ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 192

എന്നാല്‍ അന്ന് അവളുടെ മറുപടിയില്‍ ഒരു ചാഞ്ചാട്ടം നിനക്ക് പ്രകടമായിരുന്നു. അവള്‍ ഒന്നും സമ്മതിച്ചു തന്നില്ലെങ്കിലും അത് നിന്നില്‍ മങ്ങി തുടങ്ങിയിരുന്ന ആശകള്‍ക്ക് പ്രതീക്ഷ ഇട്ട് തുടങ്ങി. രണ്ടു മൂന്ന് തവണ കൂടെ നീ വിളിച്ചപ്പോ അവസാനം ഇന്ന്, ഈ ഞായറാഴ്ച തൃപ്പങ്ങോട് ശിവക്ഷേത്രത്തിലേക്ക് അവൾ തൊഴാന്‍ വരുന്നുണ്ടെന്ന് പറഞ്ഞു. കൂടെ അവളുടെ മറുപടിയിന്ന് തരാമെന്നും സൂചിപ്പിച്ചു… ഇപ്പോ നിന്‍റെ പോക്ക് അതറിയാനല്ലേ…?”” അയാള്‍ ഒരു ചോദ്യത്തിലുടെ പറഞ്ഞു നിര്‍ത്തി. 

 

ഇത്രയും നേരം തന്‍റെ ജീവിതകഥ പറഞ്ഞു തരുന്ന ആ അന്യനായ വ്യക്തിയെ അതിശയത്തോടെ നോക്കിയിരിക്കുകയായിരുന്നു ശരണ്‍. തനിക്കും ദേവൂസിനും ജിഷ്ണേന്ദുവിനും മാത്രമറിയാവുന്ന കാര്യങ്ങള്‍ ഇയാള്‍ എങ്ങനെ കണ്ടെത്തിയെന്ന അത്ഭുതത്തിലായിരുന്നു അവന്‍. അവന്‍റെ ചിന്തകള്‍ അതിനുള്ള ഉത്തരം തേടി അലഞ്ഞു നടന്നു. അവസാനം തന്‍റെ കൂടെയിരിക്കുന്നത് ജിഷ്ണേന്ദുവിന്‍റെ അച്ഛനോ മാമനോ മറ്റോ ആണോ എന്ന തരത്തിലേക്ക് വരെ അവന്റെ ചിന്തകള്‍ എത്തിപ്പെട്ടു.

 

““എന്താ മോനെ…. ഇത്രയും പറഞ്ഞത് ശരിയല്ലേ….?”” അയാള്‍ ചോദിച്ചു. 

ചിന്തകളിലാണ്ടീരുന്നിരുന്ന ശരണ്‍ അറിയാതെ അതിന് തലയാട്ടി സമ്മതിച്ചു പോയി. അത് കണ്ടു അയാള്‍ പുഞ്ചിരിച്ചു. 

 

““നിങ്ങള്‍ ശരിക്കും ആരാ…. ഇത്രയും കാര്യങ്ങള്‍ നിങ്ങളെങ്ങനെയാ അറിഞ്ഞത്….?”” ശരണ്‍ തന്‍റെ സംശയങ്ങള്‍ക്ക് ഉത്തരങ്ങള്‍ ആവശ്യപ്പെടുന്ന പോലെ ചോദിച്ചു.

 

““ഞാനാരാന്ന് ഇപ്പോ നിന്നോട് പറയുന്നില്ല…. കാരണം അത് പറഞ്ഞാല്‍ നിനക്ക് പിന്നെ ഒരു ത്രീല്ല് ഉണ്ടാവില്ല….”” അയാള്‍ പറഞ്ഞു. 

 

““അപ്പോ നിങ്ങള്‍ എന്‍റെ പിറകെ വന്നതാണോ…?”” 

 

““അങ്ങനെ ചോദിച്ചാ അതെ…. പക്ഷേ ഞാനൊരിക്കലും നിനക്ക് എതിരായി പ്രവര്‍ത്തിക്കില്ല…. നീയിപ്പോ പോകുന്നത് നിന്‍റെ ജീവിതത്തിലെ വലിയൊരു മാറ്റത്തിലേക്കാണ്…. അത് ദൂരെ നിന്ന് കണ്ടു ഞാന്‍ തിരിച്ചു പോകും….”” 

 

““എന്തോക്കെയാ നിങ്ങള് പറയുന്നേ…. എനിക്ക് ഒന്നും മനസിലാവുന്നില്ല…..”” ശരണ്‍ തന്‍റെ അവസ്ഥ വ്യക്തമാക്കി.

 

““കുറച്ചു നേരം കൂടെ കഴിഞ്ഞു എല്ലാ പരിഭവങ്ങളും പരാതിയും മാറി നീ സുന്ദരമായി ഒരിടത്ത് കിടക്കും… അപ്പോ നിന്‍റെ ശരീരത്തെ പുളകിതമാക്കികൊണ്ട് ആ കൈകള്‍ നിന്‍റെ മുടിയെ തലോടും…. അപ്പോ നീ എന്നെ കുറിച്ചു ചിന്തിച്ചാ മതി…”” അയാള്‍ പറഞ്ഞു. വീണ്ടും സംശയങ്ങളൊഴിയാതെ ശരണ്‍ അയാളെ നോക്കി നിന്നു.

60 Comments

  1. ഇതിന്റെ ബാക്കി ഭാഗം എവിടെ പോരാളി?
    ??

    1. ഇതിന്‌ ബാക്കി ഒന്നും ഇല്ല… ചെറുകഥ ആണ്‌… ☺ ? ?

  2. ഖൽബെ ❤..
    ആഹാ.. നോർമൽ കഥ pradeekshichu വായിച്ചപ്പോൾ കിട്ടിയത് ഒരു ഇടിവെട്ട് സാധനം.. ?..
    Time traveller.. ഞാൻ expect ചെയ്തിട്ടെ ഇല്ല… ആ മനുഷ്യൻ, ഞാൻ ദൈവം എല്ലെങ്കിൽ കാലൻ ആവും എന്ന് വിചാരിച്ചു ?
    പിന്നെ.. ദേവു അവിടെ ആരും ഇല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് മറ്റേ scn ആണ് ഓർമ വന്നത്. ?.. ഞാനേ കണ്ടോള്ളൂ .. ഞാൻ മാത്രം.. ??

    Anyway ഒരു small and beautiful ലവ് സ്റ്റോറി ❤.. ഇഷ്ടപ്പെട്ടു…. ?

    1. ഇത്ത ❤️

      നോർമൽ കഥ തന്നെ അല്ലെ…. പിന്നെ കുറച്ച് verity നോക്കി എന്ന് മാത്രം… പിന്നെ നിങ്ങള്‍ക്ക് മറ്റു സിനിമ പോലെ തോന്നിയ അത് എന്റെ കുഴപ്പം അല്ലെ ? ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ? ❤️

  3. സാത്താൻ സേവിയർ

    ഖൽബെ ?❤️❤️

Comments are closed.