ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 192

““എന്താടാ…. തലവേദനിക്കുന്നുണ്ടോ…?”” അവന്‍റെ കവിളില്‍ കൈ വെച്ചു അവള്‍ ചോദിച്ചു. അവന്‍ തലയാട്ടി സമ്മതിച്ചു.

 

““ന്നാ വാ….”” ഇത്രയും പറഞ്ഞു ദേവിക അവനെ പിടിച്ചു ആല്‍ത്തറയില്‍ ഇരുത്തി. കുടെ അവളും ഇരുന്നു. പിന്നെ അവന്‍റെ തല തന്‍റെ മടിയില്‍ വെച്ചുകൊണ്ട് അവനെ ആല്‍ത്തറയില്‍ കിടത്തി. 

 

പണ്ടുതൊട്ടെ ശരണിന് അതിയായ സന്തോഷമോ സങ്കടമോ വന്നാല്‍ തല വേദന വരുമായിരുന്നു. ആ സമയത്ത് അവന്‍റെ അപ്പച്ചി കണ്ടെത്തിയ മരുന്നാണ് ഈ മടിയില്‍ കിടത്താം. മടിയില്‍ കിടക്കുന്ന അവന്‍റെ തലയില്‍ പതിയെ അപ്പച്ചി മസാജ് ചെയ്തു കൊടുക്കും. അതോടെ എന്തോ മന്ത്രികത പോലെ ആ തലവേദന ഇല്ലാതെയാവും….. അതെല്ലാം മനസിലാക്കിയ ദേവികയാണ് പിന്നെ അവനെ പലപ്പോഴും ഇങ്ങനെ മസാജ് ചെയ്തു സഹായിക്കാറ്….

 

അവളുടെ മസാജും ഏറ്റുവാങ്ങി കുറച്ചധികം നേരം അവന്‍ ആ ആല്‍ത്തറയില്‍ കിടന്നു. അവന്‍റെ സങ്കടങ്ങളെല്ലാം ഒഴിഞ്ഞു പോകുന്ന പോലെ അവന് തോന്നി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സുഖം ശരീരത്തിലേക്ക് വരുന്ന പോലെ….

 

ട്ണീം…. ട്ണീം…. ട്ണീം….

 

പെട്ടെന്ന് അമ്പലത്തിലെ മണി ശബ്ദം ആ അന്തരീക്ഷത്തില്‍ പരന്നു. നട അടയ്ക്കാനുള്ള മണിയാണ് അത്. ഏതോ സുഖലളനയിലായിരുന്ന ശരണ്‍ പതിയെ കണ്ണു തുറന്നു. പിന്നെ ചുറ്റും നോക്കി. ഒന്ന് നോട്ടം തെറ്റിയതും അവന്‍റെ ശ്രദ്ധ പോയത് കുറച്ചപ്പുറത്തായി അമ്പലപറമ്പിന്‍റെ മധ്യത്തിലായി നില്‍ക്കുന്ന ഒരാളിലാണ്.

 

താന്‍റെ കുടെ ബസ്സിലുണ്ടായിരുന്ന ആ വൃദ്ധന്‍. അയാളുടെ കൈയില്‍ ഫോണ്‍ പോലെ എന്തോ ഉണ്ട്. അയാള്‍ ശരണിനെ നോക്കി പുഞ്ചിരിച്ചു. ശരണിന് അയാള്‍ ബസില്‍ വെച്ചു അവസാനമായി പറഞ്ഞ കാര്യങ്ങള്‍ ഓര്‍മയില്‍ വന്നു.

 

““നീയിപ്പോ പോകുന്നത് നിന്‍റെ ജീവിതത്തിലെ വലിയൊരു മാറ്റിത്തേക്കാണ്….. അത് ദൂരെ നിന്ന് കണ്ടു ഞാന്‍ തിരിച്ചു പോകും….””

 

ശരണ്‍ വീണ്ടും അയാളെ സൂക്ഷ്മതയോടെ നോക്കി. പെട്ടെന്ന് തന്‍റെ മുഖത്ത് നിന്ന് കണ്ണെടുത്ത് അയാള്‍ തന്‍റെ കൈയിലെ വാച്ചിലേക്ക് നോക്കി. ശേഷം നിസ്വാര്‍ദ്ധമായ ഒരു പുഞ്ചിരി വീണ്ടും ശരണിനായി സമ്മാനിച്ചു അയാള്‍ തന്‍റെ കൈകള്‍ ഉയര്‍ത്തി വീശികാണിച്ചു. ഒരു യാത്ര പറച്ചില്‍ പോലെ. അധികം വൈകാതെ ഒരു ഇല്യൂഷന്‍ പോലെ അയാള്‍ നില്‍ക്കുന്ന അന്തരീക്ഷത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. ശരണ്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ആ ഭാഗത്തേക്ക് ശ്രദ്ധ തിരിച്ചതും ബൂം……

60 Comments

  1. ഇതിന്റെ ബാക്കി ഭാഗം എവിടെ പോരാളി?
    ??

    1. ഇതിന്‌ ബാക്കി ഒന്നും ഇല്ല… ചെറുകഥ ആണ്‌… ☺ ? ?

  2. ഖൽബെ ❤..
    ആഹാ.. നോർമൽ കഥ pradeekshichu വായിച്ചപ്പോൾ കിട്ടിയത് ഒരു ഇടിവെട്ട് സാധനം.. ?..
    Time traveller.. ഞാൻ expect ചെയ്തിട്ടെ ഇല്ല… ആ മനുഷ്യൻ, ഞാൻ ദൈവം എല്ലെങ്കിൽ കാലൻ ആവും എന്ന് വിചാരിച്ചു ?
    പിന്നെ.. ദേവു അവിടെ ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റേ scn ആണ് ഓർമ വന്നത്. ?.. ഞാനേ കണ്ടോള്ളൂ .. ഞാൻ മാത്രം.. ??

    Anyway ഒരു small and beautiful ലവ് സ്റ്റോറി ❤.. ഇഷ്ടപ്പെട്ടു…. ?

    1. ഇത്ത ❤️

      നോർമൽ കഥ തന്നെ അല്ലെ…. പിന്നെ കുറച്ച് verity നോക്കി എന്ന് മാത്രം… പിന്നെ നിങ്ങള്‍ക്ക് മറ്റു സിനിമ പോലെ തോന്നിയ അത് എന്റെ കുഴപ്പം അല്ലെ ? ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ? ❤️

  3. സാത്താൻ സേവിയർ

    ഖൽബെ ?❤️❤️

Comments are closed.