ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 192

““സോറി ശരണ്‍….”” അവള്‍ പറഞ്ഞു. അവളുടെ കൈ തട്ടി മാറ്റലും സോറി പറച്ചിലും കേട്ടപ്പോ ശരണിന്‍റെ മുഖത്തെ പുഞ്ചിരി മാഞ്ഞുതുടങ്ങി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വേദന മനസില്‍ ജനിച്ച പോലെ അവന് തോന്നി. അവന്‍ കാരണം തേടുന്ന പോലെ അവളെ നോക്കി.

 

““ഞാനൊരിക്കലും ശരണിനെ അങ്ങനെ കണ്ടിട്ടില്ല…”” ഒരു അടഞ്ഞ ശബ്ദത്തോടെ അവള്‍ പറഞ്ഞു. ഒരു ചെറിയ നിശബ്ദതയ്ക്ക് ശേഷം അവള്‍ വീണ്ടും തുടര്‍ന്നു.

 

““ശരണിന് അറിയുമോ എന്ന് എനിക്കറിയില്ല…. ഞാന്‍ എന്‍റെ അച്ഛന്‍റെയും അമ്മയുടെയും ഏകമകള്‍ ആണ്. രണ്ടാളും കുവൈറ്റിലാണ്. ഞാനിപ്പോ ഇവിടെ അമ്മവന്‍റെയും അമ്മായിയുടെയും മുത്തശ്ശിയുടെയും കൂടെ അമ്മയുടെ തറവാട്ടിലാണ് നില്‍ക്കുന്നത്. അമ്മാവനും അമ്മായിക്കും കുട്ടികളില്ല. ഇത്രയും നാള്‍ അവരാണ് എന്നെ മകളെ പോലെ സ്നേഹിച്ചത്. എന്നുവെച്ചു എന്‍റെ അമ്മയ്ക്കും അച്ഛനും എന്നോട് സ്നേഹമില്ലെന്നല്ല കേട്ടോ…. അവരുടെ ജോലി തിരക്കിനിടെ എന്നെ നോക്കാന്‍ അവര്‍ക്ക് സമയമുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാം അവര്‍ക്ക് മനസിലാവാന്‍ ഇത്രയും കാലം വേണ്ടി വന്നു. ഈയാഴ്ച്ച അവര്‍ വരും എന്നെ കൊണ്ടുപോകാന്‍. അമ്മ ചിലപ്പോ ജോലി ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. ഇനി എന്‍റെ കൂടെയുണ്ടാവും എന്ന് വാക്ക് തന്നിട്ടുണ്ട്. 

 

ഇത്രയും നാള്‍ ശരണിന്‍റെയും ദേവികയുടെ കുട്ടുകെട്ട് എനിക്ക് സന്തോഷം തരുന്ന ഒന്നായിരുന്നു. പറയത്തക്ക കസിനോ സഹോദരങ്ങളോ ഇല്ലാത്ത എനിക്ക് നിങ്ങള്‍ രണ്ടാളും കൂടെ കാണിക്കുന്ന കുസൃതികളും കുറുമ്പുകളും തല്ലുകൂടലും എല്ലാം വളരെ സന്തോഷം തരുന്ന ഒന്നായിരുന്നു. അത് നോക്കി കാണുന്ന എന്നെ കണ്ടിട്ടാണ് ശരണിന് ഇങ്ങനെ തോന്നിയതെങ്കില്‍ സോറി….

 

അധികം വൈകാതെ ഞാനിവിടെ നിന്ന് പോകും ശരണ്‍…. ഇനിയുള്ള എന്‍റെ പഠനമെല്ലാം അച്ഛന്‍റെയും അമ്മയുടെയും കുടെ അവിടെയാണ്. ഇനി നമ്മള്‍ കാണുമോ എന്ന് പോലും ഉറപ്പില്ല. അതുകൊണ്ടാണ് കാണണം എന്ന് ദേവിക വിളിച്ചു പറഞ്ഞപ്പോ ഞാന്‍ ഓടി വന്നത്. ഇനിയും എന്നെ ആലോചിച്ചോ ചിന്തിച്ചോ ഇരിക്കരുത്….”” ജിഷ്ണേന്ദു പറഞ്ഞു നിര്‍ത്തി.

60 Comments

  1. ഇതിന്റെ ബാക്കി ഭാഗം എവിടെ പോരാളി?
    ??

    1. ഇതിന്‌ ബാക്കി ഒന്നും ഇല്ല… ചെറുകഥ ആണ്‌… ☺ ? ?

  2. ഖൽബെ ❤..
    ആഹാ.. നോർമൽ കഥ pradeekshichu വായിച്ചപ്പോൾ കിട്ടിയത് ഒരു ഇടിവെട്ട് സാധനം.. ?..
    Time traveller.. ഞാൻ expect ചെയ്തിട്ടെ ഇല്ല… ആ മനുഷ്യൻ, ഞാൻ ദൈവം എല്ലെങ്കിൽ കാലൻ ആവും എന്ന് വിചാരിച്ചു ?
    പിന്നെ.. ദേവു അവിടെ ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റേ scn ആണ് ഓർമ വന്നത്. ?.. ഞാനേ കണ്ടോള്ളൂ .. ഞാൻ മാത്രം.. ??

    Anyway ഒരു small and beautiful ലവ് സ്റ്റോറി ❤.. ഇഷ്ടപ്പെട്ടു…. ?

    1. ഇത്ത ❤️

      നോർമൽ കഥ തന്നെ അല്ലെ…. പിന്നെ കുറച്ച് verity നോക്കി എന്ന് മാത്രം… പിന്നെ നിങ്ങള്‍ക്ക് മറ്റു സിനിമ പോലെ തോന്നിയ അത് എന്റെ കുഴപ്പം അല്ലെ ? ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ? ❤️

  3. സാത്താൻ സേവിയർ

    ഖൽബെ ?❤️❤️

Comments are closed.