ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 192

““ചേട്ടാ രണ്ടു അമ്പലപ്പടി….”” കണ്ടക്ടറുടെ അടുത്തേക്ക് മൂന്ന് പത്ത് രൂപ നോട്ട് നീട്ടികൊണ്ട് ശരണ്‍ പറഞ്ഞു.

 

““കുടെയുള്ളത് ഇദ്ദേഹമാണോ….?”” കണ്ടക്ടര്‍ ശരണിനടുത്തിരിക്കുന്ന അയാളെ ചൂണ്ടി ചോദിച്ചു.

 

““അതെ….”” ശരണ്‍ മറുപടി പറഞ്ഞു. കണ്ടക്ടര്‍ മിഷനില്‍ അവിടെയിവിടെ കുത്തി. അതോടെ ഒരു പേപ്പര്‍ മൂളലോടെ പുറത്തേക്ക് വന്നു. കണ്ടക്ടര്‍ അത് കീറിയെടുത്ത് ശരണിന് നല്‍കി അടുത്ത യാത്രക്കാരുടെ അടുത്തേക്ക് ബസ്സിന്‍റെ കമ്പികളില്‍ തുങ്ങി പോയി…. അല്‍പനേരം ശരണ്‍ ഒന്നും മിണ്ടിയില്ല… 

 

““അല്ലാ… തനിക്ക് തന്‍റെ കഥ ഇതുവരെയുള്ള കഥയറിയണ്ടേ….”” അയാള്‍ ചോദിച്ചു. ശരണ്‍ അപ്പോഴാണ് പിന്നെ അയാളെ നോക്കുന്നത്. അയാള്‍ ക്യാഷ് ഇല്ലാത്തത് കൊണ്ട് വെറുതെ പറ്റിയ്ക്കാനാ അതെല്ലാം പറഞ്ഞത് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു അവന്‍..

 

അവന്‍ അയാളുടെ വാക്കുകളെ ശ്രദ്ധിച്ചു. ശരണിന്‍റെ നോട്ടം മനസിലാക്കിയ അയാള്‍ പറഞ്ഞു തുടങ്ങി.

 

““കൃഷ്ണമഠത്തില്‍ ദേവദാസിന്‍റെയും സൗദാമിനിയുടെയും രണ്ടുമക്കളില്‍ മൂത്തവനായ ശരണ്‍ ദേവ്. വൃശ്ചികമാസത്തെ കാര്‍ത്തിക നാളില്‍ ജനനം. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടൂ വരെ തൃപ്പങ്ങോട് ഹൈസ്ക്കൂളില്‍ പഠിച്ചു. ഇത്രയൊക്കെ പ്രധാന കാര്യങ്ങള്‍…. പിന്നെ നിന്‍റെ ഏറ്റവും ബെസ്റ്റ് ഫ്രെണ്ട് നിന്‍റെ ക്ലാസ്മേറ്റ്സും അപ്പച്ചിയുടെ ഏകമകളുമായ ദേവിക. നിങ്ങളുടെ ദേവൂസ്… 

 

പിന്നെ നിന്‍റെ സ്കൂള്‍ ലൈഫില്‍ നിനക്ക് ഒരു കുട്ടിയോട് പ്രണയം തോന്നിയിരുന്നു. പ്ലസ്ടു പഠിക്കുമ്പോള്‍ നിന്റെ ജൂനിയറായി വന്ന ഒരു വട്ടമുഖക്കാരി, ജിഷ്ണേന്ദു. തനിക്ക് അവളോട് തോന്നിയ ഇഷ്ടം ഒരു കൊല്ലത്തൊള്ളം മനസില്‍ കൊണ്ടു നടന്നു. 

 

ആകെ ദേവികയോട് മാത്രം നീ ഈ കാര്യം പറഞ്ഞു. അങ്ങനെ ദേവൂസിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി നിങ്ങളുടെ സെന്‍റ്ഓഫ് ഡേയ്ക്ക് അന്ന് നീ നിന്‍റെ ഇഷ്ടം അവളോട് പറഞ്ഞു. അന്ന് അവള്‍ ഒരു മറുപടിയും നിനക്ക് തന്നില്ല. ഏക്സാമും മറ്റും കഴിഞ്ഞിട്ടും അവളില്‍ നിന്ന് ഒരു മറുപടിയും കിട്ടാതെ നീ വിഷമിച്ചു. അവസാനം വേക്കേഷന്‍ സമയത്ത് നിന്‍റെ ദേവൂസ് തന്നെ അവളുടെ ഫോണ്‍ നമ്പര്‍ ഒപ്പിച്ചു തന്നു. അവളുടെ കൂടെയിരുന്നു ആദ്യമായി നീ അവളെ വിളിച്ചു.

60 Comments

  1. ഇതിന്റെ ബാക്കി ഭാഗം എവിടെ പോരാളി?
    ??

    1. ഇതിന്‌ ബാക്കി ഒന്നും ഇല്ല… ചെറുകഥ ആണ്‌… ☺ ? ?

  2. ഖൽബെ ❤..
    ആഹാ.. നോർമൽ കഥ pradeekshichu വായിച്ചപ്പോൾ കിട്ടിയത് ഒരു ഇടിവെട്ട് സാധനം.. ?..
    Time traveller.. ഞാൻ expect ചെയ്തിട്ടെ ഇല്ല… ആ മനുഷ്യൻ, ഞാൻ ദൈവം എല്ലെങ്കിൽ കാലൻ ആവും എന്ന് വിചാരിച്ചു ?
    പിന്നെ.. ദേവു അവിടെ ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റേ scn ആണ് ഓർമ വന്നത്. ?.. ഞാനേ കണ്ടോള്ളൂ .. ഞാൻ മാത്രം.. ??

    Anyway ഒരു small and beautiful ലവ് സ്റ്റോറി ❤.. ഇഷ്ടപ്പെട്ടു…. ?

    1. ഇത്ത ❤️

      നോർമൽ കഥ തന്നെ അല്ലെ…. പിന്നെ കുറച്ച് verity നോക്കി എന്ന് മാത്രം… പിന്നെ നിങ്ങള്‍ക്ക് മറ്റു സിനിമ പോലെ തോന്നിയ അത് എന്റെ കുഴപ്പം അല്ലെ ? ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ? ❤️

  3. സാത്താൻ സേവിയർ

    ഖൽബെ ?❤️❤️

Comments are closed.