? ഋതുഭേദങ്ങൾ ?️ 01 [ഖല്‍ബിന്‍റെ പോരാളി ?] 653

 

അവന്‍ നടന്നു അവളുടെ അടുത്തെത്തി. അവള്‍ ഇനിയൊരു യുദ്ധത്തിനെന്ന പോലെ തയ്യാറായി നിന്നു. അടുത്തെത്തി ദേവ് കൈയില്‍ കരുതിയ ഗുളിക അവള്‍ക്ക് നേരെ നീട്ടി. അവള്‍ അശ്ചര്യത്തോടെ അവനെ നോക്കി.

““ഇതെന്താ….?”” അനു ചോദിച്ചു.

““പെയിന്‍ കില്ലറാ…. കഴിച്ചോ….”” ദേവ് സൗമ്യമായി പറഞ്ഞു.

““എനിക്കൊന്നും വേണ്ട….”” അവള്‍ മുഖം തിരിച്ചു.

““വേണ്ടെല്‍ വേണ്ട…. വേദന സഹിച്ചിരുന്നോ….”” ദേവ് തിരിയാന്‍ തുടങ്ങി….

““അല്ലെങ്കില്‍ തന്നേക്ക്…. നിങ്ങള്‍ തന്നെ ഉണ്ടാക്കിയതല്ലേ….”” വേദനയുടെ കാര്യം അലോചിച്ചപ്പോ അവള്‍ പതിയെ ശാന്തമായി. ഒരു ചെറുചിരിയോടെ അവന്‍ ഗുളിക അവള്‍ക്ക് നല്‍കി. കുടെ ഒരു ഗ്ലാസ് വെള്ളവും. അവള്‍ ഗുളിക വായിലാക്കി വെള്ളം കുടിക്കാന്‍ തുടങ്ങി.

““താന്‍ അങ്ങിനെയൊക്കെ പറഞ്ഞത് കൊണ്ടാ ഞാന്‍…. ദേഷ്യം വന്നാല്‍ ഞാനിങ്ങനെയാ…. സോറി….”” അവള്‍ വെള്ളം കുടിക്കുന്ന സമയം അവന്‍ പറഞ്ഞു.

അതിന് അവനെ ഒന്ന് നോക്കുകയല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല. ഗ്ലാസിലെ വെള്ളം കുടിച്ച് ഗ്ലാസ് തിരിച്ചെല്‍പിച്ചു. അവന്‍ തിരിഞ്ഞ് ആ ഗ്ലാസ് മേശപ്പുറത്ത് വെച്ചു.

““പിന്നെ ഞാന്‍ ആരെ വിളിച്ചാല്‍ അനഘയ്ക്ക് എന്താ…. ഞാന്‍ എനിക്ക് ഇഷ്ടമുള്ളവരെ വിളിക്കും അത് എന്‍റെ ഇഷ്ടമാണ്. എന്നെ മനസിലാക്കാത്ത ആളുകളോട് അതു പറയണ്ട ആവശ്യം എനിക്കില്ല.”” മേശ പുറത്തേക്ക് നോക്കി തന്നെ ദേവ് പറഞ്ഞു. പിന്നെ കുറച്ച് നേരം രണ്ടാളും ഒന്നും മിണ്ടിയില്ല. അപ്പോഴെക്കും ദേവ് തിരിഞ്ഞ് ബെഡ് ലക്ഷ്യമായി വന്നു.

““എനിക്ക് കിടക്കണം….”” അനു നടന്നു വരുന്ന ദേവിനെ നോക്കി പറഞ്ഞു.

““ഹാ… കിടന്നോളു. ഞാനും കിടക്കാന്‍ പോവാണ്….””

““നമ്മള്‍ രണ്ടാളും ഒന്നിച്ച് കിടക്കാന്‍ പറ്റില്ല….”” അനു ഉറച്ച സ്വരത്തില്‍ പറഞ്ഞു.

““അതിനിപ്പോ എന്ത് ചെയ്യും….?””

108 Comments

  1. ❤️❤️❤️❤️❤️

Comments are closed.