ഓണപൂക്കൾ [അഖിൽ] 160

പിറ്റേന്ന് ഉത്രാടം

 

രാവിലെ വളരെ വൈകിയാണ് ഞാൻ എഴുന്നേറ്റത് യാത്ര ക്ഷീണം കൊണ്ട് നല്ലപോലെ ഉറങ്ങിയിരുന്നു ഞാൻ ഭിത്തിയിലുള്ള ക്ലോക്കിലേക്ക് നോക്കി പത്തുമണി കഴിഞ്ഞിരുന്നു…

 

ഞാൻ പതിയെ എഴുന്നേറ്റ് മുകളിൽ നിന്ന് താഴേക്ക് ഇറങ്ങി ഹാളിൽ തന്നെ ഷാന കൊച്ചിന് ഭക്ഷണം കൊടുക്കുന്നുണ്ടായിരുന്നു ഒപ്പം അമ്മയു ഉണ്ടായിരുന്നു അച്ഛനാണെങ്കിൽ പുറത്ത് ചാറുകസേരയിൽ പത്രം വായിച്ചു കൊണ്ടിരിക്കുന്നു ഞാൻ നേരെ പോയി പല്ല് തേച്ച് കുളിച്ച് വൃത്തിയായി ഒരുപാട് നാൾക്കു ശേഷം അമ്മയുണ്ടാക്കിയ പുട്ടും കടലയും കഴിച്ചു അതിനുശേഷം ഹാളിലേക്ക് വന്നു എല്ലാവരുമായി കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നു….

 

പിന്നെ വാവക്ക് കൊണ്ടുവന്ന ചോക്ലേറ്റും അമ്മക്കും ഷാനക്കും ഓരോ മാലയും ഞാൻ വാങ്ങിയിരുന്നു അതും അവർക്ക് എടുത്തു കൊടുത്തു അതിനുശേഷം  ശേഷം എല്ലാവരോടും പെട്ടെന്ന് റെഡിയാവാൻ പറഞ്ഞു അര മണിക്കൂറിനുള്ളിൽ  തന്നെ എല്ലാവരും റെഡിയായി വന്നു..

എന്നിട്ട് നേരെ കാറിൽ കയറി അവരെയും കൊണ്ട് തൃശ്ശൂർ ടൗണിൽ ഉള്ള ഒരു പ്രമുഖ ടെക്സ്റ്റയിൽ  ഷോപ്പിലേക്ക് പോയി ഞാൻ ആദ്യമേ തന്നെ ഓണക്കോടി എടുക്കാനുള്ള പൈസ എല്ലാം അയച്ചുകൊടുത്തിരുന്നു എന്നാലും വീണ്ടും എന്റെ ഒരു സംതൃപ്തിക്ക് വേണ്ടി ഞാൻ തന്നെ അവർക്ക് ഓണക്കോടി  വാങ്ങി കൊടുത്തു അതിനുശേഷം ഭാരത് ഹോട്ടലിൽ പോയി നല്ല സദ്യയും കഴിച്ചു…

 

ഉത്രാട ദിനമായ കാരണം അച്ഛന്റെ കടയിൽ നല്ല തിരക്കുണ്ടായിരുന്നു അച്ഛൻ തൃശ്ശൂരിൽ നിന്ന് നേരെ പൂ കടയിലേക്ക് പോയി ഞാൻ ഇവരേയും കൊണ്ട് വീട്ടിലേക്ക് വന്നു അവരെ വീട്ടിൽലാകിയതിനു ശേഷം ഞാനും അച്ഛനെ സഹായിക്കാനായി കടയിലേക്ക് പോയി ഉത്രാട ദിനമായ കാരണം കടയിൽ നല്ല കച്ചവടം നടന്നിരുന്നു ഞാൻ ക്യാഷ് കൗണ്ടറിൽ ഇരുന്ന് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തു…. അച്ഛൻ തൊട്ട് അപ്പുറത്ത് തന്നെ ഇരിക്കുന്നുണ്ട്…. അച്ഛന്റെ വിശ്വസ്തനായ സഹായി ഉണ്ണികൃഷ്ണൻ ചേട്ടനും ഉണ്ടായിരുന്നു അതുകൊണ്ട് കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിൽ നടന്നുകൊണ്ടിരുന്നു…. അത്യാവശ്യം നല്ലൊരു വരുമാനം കിട്ടി… കടയിൽ ഇരുപതോളം പണിക്കാർ ഉണ്ടായിരുന്നു അവർക്ക് എല്ലാവർക്കും ശമ്പളവും അതേപോലെതന്നെ ഓണത്തിന്റെ ബോണസും കൊടുത്തതിനു ശേഷമാണ് ഞാനും അച്ഛനും വീട്ടിൽ വന്നത്.. ഞങ്ങൾ വീട്ടിലെത്തിയപ്പോഴേക്കും ഓണം കൊള്ളുവാൻ ഉള്ള എല്ലാ കാര്യങ്ങളും അമ്മയും ഷാനയും കൂടി ശരിയാക്കി വെച്ചിരുന്നു..

ഞങ്ങൾ എത്തിയതും ആർപ്പുവിളിയുടെ തന്നെ ഓണത്തെ വരവേറ്റു…  അതിനു ശേഷം കടയിലെ കച്ചവടവും അതിന്റെ വിശേഷവും വീട്ടിൽ പങ്കുവെച്ചതിനു ശേഷം ഞങ്ങൾ എല്ലാവരും കിടന്നു…. വേഗം തന്നെ നിദ്രയിൽ മുഴുകി…

 

പിറ്റേന്ന് തിരുവോണം

71 Comments

  1. കാളിദാസൻ

    .ഹായ്

    1. എടാ..,, ഇതിൽ എനിക്ക് മെയിൽ കാണാൻ പറ്റില്ല..,,, കഥ എന്റെ പേരിൽ ആണെങ്കിലും author ലിസ്റ്റിൽ കയറിട്ടില്ല

Comments are closed.