ഓണപൂക്കൾ [അഖിൽ] 160

അച്ഛൻ  അമ്മയെ വഴിയിൽ വെച്ചു കണ്ടിട്ട് ഇഷ്ടപ്പെട്ടു അങ്ങനെ അമ്മയുടെ വീട്ടിൽ പോയി ആലോചിച്ചു അവരുടെ എല്ലാവരുടെയും സമ്മതത്തോടെയാണ് അമ്മയെ കല്യാണം കഴിച്ചത്. കല്യാണത്തിന് ശേഷം  കുറച്ച് കുത്തുവാക്കുകൾ എല്ലാം കേൾക്കേണ്ടി വന്നെങ്കിലും അച്ഛന് അമ്മ എന്ന് വെച്ചാൽ ജീവനായിരുന്നു…  കല്യാണം കഴിഞ്ഞ് രണ്ടു കൊല്ലത്തിനുശേഷമാണ് ഞാൻ ജനിച്ചത്.. അതിനുശേഷം ഞങ്ങളുടെ കൊച്ചു വീട്ടിൽ ഉണ്ടായിരുന്നു സന്തോഷം പറഞ്ഞു തരാൻ വാക്കുകളില്ല….  സന്തോഷത്തിന്റെ നാളുകൾ…

 

എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴായിരുന്നു അച്ചാച്ചന്റെ മരണം കുറെ നാളായിട്ട് കിടപ്പിലായിരുന്നു…. അധികം കഷ്ടപ്പെടുത്താതെ തന്നെ ദൈവം മുകളിലേക്ക് വിളിച്ചു.. അചാച്ഛന്റെ  മരണശേഷം അച്ഛമ്മ കുറച്ചെങ്കിലും സന്തോഷം കണ്ടെത്തിയത് ഞാൻ ഉള്ളത് കൊണ്ടാണെന്ന് അമ്മ പറഞ്ഞുള്ള അറിവ് എനിക്കുണ്ട്..

 

അച്ഛന് സാധിക്കാത്തത് ഒക്കെ എന്നിലൂടെ സാധിക്കും എന്ന് അച്ഛൻ പലപ്പോഴുമായി പറയുമായിരുന്നു.. അതുകൊണ്ട് എന്നെ ചേർത്തത് സി.ബി.എസ്.ഇ സ്കൂളിൽ ആയിരുന്നു എന്നും ഞങ്ങളുടെ തൊട്ടടുത്തുള്ള മെയിൻ റോഡിൽ വണ്ടി വരും അവിടേക്ക് ഏകദേശം ഒരു അഞ്ചു മിനിറ്റ് നടക്കണം എന്നും രാവിലെ എന്റെ ബാഗ് ചുമന്ന്  എന്നെ അവിടെ എത്തിക്കുന്നതും തിരിച്ച് വൈകീട്ട് വീട്ടിലേക്ക് കൊണ്ടുവരുന്നതും അച്ഛമ്മയായിരുന്നു എനിക്ക് പതിനഞ്ചു  വയസ്സുള്ളപ്പോഴാണ് അച്ഛമ്മയുടെ മരണം… എന്റെ എല്ലാമെല്ലാമായ അച്ഛമ്മ,,, ഇനി ഒരിക്കലും കാണാൻ പറ്റാത്ത ദൂരത്തേക്കു മറഞ്ഞിരിക്കുന്നു എന്ന സത്യം മനസിലാക്കാൻ ആ പതിനഞ്ചു വയസ്സുക്കാരന് കുറച്ച് സമയം വേണ്ടിവന്നു… ഇന്നും അച്ഛമ്മയുടെ അളവില്ലാത്ത  സ്നേഹം എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്..ഇടയ്ക്ക് ഒക്കെ അജു വാവേ എന്നു സ്നേഹത്തോടെയുള്ള വിളി കേൾക്കാറുണ്ട് ഇന്നും അച്ഛമ്മയുടെ ഓർമ്മകൾ എനിക്ക് പ്രിയപ്പെട്ടതാണ്…. അവിടം മുതലാണ് ഞങ്ങളുടെ ജീവിതവും മാറിത്തുടങ്ങിയത്…

 

കാലത്തിനോത്ത് ജീവിതവും ജീവിത രീതികളും മാറികൊണ്ടിരിക്കും… അതേപോലെ ഞങ്ങളുടെ ജീവിതവും മാറിക്കൊണ്ടിരുന്നു…

 

അതിനു മോടിക്കൂട്ടുവനായി പുതിയ വീട് പണിയുവാനായി തീരുമാനമെടുത്തു ഉണ്ടായിരുന്നു സമ്പാദ്യവും പിന്നെ ഒരു പ്രമുഖ സ്വകാര്യ ബാങ്കിൽ നിന്നും പതിനഞ്ചുലക്ഷം രൂപ ലോണും എടുത്തു…  ഒരുകൊല്ലത്തിനുള്ളിൽ തന്നെ ഉണ്ടായിരുന്ന വീട് പൊളിച്ച് അവിടെ തന്നെ പുതിയ വീടുയർന്നു ആയിരത്തി അഞ്ഞൂർ സ്ക്വയർഫീറ്റിൽ..

 

അത്യാവശ്യം ബിസിനനെസ്സ് നടക്കുന്നത് കൊണ്ട് ലോണും അലറ ചില്ലറ പലിശക്ക് വാങ്ങിയ കടങ്ങളും അച്ഛൻ നല്ലരീതിൽ മുടക്കമില്ലാതെ അടച്ചുകൊണ്ടിരുന്നു…

 

71 Comments

  1. കാളിദാസൻ

    .ഹായ്

    1. എടാ..,, ഇതിൽ എനിക്ക് മെയിൽ കാണാൻ പറ്റില്ല..,,, കഥ എന്റെ പേരിൽ ആണെങ്കിലും author ലിസ്റ്റിൽ കയറിട്ടില്ല

Comments are closed.