ഓണപൂക്കൾ [അഖിൽ] 160

ഏകദേശം പതിനൊന്ന്മണി ആവാറായപ്പോഴേക്കും വീട്ടിൽ എത്താറായി അഞ്ചുമിനിറ്റിനുള്ളിൽ തന്നെ വീടിന്റെ ഗേറ്റ് എത്തി സമയം പതിനൊന്നായതുകൊണ്ട് എല്ലാവരും കിടന്നിരുന്നു പുറത്തെ എല്ലാം ഓഫ് ആയിരുന്നു.

,,  ഡ്രൈവർ ഗേറ്റിനരികിൽ വണ്ടി നിർത്തിയതും ഞാൻ പതിയെ കാറിൽനിന്നിറങ്ങി ഗേറ്റ് തുറന്നു അതോടെ ഡ്രൈവ് വീടിനുള്ളിലേക്ക് കാർ കയറ്റിനിറുത്തി …. കാർ നിർത്തിയതും ഞാൻ കാറിന്റെ ദിക്കിയിൽ നിന്ന് എന്റെ ലഗേജും ഹാൻഡ്‌ബാഗും എടുത്തു ഡ്രൈവർക്ക് കാറിന്റെ വാടകയും ടിപ്പ് ആയി അഞ്ഞൂറും കൊടുത്തു…

 

ഞാൻ പതിയെ  വീടിന്റെ ഉമ്മറത്തേക്ക് നടന്നു പുറത്തുള്ള കോളിംഗ് ബെല്ലിലെ സ്വിച്ചിൽ ഞെക്കി  ബെല്ലടിച്ച്തും കുറച്ചു നേരത്തിനുള്ളിൽ തന്നെ അച്ഛൻ വന്ന് വാതിൽ തുറന്നു എന്നെ കണ്ടതും ഒരു അത്ഭുതത്തോടെയാണ് അച്ഛൻ നോക്കിയത് ഞാൻ വരുന്ന വിവരം ആരും പ്രതീക്ഷിച്ചിട്ടുണ്ടായില്ല അച്ഛനെ കണ്ടതും കൈയിലുണ്ടായിരുന്ന ബാഗ് താഴെ വെച്ച് നേരെ അച്ഛനെ കെട്ടിപിടിച്ചു കവിളിൽ സ്നേഹ ചുംബനം നൽകി പെട്ടെന്നാണ് പിന്നിൽ നിന്നും അമ്മ വരുന്നതിന് കണ്ടത്,,  അമ്മ എന്നെ കണ്ടതും അമ്മയുടെ കണ്ണിൽ നിന്നും സന്തോഷം കൊണ്ടുള്ള കണ്ണുനീർ ഒഴിക്കി വന്നു അമ്മയ്ക്കും ഞാൻ കവിളിൽ ഒരു മുത്തം കൊടുത്തു പതിയെ എന്റെ ബാഗും ലഗേജും കൊണ്ട് ഹാളിലെക്ക് കയറി ഹാളിലെ ശബ്ദം കേട്ടിട്ട് ഷാന പതിയെ റൂമിൽ നിന്നും പുറത്തേക്ക് വന്നു എന്നെ കണ്ടതും അവളും കരഞ്ഞു വിഷമം കൊണ്ടല്ല സന്തോഷംകൊണ്ട് ഇന്നലെ വിളിച്ചപ്പോൾ പോലും ഞാൻ അവളോട് ഇന്ന് വരുന്ന കാര്യം പറഞ്ഞിട്ട് ഉണ്ടായിരുന്നില്ല അവൾ ഓടി വന്നു എന്റെ നെഞ്ചിലേക്ക് വീണു കുറച്ച് നേരം അതേപോലെ എന്നെ അള്ളിപിടിച്ചുകൊണ്ട് നിന്നു  ഞാൻ പതിയെ അവളുടെ മുഖം പിടിച്ചുയർത്തി എന്നിട്ട്  അവളുടെ  നെറ്റിയിൽ ഒരു ചുംബനം നൽകി സമയം വൈകിയതുകൊണ്ട് പിന്നെ അധികം സംസാരിക്കാൻ ഒന്നും നിന്നില്ല വേഗം തന്നെ കുളിച്ച്  നേരെ കിടക്കാനായി റൂമിലേക്ക് പോയി…

 

അവിടെ കിടക്കയിൽ ഞങ്ങളുടെ മകൻ ഋഷികേശ് നല്ല ഉറക്കത്തിലായിരുന്നു അവനെ കുറച്ചുനേരം കൺകുളിർക്കെ കണ്ടു അവനും ഒരു സ്നേഹ ചുംബനം നൽകി ഞാനും ഷനയും കിടന്നു…

 

ഷാന കിടന്നപ്പോൾ തന്നെ ഉറങ്ങിയിരുന്നു..,,  ഞാൻ പതിയെ ഞങ്ങളുടെ കാര്യങ്ങളെല്ലാം ആലോചിച്ചുകൊണ്ടിരുന്നു…

 

മൂന്നു കൊല്ലത്തെ പ്രണയജീവിതം,, അതിനിടയിൽ ഞങ്ങളുടെ പിണക്കവും ഇണക്കവും..,,  ഒരു ഭാഗത്ത്‌ കടങ്ങൾ എല്ലാം തീർത്തുകൊണ്ടിരിക്കുന്നു,, എപ്പോഴെങ്കിലും ഒന്ന് തളർന്നു പോയാൽ തൊടട്ടിപ്പുറത് താങ്ങായി ഷാനയും…

 

അതിനുശേഷം അവളുടെ വീട്ടിൽ കല്യാണാലോചനകൾ വന്നപ്പോൾ അവൾ അവളുടെ വാപ്പയോട് ഞങ്ങളുടെ കാര്യം പറഞ്ഞു ആദ്യം എതിർത്തു പിന്നെയും ഷാനയുടെ വാശി കൂടിയപ്പോൾ ഗത്യന്തരം ഇല്ലാതെ വാപ്പ സമ്മതിച്ചു പിന്നെ എല്ലാം പെട്ടെന്നായിരുന്നു കല്യാണം വിരുന്നുപോക്ക് എനിക്കാണേൽ രണ്ടു മാസം മാത്രമേ ലീവ് ഉണ്ടായിരുന്നുള്ളൂ ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് അഞ്ച് കൊല്ലത്തോളമായി  മകന് മൂന്നുവയസ്സായി എന്നിട്ട്  ഇപ്പോഴും അവളുടെ കുട്ടിത്തം വിട്ടു മാറിയിട്ടില്ല എപ്പോഴും കൊച്ചുകുട്ടികളുടെ പോലെയാ പിണക്കവും ഇണക്കവും ആയി സന്തോഷകരമായ ജീവിതം ആകെപ്പാടെ ഉള്ള വിഷമം ഞാൻ ദുബായിലാണ് എന്നുള്ളത് മാത്രം ഇതൊക്കെ ആലോചിച്ചു കൊണ്ട് ഞാനും പതിയെ എപ്പോഴോ നിദ്രയിൽ വഴുതി വീണു

71 Comments

  1. കാളിദാസൻ

    .ഹായ്

    1. എടാ..,, ഇതിൽ എനിക്ക് മെയിൽ കാണാൻ പറ്റില്ല..,,, കഥ എന്റെ പേരിൽ ആണെങ്കിലും author ലിസ്റ്റിൽ കയറിട്ടില്ല

Comments are closed.