റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

അങ്ങനെയുള്ള ഞാൻ പിന്നീട് എപ്പോഴാണ് മാറിയത്…

 

അത്രമാത്രം പ്രിയപ്പെട്ടവനായ മകനെ എങ്ങനെ അകറ്റി നിർത്തി…

 

ചോദ്യങ്ങൾ ഓരോന്നായി വീണ്ടും വീണ്ടും അലയടിച്ചു അവളുടെ ഉള്ളിൽ…

 

കുറച്ച് വർഷങ്ങളായി അവൾ സ്വയം ചോദിക്കുന്ന ചോദ്യങ്ങൾ…

 

പക്ഷെ ഉത്തരം മാത്രം കിട്ടിയിരുന്നില്ല…

 

അവൾ വല്ലാത്തൊരു അവസ്ഥയിലേക്ക് പോയി….

 

പുറത്ത് പെയ്യുന്ന മഴയെ നിഷ്പ്രഭമാക്കും വിധം അവരുടെ കണ്ണിൽ ഒരു പേമാരി ഇരമ്പിയെത്തി

 

ഇപ്പോഴും അവന്റെ ഉള്ളിൽ തന്നോടുള്ള സ്നേഹത്തിനു ഒരു കോട്ടവും തട്ടിയിട്ടില്ല എന്നത് അവൾക്ക് ബോധ്യമായി…

 

റിനിയുടെയും റിനിസിയുടെയും അവസ്ഥ മറിച്ചായിരുന്നില്ല…

 

അവരുടെ കണ്ണുകളും നിറഞ്ഞ് തൂവിയിരുന്നു…

 

ചേട്ടായിയോടൊപ്പം അല്പനേരം ഇരിക്കാൻ മാത്രം വന്ന അവർ ഈ കാഴ്ച്ച ഒട്ടും പ്രതീക്ഷിച്ചില്ല…

 

തങ്ങളുടെ സുന്ദരമായ ഭൂതകാലത്തിന്റെ ആ അവശേഷിപ്പുകളിലേക്ക് മതിയാവോളം അവർ നോക്കി നിന്നു…

 

അമ്മച്ചിയുടെ കൈകളെ മറ്റൊരാളും തട്ടിയെടുക്കാത്ത വിധം ചേർത്ത് പിടിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന ആ കൗമാരക്കാരൻ അവർക്ക് അത്ഭുതമായി തോന്നി…

 

ചേട്ടായിയുടെ അമ്മച്ചിയുടെ ചിരിയാണ് ചേട്ടായിക്ക് കിട്ടിയതെന്ന് റിൻസിക്ക് തോന്നി…

 

ആ ചിരിക്കുന്ന ചേട്ടായിയെ ഇരുവരും ഇമവെട്ടാതെ നോക്കി നിന്നുപോയി…

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.