ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 192

““കിച്ചൂസേ….”” അല്‍പം കഴിഞ്ഞപ്പോ നെഞ്ചില്‍ തല ചേര്‍ത്തുവെച്ചുകൊണ്ടു തന്നെ ദേവിക വിളിച്ചു.

 

““മ്….”” ശരണ്‍ മൂളി കേട്ടു.

 

““നിനക്ക് ഇപ്പോ അവളെ മിസ് ചെയ്യുന്നുണ്ടോ…?”” ദേവിക ചോദിച്ചു.

 

““എന്തിന്…. എനിക്ക് എന്‍റെ കൂടെ ഒരു ഉണ്ടക്കണ്ണിയുണ്ടല്ലോ…. അതിനും വലുതാണെങ്കില്‍ പോലും വേറെയൊന്നും എനിക്ക് വേണ്ട….”” ദേവികയെ അമര്‍ത്തി കെട്ടിപിടിച്ചുകൊണ്ട് ശരണ്‍ പറഞ്ഞു. അറിയാതെ അവളുടെ കണ്ണില്‍ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു.

 

““കിച്ചുസേ….”” കുറച്ചു കഴിഞ്ഞപ്പോ ദേവിക വിളിച്ചു.

 

““എന്താടീ…..””

 

““എന്നെയും കൊണ്ടുപോവുമോ…. ആ മെഷിനില്….?”” 

 

““എങ്ങോട്ട്…. അവിടെയ്ക്കാണോ….?”” മേശയിലെ ഫോട്ടോയിലേക്ക് ചൂണ്ടി അവന്‍ ചോദിച്ചു. 

 

““മ്ഹും….”” തലയാട്ടി കൊണ്ട് അവള്‍ അല്ലയെന്ന് അറിയിച്ചു.

 

““പിന്നെ….?””

 

““ഞാനാദ്യമായി നിന്നോട് ഇഷ്ടം പറഞ്ഞ അന്ന്….””

 

““ഏത്….? നമ്മുടെ റെയില്‍വേ സ്റ്റേഷനില് വെച്ചോ…?”” ശരണ്‍ ചോദിച്ചു.

 

““മ്…. നീ ആദ്യമായി ഐ.ഐ.ടി യ്ക്ക് പോണ അന്ന്…..””

 

““അത് വേണോ….?”” ശരണ്‍ സംശയത്തോടെ ചോദിച്ചു.

 

““വേണം…. എനിക്ക് ഒന്നുടെ കാണണം നിന്നെ….. പഴയ പോലെ…. പിന്നെ ഇതെ പോലെ ഒരു ഫോട്ടോ എടുക്കണം….”” ദേവിക കൊഞ്ചി പറഞ്ഞു.

 

““ശരി…. വാ….. നമ്മുക്ക് പോവാം…..”” ഇത്രയും പറഞ്ഞ് ശരണ്‍ സോഫയില്‍ നിന്ന് എഴുന്നേറ്റു. കൂടെ ദേവികയെ കൈ പിടിച്ചു എഴുന്നേല്‍പിച്ചു. പിന്നെ അവളുടെ കൈ പിടിച്ചു ആ റൂമിലേക്ക് നടന്നു. അവന്‍റെ ഷോള്‍ഡറില്‍ കൈയിട്ടു അവനെ തുങ്ങിപിടിച്ചുകൊണ്ട് ദേവിക അവന്‍റെ കൂടെ നടന്നു. 

 

ശരണ്‍ ഒന്നുകൂടെ അവളുടെ മുഖത്തേക്ക് നോക്കി. തന്‍റെ പ്രിയപ്പെട്ടവളെ…. തന്നേക്കാള്‍ ഏറെ തന്‍റെ മാതാപിതക്കള്‍ക്കും മകള്‍ക്കും മരുമക്കള്‍ക്കും പേരക്കുട്ടിയ്ക്കും പ്രിയമാനവളെ…. കുട്ടുകാരിയായി, കാമുകിയായി, ഭാര്യയായി, തന്‍റെ മക്കളുടെ അമ്മയായി, മരുമക്കളുടെ അമ്മയമ്മയായി, പേരക്കുട്ടികളുടെ മുത്തശ്ശിയായി ഇത്രയും നാള്‍ ഞാനെന്ന കേന്ദ്രത്തെ ചുറ്റി കറങ്ങിയ തന്‍റെ ദേവുസിനെ…..

 

റൂമിലെത്തിയ ദേവികയെ ശരണ്‍ ഒരിടത്ത് പിടിച്ചു നിര്‍ത്തി. പിന്നെ തന്‍റെ പുതിയ കണ്ടുപിടുത്തത്തിന്‍റെ ടച്ച് സ്ക്രീനില്‍ എന്തെല്ലമേ കമാന്‍റുകള്‍ നല്‍കി. ശേഷം ഓടി അവളുടെ അടുത്തെത്തി ഇരു കൈ കൊണ്ടും അവളുടെ കൈകളെ പിടിച്ചു. മെഷിന്‍ കൗണ്ടോണ്‍ പറഞ്ഞു തുടങ്ങി. നിശ്ചിത സെക്കന്‍റുകള്‍ക്ക് ശേഷം ബൂം….

 

ഒരുവട്ടം കൂടി തങ്ങളുടെ ഭൂതക്കാലത്തെ നേരില്‍ കാണാന്‍ അവര്‍ യാത്രയായി…..

 ✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

ആദ്യം പറഞ്ഞ പോലെ ചുമ്മ ഇരുന്നപ്പോ തട്ടികൂട്ടിയ കഥയാണിത്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ

ഖല്‍ബിന്‍റെ പോരാളി ?

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

60 Comments

  1. ഇതിന്റെ ബാക്കി ഭാഗം എവിടെ പോരാളി?
    ??

    1. ഇതിന്‌ ബാക്കി ഒന്നും ഇല്ല… ചെറുകഥ ആണ്‌… ☺ ? ?

  2. ഖൽബെ ❤..
    ആഹാ.. നോർമൽ കഥ pradeekshichu വായിച്ചപ്പോൾ കിട്ടിയത് ഒരു ഇടിവെട്ട് സാധനം.. ?..
    Time traveller.. ഞാൻ expect ചെയ്തിട്ടെ ഇല്ല… ആ മനുഷ്യൻ, ഞാൻ ദൈവം എല്ലെങ്കിൽ കാലൻ ആവും എന്ന് വിചാരിച്ചു ?
    പിന്നെ.. ദേവു അവിടെ ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റേ scn ആണ് ഓർമ വന്നത്. ?.. ഞാനേ കണ്ടോള്ളൂ .. ഞാൻ മാത്രം.. ??

    Anyway ഒരു small and beautiful ലവ് സ്റ്റോറി ❤.. ഇഷ്ടപ്പെട്ടു…. ?

    1. ഇത്ത ❤️

      നോർമൽ കഥ തന്നെ അല്ലെ…. പിന്നെ കുറച്ച് verity നോക്കി എന്ന് മാത്രം… പിന്നെ നിങ്ങള്‍ക്ക് മറ്റു സിനിമ പോലെ തോന്നിയ അത് എന്റെ കുഴപ്പം അല്ലെ ? ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ? ❤️

  3. സാത്താൻ സേവിയർ

    ഖൽബെ ?❤️❤️

Comments are closed.