ഓണപൂക്കൾ [അഖിൽ] 160

അന്നാണ് അഹങ്കാരത്തിന് കൊടുമുടിയിൽ നിന്നും  ഞാൻ താഴേക്കിറങ്ങി ദിവസം…എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിവസം ആദ്യമായി ഞാൻ കണ്ടു എന്റെ അച്ഛൻ നിസ്സഹായമായി പൊട്ടി കരയുന്നത്…. ഒന്ന് ആശ്വസിപ്പിക്കാൻ പോലും പറ്റാതെ നോക്കി നിൽക്കേണ്ട അവസ്ഥ…എന്തിനീ ജന്മം എന്ന് ആലോചിച്ചു പോയ നിമിഷങ്ങൾ..

 

അവിടം തൊട്ടുള്ള ദിവസങ്ങലെല്ലാം എണ്ണപ്പെട്ടതായിരുന്നു..തിരിച്ചറിവിന്റെയും കാര്യപ്രാപ്തിയുടെയും ദിവസങ്ങൾ.,  ജപ്തി തടയുവാനുള്ള അവസാന ശ്രമം എന്നപോലെ പുല്ലൂർ സൊസൈറ്റിയിൽ നിന്ന് അച്ഛന്റെ സുഹൃത്ത് വഴി ഇരുപത് ലക്ഷം രൂപ ലോൺ സംഘടിപ്പിച്ചു ആ തുക മുഴുവനും ആദ്യം ലോൺ എടുത്തിരുന്നു ബാങ്കിലേക്ക് സൊസൈറ്റി മുഖാന്തരം ക്യാഷ് ട്രാൻസ്ഫർ ചെയ്തിരുന്നു അങ്ങനെ വീടിന്റെ ആധാരം അവിടെനിന്നും എടുത്ത് നേരെ സൊസൈറ്റിയിൽ പണയം വെച്ചു അതോടെ സ്വകാര്യ ബാങ്കിൽ നിന്നുമുള്ള ജപ്തി ഒഴിവാക്കുകയും അതോടൊപ്പം സൊസൈറ്റിയിൽ അടയ്ക്കേണ്ട അടവും കൂടിവന്നു.. ഈയൊരു വഴിത്തിരിവ് ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചു സൊസൈറ്റി ലോൺ തിരിച്ചടക്കാൻ എനിക്ക് ഒരു ജോലി കൂടി ഉണ്ടെങ്കിൽ സുഖമായി നടക്കുമായിരുന്നു. ..

 

അച്ഛന്റെ നിസ്സഹായവസ്ഥ എന്നിലുണ്ടാക്കിയത് ഒരു വലിയ ആഘാതമായിരുന്നു…. ഇനി ഒരിക്കലും എന്റെ അച്ഛനും അമ്മയും കരയരുത് അവർ വിഷമിക്കരുത് അതിനായിട്ടുള്ള ഒരു ഇട ഞാൻ വരുത്തരുത് എന്ന ദൃഡമായ നിശ്ചയം ഞാൻ പോലുമറിയാതെ എനിക്ക് ഊർജം പകർന്നു തന്നു…

 

അവിടുന്ന് കൃത്യം രണ്ടുമാസം,,  സപ്ലികൾ എല്ലാം ഞാൻ ക്ലിയർ ചെയ്തു,, അതിനുശേഷം സുഹൃത്ത് വഴി ദുബായിലേക്ക് ഒരു വിസിറ്റിംഗ് വിസ ഒപ്പിച്ചു…  വിസ കൈയിൽ കിട്ടിയതും പിന്നെ ഞാൻ കൂടുതൽ ഒന്നും ആലോചിച്ചില്ല അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി ഞാൻ  നേരെ ദുബായിലേക്ക് പറന്നു….

 

രണ്ട് മാസത്തോളം ദുബായിൽ ജോലി അന്വേഷിച്ച് അലഞ്ഞു തിരിഞ്ഞു നടന്നു ഒന്നും ശരിയായില്ല.. എല്ലാദിവസവും മതിയാക്കിയാലോ എന്ന് വിചാരിക്കും പക്ഷെ പേഴ്സിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും ഫോട്ടോ എടുത്ത് നോക്കിയാൽ ആ തളർച്ച ഓക്കെ എവിടേക്കോ ഓടിയോളിക്കും….  അവസാനം വിസ്റ്റിംഗ്  വിസ തീരാറായപ്പോളാണ് രാഹുലിനെ അച്ഛൻ രാജീവേട്ടൻ പരിചയപ്പെടുന്നത് അദ്ദേഹതെ പരിചയപ്പെട്ടത് എന്റെ ജീവിത്തിൽ തന്നെ വലിയ വഴിതിരിവായിരുന്നു രാജീവേട്ടൻ അബു ദാബിയിലുള്ള റിഗിലെ എഞ്ചിനീയർ ആയിരുന്നു അദ്ദേഹം വഴി എനിക്ക് ചെറിയൊരു ജോലിയും കിട്ടി,,  തറക്കേടില്ലാത്ത സാലറിയും…

 

അവിടം മുതൽ ഒരു ഒറ്റയാൾ പോരാട്ടം തന്നെയായിരുന്നു ഒരു കൊല്ലത്തോളം ഒരു ചെറിയ കമ്പനിയിൽ വർക്ക് ചെയ്തു പിന്നീട് അവിടുന്ന് കിട്ടിയ എക്സ്പീരിയൻസ്കൊണ്ട്  വേറെ നല്ലൊരു കമ്പനിയി ജോലി കിട്ടി …

71 Comments

  1. കാളിദാസൻ

    .ഹായ്

    1. എടാ..,, ഇതിൽ എനിക്ക് മെയിൽ കാണാൻ പറ്റില്ല..,,, കഥ എന്റെ പേരിൽ ആണെങ്കിലും author ലിസ്റ്റിൽ കയറിട്ടില്ല

Comments are closed.