അല്പസമയത്തിന് ശേഷം വില്ലി പുറത്തേക്ക് ഡ്രസ്സ് മാറി വന്നു. ഒരു ബ്ലാക്ക് കളർ ലോങ്ങ് കോട്ടും, ബ്ലാക്ക് പാന്റും, ബ്ലാക്ക് ഗ്ലോവ്സും, തലയിൽ ഒരു കറുത്ത ഫെഡോറ ഹാറ്റും വെച്ച് തന്റെ പഴയ രൂപത്തിലേക്ക് വില്ലി എത്തി. കുറച്ച് നേരം കൂടി കഴിഞ്ഞതോടെ ശിവാനിയും വന്നു. ഒരു ബ്ലാക്ക് ജീൻസും വെളുത്ത ടോപും അതിനു മേലെ ഒരു ലെദർ ജാക്കറ്റുമായിരുന്നു ശിവാനിയുടെ വേഷം. ഇരുവരും ഫെബിന്റെ വരവിനായി കാത്തു നിന്നു.
************************************************
ഒട്ടും വൈകാതെ തന്നെ ഫെബിന്റെ കാർ വില്ലി അയച്ച ലൊക്കേഷന് അടുത്തെത്തി. ഒരു പഴയ ഫാക്ടറി. മുൻപ് താൻ ഇവിടെ വന്നിട്ടില്ല എന്ന് ഫെബിൻ ഓർത്തു.ഫാക്ടോറിയുടെ മുന്നിൽ കാർ നിർത്തിക്കൊണ്ട് ഫെബിൻ ഇറങ്ങി. അവിടെ വില്ലിയുടെ കാറും കിടന്നിരുന്നു. ഫാക്ടോറിയുടെ ഷട്ടർ അടഞ്ഞു കിടക്കുകയായിരുന്നു. ഫെബിൻ ശക്തിയായി ആ ഷട്ടർ തുറന്ന് അകത്തേക്ക് കയറി. പെട്ടെന്ന് അവന്റെ തലയുടെ പിന്നിൽ എന്തോ ഇടിച്ചതു പോലെ തോന്നി.
“ആആആഹ്……..”ഫെബിൻ വേദന കൊണ്ടലറി. പതിയെ അവന്റെ ബോധം മറഞ്ഞു.
************************************************
ഫെബിനെ തോളിൽ തൂക്കിക്കൊണ്ട് വില്ലിയുടെ ടീമിലെ ഒരാൾ വന്നു. ഇത് കണ്ട വില്ലിയുടെ മുഖത്ത് ഇരയെ കണ്ട വേട്ടമൃഗത്തിന്റെ മുഖഭാവമായി.
ഫെബിനെ മൂലയിൽ ഒരുക്കി വെച്ചിരിക്കുന്ന സ്ഥലത്ത് തല കീഴായി തൂക്കിയിടുവാൻ വില്ലി നിർദ്ദേശം കൊടുത്തു. അതിനുശേഷം വില്ലി ഫോൺ എടുത്ത് അന്റോണിയോയെ വിളിച്ചു. (സ്പാനിഷിൽ)
“ഹലോ എ, ആദ്യ ടാർഗറ്റിനെ കിട്ടിയിരിക്കുന്നു.ഫാദറിന് ഫോൺ കൊടുക്കൂ”വില്ലി പറഞ്ഞു. വില്ലിയുടെ നിർദ്ദേശനുസൃതം അന്റോണിയോ ഗോൻസൽവേസിനു ഫോൺ കൊടുത്തു.
“വില്ലി….”തളർന്ന ശബ്ദത്തിൽ അയാൾ വില്ലിയെ വിളിച്ചു.
“ഫാദർ, കുരുവിളയുടെ രണ്ടാമത്തെ മകൻ. അവനെ എന്തു ചെയ്യണം?”വളരെ താഴ്മയായി വില്ലി ചോദിച്ചു.
“മരണം അവനു ലഭിക്കാവുന്ന ഏറ്റവും ചെറിയ ശിക്ഷയാണ്. അവന്റെ പൂർവികർ പ്രവർത്തിച്ചതിനു അവൻ വേദന സഹിക്കണം.മരണത്തിനു മുൻപ് അവനെ ഈ അവസ്ഥയിലെത്തിച്ച അവന്റെ പൂർവികരെ അവൻ മനസാൽ ശപിക്കണം. അവന്റെ ശരീരത്തിലുണ്ടാക്കുന്ന ഓരോ മുറിവിനും നീ അവനെ ഇങ്ങനെ എത്തിക്കാനുള്ള സാഹചര്യം പറഞ്ഞു കൊടുക്കണം. അവസാനം അവന്റെ മൃതശരീരം കണ്ട് കുരുവിളയുടെയും മകന്റെയും നെഞ്ച് തകരണം. അവന്റെ ശരീരത്തിനെ നീ എങ്ങനെ വേണമെങ്കിലും വേദനിപ്പിച്ചുകൊള്ളു.
ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.
//അത് മതി?
ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
തുടരണോ വേണ്ടയോ എന്നറിയണമല്ലോ//
ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.
********
വിക്കാ…..
മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
നിന്റെ പരീക്ഷ എന്തായി..???
പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.
എന്തരോ എന്തോ….
ഞാമ്പോണ് ബെയ്??
ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.
ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ് ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.
സ്നേഹത്തോടെ റിവന?
കടുക്മണിയെ….??
അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????
//ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//
കഥയല്ലേ പുള്ളേ….?
//വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//
ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?
ഫ്രാൻസിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?
എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട് മതിയോ എന്നാണ് എന്റെ സംശയം…
//വിളിയുടെ പാസ്റ്റ് ഒന്നും മനസിലായില്ല//
വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?
// ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//
പരീക്ഷയല്ലേ പുള്ളേ…?
സ്നേഹത്തോടെ,
John Wick ?
പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??
അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?
ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ
ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ
നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????
പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്