??മരുതെന് മല 2??[നൗഫു] 4157

മുന്നിലുള്ള ഫഹദ് നപ്‌വനോട് വേഗത്തിൽ വരാൻ പറഞ്ഞു കൊണ്ടിരുന്നു…

പക്ഷെ നപ്‌വാന് ഓടാൻ സാധിക്കാത്തത്ര തളർച്ച ബാധിച്ചു കഴിഞ്ഞിരുന്നു… ആടി ആടി നടക്കാൻ തുടങ്ങിയിരുന്നു…

രണ്ടേ രണ്ടടി മുന്നേട്ടു വെച്ചപ്പോളേക്കും നപ്‌വാൻ ഒരു വേരിൽ തട്ടി മറിഞ്ഞു വീണിരുന്നു ,…

മുന്നിലോടുന്ന ഫഹദ് പിറകിലേക് നോക്കിയപ്പോൾ,,,

നപ്‌വാൻ നിലത്തു വീണുരുണ്ട് വരുന്നു…

അവർക്ക് കുറച്ച് പിറകിലായി രണ്ടു പട്ടികൾ കുതിച്ചു പാഞ്ഞു വരുന്നുണ്ട്…

ഫഹദ് ഒരു നിമിഷം തരിച്ചു നിന്നു…

എന്ത്‌ ചെയ്യണമെന്നറിയാതെ…..

നിശ്ചലനായി…

▪️▪️

ഹൈദറും, ചട്ടിയും, മുസ്തുവും മലയുടെ ഇടതു ഭാഗത്തേക്കാണ് ഓടിയത്…

അവരും പ്രാണ ഭയത്താൽ കുതിച്ചു പായുകയാണ്…

നേരത്തെ ഉള്ള ഛർദിയുടെ ക്ഷീണവും, പിന്നെ ഈ മല കയറലും.. , അതിനൊപ്പം ഉള്ള ഈ ഓട്ടവും…

മരിച്ചാൽ മതിയെന്ന് തോന്നി പോവുകയാണ്…

പക്ഷെ അതും ആ മൃഗത്തിന്റെ ദംഷ്ട്ര കൊണ്ട്,…

ആലോചിക്കാൻ തന്നെ വയ്യ..കടിച്ചു കീറിയ മരണം… ഒരു ഭാഗം പോലും ബാക്കി ഉണ്ടാവില്ല…

അല്ലാഹുവേ എന്തൊരു പരീക്ഷണം…

ഇതിൽ നിന്നും ഞങ്ങൾക്ക് ഒരു മോചനം ഇല്ലേ,
കുറച്ചു സമയമേ ഇതൊക്കെ നടക്കാൻ ആയിട്ടുള്ളൂവേങ്കിലും,

ഈ സമയത്തു തന്നെ ഈരേഴു ..
പതിനാലു ലോകവും മനസ്സിൽ കണ്ടു…..

പക്ഷെ അവരുടെ പിറകിലായി ആ കരിമ്പുലി കുതിച്ചു വരുന്നുണ്ട്…

അതിന്റെ ഒരു ചാട്ടം തന്നെ വളരെ മുന്നിലാണ് എത്തുന്നത്….

പുലിയെ പോലെ തന്നെ ഓടാൻ കഴിവുള്ള ജീവിതന്നെ ആണല്ലോ കരിമ്പുലിയും…
പക്ഷെ അതിനേക്കാൾ ശക്തരും…

അവർ പെട്ടെന്ന് തന്നെ വലത്തേക് മാറി,…

ആ മാറൽ തന്റെ കണ്ണിന്റെ ഒരു വശം ഇല്ലാത്തതിനാൽ ആ വന്യ മൃഗത്തിന് പെട്ടന്ന് കാണാൻ പറ്റിയില്ല …

കുറച്ചു ദൂരം മുന്നേട്ടു പോയ ആ മൃഗം ചുറ്റിത്തിരിഞ്ഞു വരുന്നതിനു മുമ്പേ ആ സ്ഥലത്തു നിന്നും അവർ ഓടി മാറിയിരുന്നു…

കുറച്ചും കൂടി മുമ്പിലേക് ഓടിയപ്പോൾ പിന്നെ അവർ എത്തുന്നത് വലിയ വലിയ പാറ കെട്ടുകൾ നിറഞ്ഞ ഒരു തായ്‌വരയിൽ ആണ്….

അവർ ആ പാറ കെട്ടുകൾ കിടയിൽ അള്ളിപ്പിടിച്ചു കയറിയും മെല്ലെ മെല്ലെ നടന്നും കയറികൊണ്ടിരുന്നു ….

മറ്റുള്ളവർ എവിടെ ആണെന്നോ, എന്തു പറ്റിയെന്നോ അറിയില്ല,

മനസിനുള്ളിൽ ഭയവും പ്രാർത്ഥനയും മാത്രം, ..

ഒരാപത്തും കൂടാതെ ഈ പ്രതിസന്ധി ഘട്ടത്തിൽ അള്ളാ നീ ഞങ്ങളെ എല്ലാവരെയും കാക്കണേ എന്ന് മാത്രം…

18 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  2. Oru rakshayumilla bro..muthe nee polik

    1. താങ്ക്യൂ ??

    1. തമ്പുരാൻ ???

  3. ഖുറേഷി അബ്രഹാം

    ഹൊറർ മോനെ ഒരു രക്ഷയും ഇല്ല, കഥ അകെ പൊളിച്ചടുക്കി.ഋദതിക പേരിൽ തന്നെ ഒരുബാഡ് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നു. അമാവാസി ദിനം അല്ലെ ഭയപ്പെടേണ്ട ദിവസം ആണെന്നൊക്കെയാ പറയാറ് പക്ഷെ ആ ദിവസം പോലും ഓര്മ ഉണ്ടാവാറില്ല.
    ഹൊറർ ഒക്കെ എനിക് ഭയങ്കര ഇഷ്ടമാ എന്താന്ന് അറിയോ ഭയം എന്താണ് എന്നത് എനിക്കറിയണം അതിനു വേണ്ടി ( തള്ള് ). കൂട്ടുകാർ പല വഴിക്കാണ് ഉള്ളത് അവരൊക്കെ കൂടി ചേരുമോ.
    ആ ഡ്യൂട്ടിയിൽ ഉള്ള ഉധ്യോകഷ്ടൻ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവരെ അവിടേക്കു പറഞ്ഞു വിട്ടത്. എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. ഹ ഹ ഹ

      ഖുറേഷി വിലയിരുത്തലിന് നന്ദി

      ???

  4. ഒരു രക്ഷയും ഇല്ല കിടിലം ……ത്രിൽ അടിച്ച് വായിച്ചത്….അടുത്ത പാർട്ട്‌ വേഗം പോരട്ടെ….????

    1. താങ്ക്യു സിദ്

  5. അടിപൊളി, എഴുത്ത് കുടുക്കി, ഉടനെ പോരട്ടെ ബാക്കി ഭാഗങ്ങളും, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  6. ബ്രോ ഒരു രക്ഷയുമില്ല…. സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤️

    1. താങ്ക്യൂ

    2. താങ്ക്യൂ ജീവ ???

  7. ജോനാസ്

    ഈ ഭാഗവും കലക്കി ഇനി അവർ രക്ഷപ്പെടുമോ അല്ലെങ്കിൽ മരിക്കുമോ എന്ന് കണ്ടറിയാം

    1. നോക്കാം ജോനാസ്

      ???

  8. Super. E pravashyam ravilae anu vayichath. Athukond kuzhappamilla. Mathramalla pretham onnum illallo. Athukond shemichirikkunnu. Kadha poli thannae. ❤❤❤

    1. പ്രേതം വരുമോ

      താങ്ക്യൂ ???

Comments are closed.