ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 192

““അമ്പലപടി….. അമ്പലപടി….”” പെട്ടെന്ന് ബസിലെ കിളിയുടെ ശബ്ദം അവര്‍ക്കിടയിലേക്ക് വന്നു. 

 

സംശയങ്ങളിലും സംവാദങ്ങളിലും മുഴുകിയ ശരണിന്‍റെയും കുടെയിരിക്കുന്ന ആളുടെയും ശ്രദ്ധ അങ്ങോട്ട് പോയി. പിന്നെ പതിയെ രണ്ടാളും തങ്ങളുടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് വാതിലിനുത്തേക്ക് നിങ്ങി. അമ്പലത്തിന്‍റെ വിശാലമായ മൈതാനത്തിനടുത്തെത്തിയപ്പോ ബസിലെ ബെല്ലിലേക്ക് ഘടിപ്പിച്ചിരുന്ന ചരടില്‍ പിടിച്ചു വലിച്ചു കിളി ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. അതോടെ റോഡിലുടെ പറന്നിരുന്ന ലൂണയുടെ സ്പീഡ് കുറഞ്ഞു വന്നു. ബസ് സ്റ്റോപ്പിനടുത്തായി ബസ് നിന്നു. കിളി വാതില്‍ തുറന്നപ്പോ ശരണും അയാളും പുറത്തേക്കിറങ്ങി. കിളി ഡബിള്‍ ബെല്ല് മുഴക്കി. അതോടെ ലൂണ തന്‍റെ ലക്ഷ്യത്തിലേക്ക് കുതിച്ചു തുടങ്ങി.

 

ബസ് പോകുന്നത് ഒന്ന് നോക്കിയ ശേഷം അമ്പലപറമ്പിലേക്ക് ശ്രദ്ധ കൊണ്ടുവന്ന ശരണ്‍ കാണുന്നത് തന്നെയും കാത്ത് അക്ഷമയോടെ നില്‍ക്കുന്ന ദേവികയെയാണ്. വാച്ചില്‍ നിന്ന് ഒന്നു കണ്ണെടുത്തപ്പോ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ശരണിനെ അവള്‍ കണ്ടു. അവള്‍ വേഗം അവനടുത്തേക്ക് നടന്നടുത്തു.

 

““നീയെവിടെയായിരുന്നു കിച്ചു….? എത്ര നേരായി നോക്കിയിരിക്കുന്നു….?”” അടുത്ത് എത്തിയപാടെ അവള്‍ പരിഭവങ്ങളുടെ കെട്ട് അഴിച്ചു.

 

““എടി അച്ഛന് പെട്ടെന്ന് പുറത്തുപോവേണ്ട അവശ്യം വന്നു. അതോണ്ട് ബൈക്ക് എടുക്കാന്‍ പറ്റിയില്ല. പിന്നെ ബസ് പിടിക്കേണ്ടി വന്നു. സണ്‍ഡേ ആയതുകൊണ്ട് ഒന്ന് രണ്ട് ബസ് ഓടിയിട്ടില്ല…””

 

““മ്….. നീ വേഗം വാ…. അവള് തൊഴുത് ഇറങ്ങി. നിന്നെ കാത്ത് നില്‍ക്കാന്‍ തുടങ്ങിട്ട് കുറച്ചു നേരായി…. വേഗം വാ….”” ഇത്രയും പറഞ്ഞു ശരണിന്‍റെ കൈ പിടിച്ചു അവള്‍ അമ്പലത്തിനടുത്തേക്ക് നടന്നു. പിറകെ ശരണും… നടയടയ്ക്കാന്‍ സമയമായത് കൊണ്ട് അമ്പലത്തില്‍ അധികം തിരക്കില്ല. കല്‍വിളക്കിലെ പ്രകാശം സൂര്യപ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്ന അമ്പലത്തില്‍ ശോഭ കുറഞ്ഞ് കത്തുന്നുണ്ട്. ദേവു ശരണിനെ വലിച്ചു കൊണ്ടുപോയത് അമ്പലപറമ്പിന്‍റെ വടക്ക് കിഴക്ക് മൂലയിലുള്ള അരയാലിനടുത്തേക്ക് ആണ്. ആലിന് ചുറ്റും വൃത്താകൃതിയില്‍ തറ പിടിച്ചിട്ടുണ്ട്. അവയ്ക്ക് അടുത്തായി ഇലചിന്തില്‍ പ്രസാദവുമായി ജിഷണേന്ദു ഇരിക്കുന്നു. 

60 Comments

  1. ഇതിന്റെ ബാക്കി ഭാഗം എവിടെ പോരാളി?
    ??

    1. ഇതിന്‌ ബാക്കി ഒന്നും ഇല്ല… ചെറുകഥ ആണ്‌… ☺ ? ?

  2. ഖൽബെ ❤..
    ആഹാ.. നോർമൽ കഥ pradeekshichu വായിച്ചപ്പോൾ കിട്ടിയത് ഒരു ഇടിവെട്ട് സാധനം.. ?..
    Time traveller.. ഞാൻ expect ചെയ്തിട്ടെ ഇല്ല… ആ മനുഷ്യൻ, ഞാൻ ദൈവം എല്ലെങ്കിൽ കാലൻ ആവും എന്ന് വിചാരിച്ചു ?
    പിന്നെ.. ദേവു അവിടെ ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റേ scn ആണ് ഓർമ വന്നത്. ?.. ഞാനേ കണ്ടോള്ളൂ .. ഞാൻ മാത്രം.. ??

    Anyway ഒരു small and beautiful ലവ് സ്റ്റോറി ❤.. ഇഷ്ടപ്പെട്ടു…. ?

    1. ഇത്ത ❤️

      നോർമൽ കഥ തന്നെ അല്ലെ…. പിന്നെ കുറച്ച് verity നോക്കി എന്ന് മാത്രം… പിന്നെ നിങ്ങള്‍ക്ക് മറ്റു സിനിമ പോലെ തോന്നിയ അത് എന്റെ കുഴപ്പം അല്ലെ ? ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ? ❤️

  3. സാത്താൻ സേവിയർ

    ഖൽബെ ?❤️❤️

Comments are closed.