??മരുതെന് മല 2??[നൗഫു] 4276

കുറച്ചു മുകളിൽ എത്തിയ നേരം ഒരു വലിയ പരപ്പുറത്തിരുന്നു ക്ഷീണം മാറ്റി…..

മെല്ലെ പിന്നെയും മുകളിലേക് പറ്റി പിടിച്ചും നടന്നും തുടങ്ങി…

ഏകദേശം ആ പാറകളുടെ മുകളിൽ എത്തിയപ്പോൾ കുറച്ചു മാറി ഒരു കിടങ്ങിന് അങ്ങേ വശത്തു അവർ ഒരു ഗുഹാമുഖം കാണാൻ ഇടയായി …. ( അതൊരു ഒഴിഞ്ഞു സ്ഥലം ആയതു കൊണ്ട് നേരിയ വെളിച്ചത്തിൽ അപ്പുറത്തുള്ളത് കണ്ടതാണ് )..

കുറച്ചപ്പുറത് ഈ മലയിൽ നിന്നും ഒരു പത്തു പന്ത്രണ്ടടി മാറി ചെറിയ കിടങ്ങു കടന്ന് അങ്ങേവശം .

ഈ മലയുടെ ഭാഗമായി തന്നെ…

പക്ഷെ ആ കിടങ്ങിനു കാണാത്തത്ര ആയ മുണ്ടായിരുന്നു…

അവർ നിൽക്കുന്നിടത്തു കുറച്ചു മാറി ഒരു തെളിനീർ അരുവി ഉൽഭവിക്കുന്നുണ്ട് , വളരെ ചെറുതായി ഒരു പറയിടുക്കിൽ നിന്നും…

ആ അരുവിയിൽ നിന്നും ദാഹം മാറുന്നത് വരെ അവർ വെള്ളം കുടിച്ചു,..

വെള്ളത്തിനു ഭയങ്കര മധുരം, അസാധ്യ തണുപ്പും…

പാറയിൽ നിന്നും ഉൽഭവിക്കുന്നത് കൊണ്ടാവും…

കുറച്ച് താഴ്ചയിൽ നിന്നും ആ കരിമ്പുലിയുടെ മുരളൽ പാറകൾക്കിടയിൽ കൂടി അവരുടെ അടുത്തേക് നീങ്ങി വരുന്നത് അവർ വ്യക്തമായി കേൾക്കാൻ തുടങ്ങി….

വളരെ സാവധാനം ഒരു കുളിർ കാറ്റ് ആ മല മുകളിൽ വീശുന്നുണ്ടായിരുന്നു..

അതിനിടയിൽ പാറകളിൽ തട്ടി പ്രകമ്പനം കൊണ്ട് ആ മുരളൽ അവർക്കിടയിലേക് അടുത്ത് കൊണ്ടിരുന്നു….

പെട്ടെന്ന് തന്നെ ഇവിടെ നിന്നും രക്ഷപ്പെടണം…

ആ ഗുഹാകവാടത്തിൽ എത്തിയാൽ ചിലപ്പോൾ ഒരു വഴി ഉണ്ടാവാം…. അല്ലാതെ മറ്റൊരു വഴി മുന്നിലില്ല…

ആ ഗുഹയുടെ മുന്നിലേക്കെത്താൻ മല മുകളിൽ നിന്നും ഒരു വള്ളി തൂങ്ങി കിടപ്പുണ്ടായിരുന്നു,…
അതിൽ പിടിച്ചു വലിച്ചു ചാടി വേണം അവിടേക്കു പോവാൻ….

ആദ്യം തന്നെ ചട്ടി ആ വള്ളി പിടിച്ച് പിറകിലേക് നടന്നു…

വളരെ ശക്തിയിൽ ആ വള്ളി വലിച്ചു പിടിച്ചു മുന്നിലേക്ക് ഓടി പോവുമ്പോൾ…
ആ കിടങ്ങു എത്താൻ ആയപ്പോൾ കുറച്ചും കൂടി മുകളിലേക്കു പിടിച്ച് തൂങ്ങി വളരെ സുരക്ഷിതമായി തന്നെ ഗുഹാമുഖത്തെത്തി….

അത് കണ്ടപ്പോൾ മറ്റു രണ്ടു പേർക്കും വളരെ വലിയ ഒരു ആശ്വാസം ആയി…

രണ്ടാമതായി ഹൈദർ ആ വള്ളിയിൽ ചട്ടി ചെയ്ത പോലെ തൂങ്ങി കിടങ്ങു മുറിച്ചു കടക്കാൻ അപ്പുറത്തേക്ക് ചാടി,…..

പക്ഷെ തൂങ്ങിയപ്പോൾ തന്നെ ആ വള്ളി കീർ കീർ കീർ ന്ന ശബ്‌ദത്തോടെ പൊട്ടിപ്പോയി,….

തന്റെ ശരീരം നിയന്ത്രിക്കാൻ കഴിയാതിരുന്ന ഹൈദർ മുന്നിലോട്ട് വേച്ചു പോയി…

വള്ളിയും ഹൈദറും ഒരു വലിയ ആർപ്പു വിളിയോടെ തയോട്ട് പോയി…

കൂടെ ചട്ടിയുടെയും മുസ്തുവിന്റെയും, അള്ളാഹ് ന്നുള്ള വിളിയാളം അന്തരീക്ഷത്തിൽ ഒരു വലിയ മാറ്റൊലി നടത്തികൊണ്ട് ഉയർന്നുങ്ങി ……

ആ ഗുഹാമുഖത് ചട്ടിയും, ആറടി മാറി ആ കിടങ്ങിനു ഇപ്പുറത്തു മുസ്തുവും താഴത്തെക്ക് ഹൈദർ ന്ന് കുറച്ച് നേരം വിളിച്ചു കൊണ്ടിരുന്നു….

18 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  2. Oru rakshayumilla bro..muthe nee polik

    1. താങ്ക്യൂ ??

    1. തമ്പുരാൻ ???

  3. ഖുറേഷി അബ്രഹാം

    ഹൊറർ മോനെ ഒരു രക്ഷയും ഇല്ല, കഥ അകെ പൊളിച്ചടുക്കി.ഋദതിക പേരിൽ തന്നെ ഒരുബാഡ് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നു. അമാവാസി ദിനം അല്ലെ ഭയപ്പെടേണ്ട ദിവസം ആണെന്നൊക്കെയാ പറയാറ് പക്ഷെ ആ ദിവസം പോലും ഓര്മ ഉണ്ടാവാറില്ല.
    ഹൊറർ ഒക്കെ എനിക് ഭയങ്കര ഇഷ്ടമാ എന്താന്ന് അറിയോ ഭയം എന്താണ് എന്നത് എനിക്കറിയണം അതിനു വേണ്ടി ( തള്ള് ). കൂട്ടുകാർ പല വഴിക്കാണ് ഉള്ളത് അവരൊക്കെ കൂടി ചേരുമോ.
    ആ ഡ്യൂട്ടിയിൽ ഉള്ള ഉധ്യോകഷ്ടൻ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവരെ അവിടേക്കു പറഞ്ഞു വിട്ടത്. എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. ഹ ഹ ഹ

      ഖുറേഷി വിലയിരുത്തലിന് നന്ദി

      ???

  4. ഒരു രക്ഷയും ഇല്ല കിടിലം ……ത്രിൽ അടിച്ച് വായിച്ചത്….അടുത്ത പാർട്ട്‌ വേഗം പോരട്ടെ….????

    1. താങ്ക്യു സിദ്

  5. അടിപൊളി, എഴുത്ത് കുടുക്കി, ഉടനെ പോരട്ടെ ബാക്കി ഭാഗങ്ങളും, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  6. ബ്രോ ഒരു രക്ഷയുമില്ല…. സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤️

    1. താങ്ക്യൂ

    2. താങ്ക്യൂ ജീവ ???

  7. ജോനാസ്

    ഈ ഭാഗവും കലക്കി ഇനി അവർ രക്ഷപ്പെടുമോ അല്ലെങ്കിൽ മരിക്കുമോ എന്ന് കണ്ടറിയാം

    1. നോക്കാം ജോനാസ്

      ???

  8. Super. E pravashyam ravilae anu vayichath. Athukond kuzhappamilla. Mathramalla pretham onnum illallo. Athukond shemichirikkunnu. Kadha poli thannae. ❤❤❤

    1. പ്രേതം വരുമോ

      താങ്ക്യൂ ???

Comments are closed.