ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 192

പണ്ടും ഇവളിങ്ങനെയായിരുന്നു. അവളുടെ വിജയത്തേക്കാള്‍ സന്തോഷവും ആഘോഷവും തന്‍റെ ഓരോ ചെറു വിജയങ്ങള്‍ക്കുമായിരുന്നു. അന്ന് ആ ആല്‍ത്തറയുടെ ചുവട്ടില്‍ നിന്നും തന്‍റെ ഓരോ സന്തോഷത്തിലും കുടെ നിന്നവള്‍… ജിഷ്ണേന്ദുവല്ല മറ്റാരായലും തന്‍റെ ദേവുസിനെ പോലെ തന്നെ സ്നേഹിക്കാന്‍ കഴിയില്ലെന്ന് തനിക്കിന്നറിയാം…. ഇത്രയും വര്‍ഷത്തെ ദാമ്പത്യത്തിലുടെ ഇവളത് എന്നെ പഠിപ്പിച്ചിരിക്കുന്നു….. ദേവികയെ കെട്ടിപിടിച്ചിരിക്കുമ്പോഴും ശരണ്‍ മനസില്‍ പറഞ്ഞുകൊണ്ടിരുന്നു.

 

ഒരിക്കല്‍ കുടെ മേശപുറത്ത് തെളിഞ്ഞു കാണുന്ന പഴയ തങ്ങളുടെ രൂപങ്ങളെ നോക്കി ശരണ്‍ പതിയെ കൈ കൊണ്ട് സൂം ഔട്ട് സൈന്‍ കാണിച്ചു. അതോടെ സ്ക്രീനില്‍ ആല്‍ത്തറയും പഴയ പൊടിമീശക്കാരനും ഉണ്ടക്കണ്ണിയും ചെറുതായി തുടങ്ങി. അവസാനം സ്ക്രീന്‍ പഴയ രൂപത്തിലെത്തി. പെട്ടെന്ന് അവന്‍റെ കണ്ണില്‍ ഒരു ദൃശം തെളിഞ്ഞു വന്നു…

 

അമ്പലത്തിന്‍റെ ചുറ്റുമതിലിന് മറവില്‍ നിന്ന് ആല്‍ത്തറയിലെ രണ്ടുപേരെ നോക്കി നില്‍ക്കുന്ന ഒരാള്‍. ജിഷ്ണേന്ദു. ആ ഫോട്ടോ കണ്ടിട്ട് അവള്‍ കണ്ണ് തുടയ്ക്കുന്ന പോലെ തോന്നുന്നുണ്ട്. ശരണ്‍ വേഗം ആ ഭാഗത്തേക്ക് സൂം ചെയ്തു നോക്കി. ആല്‍ത്തറയിലേക്ക് നോക്കി കണ്ണരൊപ്പുന്ന ജിഷ്ണേന്ദുവിനെ അവന് കൂടുതല്‍ വ്യക്തതയോടെ കാണാന്‍ സാധിച്ചു. 

 

““ദേവുസേ…. അത്….”” ജിഷ്ണേന്ദുവിനെ കണ്ട ശരണ്‍ പതിയെ ദേവികയ്ക്ക് അത് കാണിച്ചുകൊടുത്തു. അത്രയും നേരം ശരണിന്‍റെ നെഞ്ചില്‍ പറ്റി ചേര്‍ന്നിരുന്ന ദേവിക തലയുയര്‍ത്തി അവന്‍ കാണിച്ച കാഴ്ചയിലേക്ക് കണ്ണുകള്‍ നീട്ടി. കണ്ണിരണ്ണിഞ്ഞ് നില്‍ക്കുന്ന ജിഷ്ണേന്ദുവിനെ കണ്ടതും ദേവികയുടെ മുഖഭാവം മാറി. അവളുടെ തല പതിയെ കുനിഞ്ഞു. അത് മനസിലാക്കിയ ശരണ്‍ പതിയെ നോട്ടം അവളിലേക്ക് കൊണ്ടുവന്നു. ശരണ്‍ തന്നെ സംശയത്തോടെ നോക്കുന്നുണ്ടെന്ന് മനസിലാക്കിയ ദേവിക തല കുനിച്ചുകൊണ്ടു തന്നെ പറഞ്ഞു തുടങ്ങി.

 

““അവള്‍ക്ക് അന്ന് നിന്നെ വല്യ ഇഷ്ടായിരുന്നു… നീ വരാന്‍ വൈകിയപ്പോ എന്നോട് അതും പറഞ്ഞതുമാണ്…. പക്ഷേ അന്ന് നീ മറ്റൊരാളുടെയാവുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല്യായിരുന്നു…. അതാ ഞാന്‍ അവളൊട് പറഞ്ഞ്…..”” 

 

““അന്നോ…. അപ്പോ ഇപ്പോഴോ….?”” ശരണ്‍ ഇടയില്‍ കയറി ചോദിച്ചു.

 

““ഇപ്പോ എന്‍റെയാ…. അതിനി ആരു പറഞ്ഞാലും….”” ഉടനെ ദേവിക മറുപടി പറഞ്ഞു അവന്‍റെ നെഞ്ചില്‍ ചാരിയിരുന്നു. ഒരു നിമിഷം ശരണിന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി തെളിഞ്ഞു. അല്‍പനേരം രണ്ടാളും അങ്ങനെയിരുന്നു.

60 Comments

  1. ഇതിന്റെ ബാക്കി ഭാഗം എവിടെ പോരാളി?
    ??

    1. ഇതിന്‌ ബാക്കി ഒന്നും ഇല്ല… ചെറുകഥ ആണ്‌… ☺ ? ?

  2. ഖൽബെ ❤..
    ആഹാ.. നോർമൽ കഥ pradeekshichu വായിച്ചപ്പോൾ കിട്ടിയത് ഒരു ഇടിവെട്ട് സാധനം.. ?..
    Time traveller.. ഞാൻ expect ചെയ്തിട്ടെ ഇല്ല… ആ മനുഷ്യൻ, ഞാൻ ദൈവം എല്ലെങ്കിൽ കാലൻ ആവും എന്ന് വിചാരിച്ചു ?
    പിന്നെ.. ദേവു അവിടെ ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റേ scn ആണ് ഓർമ വന്നത്. ?.. ഞാനേ കണ്ടോള്ളൂ .. ഞാൻ മാത്രം.. ??

    Anyway ഒരു small and beautiful ലവ് സ്റ്റോറി ❤.. ഇഷ്ടപ്പെട്ടു…. ?

    1. ഇത്ത ❤️

      നോർമൽ കഥ തന്നെ അല്ലെ…. പിന്നെ കുറച്ച് verity നോക്കി എന്ന് മാത്രം… പിന്നെ നിങ്ങള്‍ക്ക് മറ്റു സിനിമ പോലെ തോന്നിയ അത് എന്റെ കുഴപ്പം അല്ലെ ? ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ? ❤️

  3. സാത്താൻ സേവിയർ

    ഖൽബെ ?❤️❤️

Comments are closed.