. ഇതുവരെ പ്രോത്സാഹനങ്ങൾ നൽകിയ എല്ലാ വായക്കാർക്കും എന്റെ പ്രിയ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു

 

ഏവർക്കും നല്ലൊരു പുതുവത്സരം ആശംസിക്കുന്നു

 

John Wick

88 Comments

  1. ആരാ മനസ്സിലായില്ല - Nj

    ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
    ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
    ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
    വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
    ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.

    //അത് മതി?

    ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
    നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
    തുടരണോ വേണ്ടയോ എന്നറിയണമല്ലോ//

    ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.

    ********
    വിക്കാ…..
    മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
    നിന്റെ പരീക്ഷ എന്തായി..???
    പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.

    എന്തരോ എന്തോ….
    ഞാമ്പോണ് ബെയ്??

  2. ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.

    ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.

    സ്നേഹത്തോടെ റിവന?

    1. കടുക്മണിയെ….??
      അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
      ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????

      //ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//

      കഥയല്ലേ പുള്ളേ….?

      //വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//

      ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?

      ഫ്രാൻ‌സിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?

      എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട്‌ മതിയോ എന്നാണ് എന്റെ സംശയം…

      //വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല//

      വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
      തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?

      // ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//

      പരീക്ഷയല്ലേ പുള്ളേ…?

      സ്നേഹത്തോടെ,

      John Wick ?

      1. പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??

        1. അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?

          1. ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ

        2. ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ

          1. നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????

      2. പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്‌

Comments are closed.