ഓണപൂക്കൾ [അഖിൽ] 160

അവിടം മുതൽ എന്റെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി പെട്ടെന്ന് ദേഷ്യം വരാൻ തുടങ്ങി ചെറിയ കാര്യങ്ങൾ ഒക്കെ വരെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ തുടങ്ങി…

 

ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും… ഞാനെത്ര തന്നെ പൈസ ചോദിച്ചാലും കയ്യിൽ ഇല്ലെങ്കിൽ പോലും എവിടുന്നെങ്കിലും ഒപ്പിച്ചു തരുമായിരുന്നു….

 

എന്നാൽ ഞാൻ ചെയ്തതോ അതൊരു അവസരമായി മുതലാക്കി എത്രത്തോളം ബുദ്ധിമുട്ടിക്കാൻ പറ്റുമോ അത്രത്തോളം തന്നെ ഞാനെന്റെ അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു…

 

ആ കൊല്ലം ഓണത്തിനിടയിൽ ഉണ്ടായിരുന്ന സംഭവം ഇപ്പോഴും എന്റെ മനസ്സിൽ തീരാ ദുഃഖമായി കുടികൊള്ളുന്നു …. സ്വന്തം അച്ഛൻ ഒരു പൂകടക്കാരൻ ആണെന്ന് സുഹൃത്തുക്കളോട് പറയാൻ മടിച്ചിരുന്ന ഒരു സമയം..അതെ പോലെ തിരുവോണ ദിവസത്തിൽ സുഹൃത്തുക്കൾക്കൊപ്പം പോകുവാൻ അനുവദിക്കാതെ ഇരുന്നപ്പോൾ തീൻ മേശയിൽ ഇരിക്കുന്ന വിഭവങ്ങൾ വലിച്ചെറിഞ്ഞതും  പറയാൻ പാടില്ലാത്ത കാര്യങ്ങൾ അച്ഛന്റെയും അമ്മയുടെയും മുഖത്തുനോക്കി പറഞ്ഞതും ഇന്ന് ഞാൻ വേദനയോടെ ഹൃദയത്തിൽ കൊണ്ടു നടക്കുന്നു…..

 

അതിനുശേഷം മൂന്നാം വർഷം കഴിഞ്ഞു സപ്ലികളുടെ ഒരു കൂമ്പാരമായിരുന്നു എന്റെ തലയ്ക്കുമുകളിൽ,, എന്നാൽ അതൊന്നും കാര്യമാക്കാതെ ഞാനെന്റെ മായാലോകത്ത് തന്നെയായിരുന്നു ജീവിച്ചു കൊണ്ടിരുന്നത്….

 

എന്നാലും എന്നിലുള്ള പ്രതീക്ഷയൊന്നും കൈവിടാതെ അച്ഛനും അമ്മയും ഞാൻ ഈ  മുങ്ങിക്കൊണ്ടിരിക്കുന്ന ഗൃഹത്തിൽ നിന്നും അവരെ കരകയറ്റും എന്നുള്ള വിശ്വാസമുണ്ടായിരുന്നു,,… ആ വിശ്വാസമാണ്  അവർക്ക്  മുൻപിലേക്ക് പോകുവാനുള്ള ഊർജ്ജം നൽകിയത്…

 

ഞാൻ ജീവിച്ചുകൊണ്ടിരുന്ന മായാലോകത്ത് നിന്നും താഴെക്കിറങ്ങുവാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല….

ക്ഷണിക്കാതെ തന്നെ ഒരു അഥിതി നോട്ടീസിന്റെ രൂപത്തിൽ വീട്ടിലേക്ക് കയറിവന്നു ജപ്തി നോട്ടീസ്…

ആറുമാസത്തെ അടവേങ്കിലും ഒരാഴ്ചയ്ക്കകം തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടി നേരിടേണ്ടി വരുമെന്ന് ഉള്ളടക്കമുള്ള നോട്ടീസ്…

 

71 Comments

  1. കാളിദാസൻ

    .ഹായ്

    1. എടാ..,, ഇതിൽ എനിക്ക് മെയിൽ കാണാൻ പറ്റില്ല..,,, കഥ എന്റെ പേരിൽ ആണെങ്കിലും author ലിസ്റ്റിൽ കയറിട്ടില്ല

Comments are closed.