റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

അവന്റെ അലർച്ച കേട്ടതും നിന്ന നിൽപിൽ റിനി ഇടവഴിയിലേക്ക് ഇറങ്ങി ഓടി ….

 

റിനിയുടെ ആ പോക്ക് കണ്ടതും അവന്റെ ചുണ്ടിൽ അറിയാതെ പുഞ്ചിരി വിടർന്നു …..

 

ജോലിയുടെ ഭാഗമായി ഡോക്ടർമാരെയും ഷോപ് ഉടമകളേയും പ്രീതിപെടുത്താൻ തന്റെ നിലനില്പിനായി കൃത്രിമമായി ചിരിക്കുമെങ്കിലും  ഹൃദയം തുറന്നു ചിരിക്കുന്നത് വിരളമാണെന്ന് അവൻ ഓർത്തു …..

 

ഈ ചിരി മനസിനെ തൊട്ടുണർത്തി കടന്നു വന്നതാണെന്ന് അവന് തോന്നി ..

 

അപ്പോഴേക്കും റിൻസിയും സ്കൂളിലേക്കു പോകാനായി വീട്ടിൽ നിന്നും ഇറങ്ങുന്നത് അവൻ കണ്ടു ..

 

റിൻസി റിനിയെ പോലെ അല്ല… ആളൊരു വായാടിയാണ്…

 

അവളുടെ വീട്ടിലെ അലർച്ചകളിൽ നിന്നും അവനത് ബോധ്യപ്പെട്ടിരുന്നു…

 

പക്ഷെ തന്റെ സാന്നിധ്യം വീട്ടിലുണ്ടെന്നു അറിഞ്ഞാൽ ആള് മൗനവൃതത്തിൽ ആകുമെന്നതും അവനറിയാം …

 

നടത്തത്തിന്റെ ഇടയിൽ  ഇടക്കിടെ തന്നിലേക്കു മിഴികൾ പായിക്കുന്ന റിൻസിയെ അവൻ ശ്രെധിച്ചു…

 

എന്ത് എന്ന ഗൗരവ ഭാവത്തോടെ അവൻ അവളെ നോക്കി ..

 

ആ നോട്ടം കണ്ടതും മിഴികൾ താഴ്ത്തി  അവൾ വേഗം ഇടവഴിയിലെക് കയറി ..

 

പതിവിനു വിപരീതമായുള്ള രണ്ട് പേരുടെയും  ഭാവങ്ങൾ കണ്ടതും  അവനു അമ്പരപ്പ് തോന്നി..

 

തന്റെ നിഴൽ വെട്ടം  കണ്ടാൽ പോലും ഭയന്നു മുഖം തിരിച്ചു പോകുന്ന ഇരുവർക്കും ഇന്ന് എന്തൊക്കെയോ മാറ്റം ഉള്ളതായി അവനു തോന്നി ….

 

ഇടവഴിയിൽ നിന്നും റോഡിലേക്കു കടന്ന റിനിയുടെ കൂടെ വളരെ വേഗത്തിൽ റിൻസി എത്തി …

 

” എന്തൊക്കെയായിരുന്നു …. മലപ്പുറം കത്തി മിഷൻ ഗൺ… അവസാനം റിനി ശവം ആയല്ലേ ..”

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.