ഓണപൂക്കൾ [അഖിൽ] 160

അവിടെവെച്ചാണ് ഞാൻ എന്റെ നല്ല പാതിയെ കണ്ടുമുട്ടിയത് ഷാന എന്റെ ഭാര്യ,, ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിലെ അക്കൗണ്ടന്റ് ആയിരുന്നു അവൾ…  തളർന്നുപോയ സമയത്തെല്ലാം എനിക്ക് ശക്തി പകർന്നു തന്നത് അവളായിരുന്നു… എല്ലാം ഇന്നലെ കഴിഞ്ഞ പോലെ….

 

“അജയേട്ടാ…  അജയേട്ടാ…  എഴുന്നേൽക്ക് എയർപോർട്ട് എത്താറായി..”…

 

“അഹ് എത്തിയോ…  ഞാൻ സ്വപനം കണ്ട് പകുതി ആയുള്ളൂ… ”

 

“ഹ്മ്മ് നടക്കട്ടെ നടക്കട്ടെ….  ബാക്കി ഫ്ലൈറ്റിൽ ഇരുന്നു കാണാലോ… “….

 

“ഹഹ…. അതെ ബാക്കി ഫ്ലൈറ്റിൽ ഇരുന്നു കാണാം…. ”

 

രാഹുൽ കാർ നേരെ എയർപോർട്ടിലെ പാർക്കിലേക്ക് കയറ്റി എന്റെ ബാഗുകൾ എല്ലാം എടുത്തു ട്രോളിയിൽ വെച്ചു….

 

രാഹുലിനോട് രണ്ടുമാസം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാണാമെന്ന് പറഞ്ഞു ഞാൻ നേരെ എയർപോർട്ട് ഉള്ളിലേക്ക് കയറി നേരെ എയർ ഇന്ത്യയുടെ കൗണ്ടറിൽ ചെന്ന് ബോർഡിങ് പാസ് എടുത്തു അതിനുശേഷം സെക്യൂരിറ്റി ചെക്ക് ഒക്കെ കഴിഞ്ഞു ഗേറ്റ് നമ്പർ ഫോർട്ടി ഫൈവ് ലേക്ക് നടന്നു നീങ്ങി…..

 

ഏകദേശം ഒരു മണിക്കൂറോളം വെയിറ്റ് ചെയേണ്ടി വന്നു  ബോർഡിന് വേണ്ടി… ബോർഡിങ് ആയതും  എനിക്ക് കിട്ടിയ സീറ്റ് നമ്പറിലേക്ക് ഞാൻ നടന്നു നീങ്ങി ഫ്ലൈറ്റിൽ കയറി എനിക്ക് അനുവദിച്ച സീറ്റിനു മുകളിലെ ബെർത്തിലേക്ക് എന്റെ ഹാൻഡ് ബാഗ്  വച്ച് ഒഴിഞ്ഞു കിടക്കുന്ന സീറ്റിലേക്ക് ഞാൻ  ഇരുന്നു….

 

എന്റെ വലതുവശത്തും ഇടതുവശത്തുമുള്ള സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്യാൻ പത്തുമിനിറ്റുകൾ മാത്രം ഇത്രയും നേരമായിട്ടും ആരും ആ സീറ്റിലേക്ക് വരാതായപ്പോൾ സുഗമായി ഉറങ്ങാം എന്ന് വിചാരിച്ചകൊണ്ടിരുന്ന എന്റെ ചിന്തയെ കാറ്റിൽ പറത്തിച്ചുകൊണ്ട്  അപ്പുറത്തും ഇപ്പുറത്തും ആയി രണ്ട് ഘടാ  ഘടിയന്മാർ വന്നിരുന്നു.. ഒന്ന് ചെരിയാനും തിരിയാനും പോലും സ്ഥലമില്ലാത്ത അവസ്ഥ….,,,  പത്തുമിനിറ്റിനുള്ളിൽ തന്നെ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തു,,  ഫ്ലൈറ്റിൽ നിന്നുതന്നെ ചായയും അതേപോലെ വെജിറ്റേറിയൻ മീലും കഴിച്ചു കൃത്യം നാല് മണിക്കൂറിനു ശേഷം ഫ്ലൈറ്റ്  കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു അവിടെനിന്ന് ഒരു എയർപോർട്ട് ടാക്സി ബുക്ക് ചെയ്തു നേരെ വീട്ടിലേക്ക്..

 

ഞാൻ വരുന്ന വിവരം വീട്ടിൽ ആരെയും ഞാൻ അറിയിച്ചിരുന്നില്ല  ലീവ് കിട്ടിയ കാര്യം പോലും ഞാൻ അറിയിച്ചില്ല…. ഞാൻ ചെല്ലുന്ന വിവരം സർപ്രൈസാക്കി വെച്ചു… വേഗത്തിൽ തന്നെ ടാക്സി എന്നെയും കൊണ്ട് വീട്ടിലേക്ക് കുതിച്ചുകൊണ്ടിരുന്നു…..

71 Comments

  1. കാളിദാസൻ

    .ഹായ്

    1. എടാ..,, ഇതിൽ എനിക്ക് മെയിൽ കാണാൻ പറ്റില്ല..,,, കഥ എന്റെ പേരിൽ ആണെങ്കിലും author ലിസ്റ്റിൽ കയറിട്ടില്ല

Comments are closed.