ഓണപൂക്കൾ [അഖിൽ] 160

അത് പറഞ്ഞു തീർന്നതും രാഹുൽ വണ്ടിയിൽ പണ്ടത്തെ മെലഡി പാട്ടുകൾ പ്ലേ ചെയ്തു….  ഞാൻ പതിയെ കണ്ണടച്ചുകൊണ്ട് എന്റെ ഓർമയിലേക്ക് വഴുതി വീണു….

 

തൃശൂരിലെ പാട ശേഖരവും, തൊടുകളും, ഗ്രാമീണ ഭംഗിയും നിറഞ്ഞു തുളുമ്പുന്ന പുല്ലൂർ എന്ന ചെറിയ ഗ്രാമം അതായിരുന്നു ഞാൻ ജനിച്ചു വളർന്ന സ്ഥലം…പുല്ലൂർ സെന്ററിൽ നിന്നും ഉള്ളിലേക്ക് കയറിട്ടാണ് ഞങ്ങളുടെ കൊച്ച് ഓടിട്ട വീട്…വീട്ടിൽ അച്ഛനും അമ്മയും അച്ഛമ്മയുമാണ് ഉള്ളത്…

 

അച്ഛൻ വേണുഗോപാൽ ഒരു പാവം പൂ കച്ചവടക്കാരൻ പുല്ലൂർ സെന്ററിൽ തന്നെ പഞ്ചായത്തിന്റെ സ്ഥലത്ത് ചെറിയ ഒരു കടയുണ്ട്…  അവിടെയാണ് കച്ചവടം…  തമിനാട്ടിൽനിന്നും ബാംഗ്ലൂരിൽനിന്നുമാണ് പ്രധാനമായും പൂക്കൾ വരുന്നത്…  പിന്നെ ഓണക്കാലമായാൽ ആന്ധ്രയിലെ കൊപ്പം എന്ന സ്ഥലത്തു നിന്നും പൂക്കൾ വരും… ഒരു കൊല്ലം മുഴുവൻ ചില്ലറ കച്ചവടം ചെയ്ത് പിടിച്ചുനിന്ന്,,,… അത്യാവശ്യം നല്ല ഒരു വരുമാനം കിട്ടുന്ന സമയമാണ് ഓണകാലം….,,,

 

അമ്മ ഗിരിജ വേണുഗോപാൽ…  സ്നേഹിക്കാൻ മാത്രം അറിയുന്ന അമ്മ,,, ചെറിയ തയ്പ്പ് ഓക്കെ നടത്തുന്നുണ്ട്….  അവരുടെ ഏക പുത്രൻ അജയ് വേണുഗോപാൽ എന്ന ഞാൻ…. ,,,

 

ആകെയുള്ള സന്തതി ആയതുകൊണ്ട് അച്ഛനും അമ്മയ്ക്കും എന്നെ വളരെ അധികം ഇഷ്ടമായിരുന്നു….  ഞാൻ എന്ത് കാര്യവും ആവശ്യപ്പെട്ടാലും അതൊക്കെ അവർ സാധിച്ച് തരുമായിരുന്നു.. കൊഞ്ചിച്ച് വളർത്തിയതിന്റെ എല്ലാ ദോഷവും കുരുത്തക്കേടും എനിക്ക് ഉണ്ടായിരുന്നു..

 

അച്ഛനെ അച്ഛന്റെ മാതാപിതാക്കൾ മര്യാദക്ക്  പഠിപ്പിച്ചിരുന്നില്ല … അന്ന് അതിനുള്ള സമ്പാദ്യം ഒന്നും അച്ഛന്റെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നില്ല എന്ന് പറയാന്നതാക്കും ഉചിതം….

 

അച്ഛൻ പതിനാറാമത്തെ വയസ്സിൽ തുടങ്ങിയ അധ്വാനമാണ് ആദ്യം മരകമ്പിനിയിൽ അതിനുശേഷം പൂവിന്റെ പണി പഠിച്ചു സ്വന്തമായി കഥ തുടങ്ങി  പതിനെട്ടുവയസിനുള്ളിൽ തന്നെ അച്ഛൻ സ്വന്തമായൊരു വീടും തൊഴിലും കണ്ടെത്തിയിരുന്നു അതുകഴിഞ്ഞ് ഇരുപതിയൊന്നാമത്തെ വയസ്സിൽ ആയിരുന്നു അച്ഛന്റെയും അമ്മയുടെയും വിവാഹം അമ്മക്ക്  പറയത്തക്ക ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല ആകെ ഉണ്ടായിരുന്നത് വകയിലെ ഒരു അമ്മാവൻ മാത്രമാണ്….

71 Comments

  1. കാളിദാസൻ

    .ഹായ്

    1. എടാ..,, ഇതിൽ എനിക്ക് മെയിൽ കാണാൻ പറ്റില്ല..,,, കഥ എന്റെ പേരിൽ ആണെങ്കിലും author ലിസ്റ്റിൽ കയറിട്ടില്ല

Comments are closed.