??മരുതെന് മല 2??[നൗഫു] 4199

പെട്ടെന്ന് അവിടുന്ന് ഒന്ന് തിരിഞ്ഞു, ഇടത്തോട്ട് മാറി,….

ആ രണ്ടു കാലൻ പട്ടികളും അവർക്ക് മുകളിലൂടെ മറുവശത്തേക്ക് മലർന്നടിച്ചു വീണു…

അവിടുന്നെണീറ്റ് ആ കാലൻ പട്ടികൾ ക്രൂരമായ മുഖത്തോടെ അവരെ തന്നെ നോക്കികൊണ്ട്‌ മുരളുന്നുണ്ടായിരുന്നു …

നപ്‌വാൻ ഫഹദിനോട് പറഞ്ഞു,…

എടാ നീ എന്നെ നോക്കണ്ട നീ എങ്കിലും രക്ഷപെടാൻ നോക്കു…

അല്ലെങ്കിൽ നമ്മൾ രണ്ടുപേരും ഇവിടെ ഈ കാലൻ പട്ടികൾക് ഇരയാവും …

മൂന്നടിയിലേറെ ഉയരമുള്ള പട്ടികൾ അതിന്റെ മുകളിലെ രണ്ടു ദംഷ്ട്ര മുന കൂർത്തു തയോട്ട് രണ്ടിഞ്ചു വളഞ്ഞു നിന്നു… അത് പോലെ തന്നെ അടിയിലെയും…

ചുടു രക്തവും ഉമിനീരും..
അതിൽ നിന്നും നിലത്തേക്ക് ഇറ്റി ഇറ്റി വീഴുന്നുണ്ട്…

തവിട്ടു നിറമുള്ള കൂർത്ത കണ്ണിൽ അതിന്റെ കൃഷ്ണമണി വല്ലാത്ത വേഗതയോടെ ഇരു  വശത്തേക്കും ചലിച്ചു കൊണ്ടിരിക്കുന്നു…

ഫഹദ് ഉടനെ അവനോട് പറഞ്ഞു,

നിന്നെ ഇവിടെ ഒറ്റക്കാക്കി ഞാൻ പേടിച്ചോടില്ല ,

“” “മരിക്കുന്നെങ്കിൽ രണ്ടു പേരും ഒരുമിച്ചു, രക്ഷപെടുന്നുണ്ടെങ്കിലും അങ്ങനെ തന്നെ”””….

ഫഹദ് നാലു ഭാഗവും കണ്ണോടിച്ചു തുടങ്ങി,

ആ കാലൻ പട്ടികൾ അവരുടെ മേലേക്ക് ചാടാൻ തക്കം പാർത്തിരുന്നു….

കുതിച്ചു ചാടാൻ ശരീരത്തെ പാകപ്പെടുത്തി നിന്നു …

പെട്ടെന്ന് ഫഹദിന്റെ കണ്ണിൽ ഒരു സന്തോഷത്തിന്റെ ഒരു തിരയിളക്കം കണ്ടു….

അവരുടെ വലത്തേക്ക് കുറച്ചു മാറി ആ മലയുടെ തന്നെ ഒരു ചെരിവുണ്ട്… അവിടേക്കെത്തിയാൽ…
മെല്ലെ താഴത്തെക് നിരങ്ങി നിരങ്ങി ഇറങ്ങാം… ,

ചിലപ്പോൾ ഇവറ്റകളിൽ നിന്നും രണ്ടുപേർക്കും രക്ഷപെടാം…

ഒന്ന് വലത്തേക് നീങ്ങി നപ്‌വനെ പിടിച്ചു ആ ചെരിവിലേക് ഫഹദ് തള്ളി…

കൂടെ ഫഹദും ആ ചെരിവിലേക് ചാടാനായ് മുന്നിലേക്ക് കുതിച്ചു…

ആ സമയം കൂട്ടത്തിലെ ഒരു കാലൻ പട്ടി ഫഹദിന്റെ മേലേക്ക് കുതിച്ചു ചാടി…

ശബ്ദം കേട്ട് ഒന്ന് തിരിഞ്ഞു നോക്കിയ ഫഹദ് ആ കാലൻ പട്ടിയുടെ കുതിച്ചു വരവ് കണ്ടു അവിടെ തന്നെ നിലത്തേക്കിരുന്നു….

അത് അവന്റെ മുകളിൽ കൂടി കുന്നിൻ ചെരിവിന്റെ മറു വശത്തുള്ള കൊക്കയിലേക് ഒരു വലിയ മോങ്ങലോടെ പറന്നിറങ്ങി….

മറ്റേ കാലൻ പട്ടി
ഫഹദിന്റെ ചുറ്റു ഭാഗത്തും കൂടി കറങ്ങി നടക്കാൻ തുടങ്ങി…

പെട്ടന്ന് കുറച്ചു മാറിയുള്ള ഒരു വലിയ മരത്തിന്റെ ശിഖിരത്തിൽ നിന്നുള്ള ഒരു വള്ളി തനിക്കു മുന്നിൽ തൂങ്ങി നിൽക്കുന്നത് അവന്റെ കൺ മുന്നിൽ പെടുന്നത് …

ഉടനെ തന്നെ തന്റെ മുന്നിൽ തൂങ്ങി യാടുന്ന ആ വള്ളിയിലേക് ഉയർന്നു ചാടി പിടിച്ച് തൂങ്ങി അവൻ മുകളിലേക്കു വലിഞ്ഞു കയറി….

ആ കാലൻ പട്ടിയും അവൻ ചാടിയതിനു പിറകെ മുകളിലേക് ഉയർന്നു ചാടി…

പക്ഷെ അത് അവന്റെ കാലിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മുകളിലേക്കു വന്ന് നിലത്തേക്ക് തന്നെ മലർന്നടിച്ചു വീണു…

18 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  2. Oru rakshayumilla bro..muthe nee polik

    1. താങ്ക്യൂ ??

    1. തമ്പുരാൻ ???

  3. ഖുറേഷി അബ്രഹാം

    ഹൊറർ മോനെ ഒരു രക്ഷയും ഇല്ല, കഥ അകെ പൊളിച്ചടുക്കി.ഋദതിക പേരിൽ തന്നെ ഒരുബാഡ് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നു. അമാവാസി ദിനം അല്ലെ ഭയപ്പെടേണ്ട ദിവസം ആണെന്നൊക്കെയാ പറയാറ് പക്ഷെ ആ ദിവസം പോലും ഓര്മ ഉണ്ടാവാറില്ല.
    ഹൊറർ ഒക്കെ എനിക് ഭയങ്കര ഇഷ്ടമാ എന്താന്ന് അറിയോ ഭയം എന്താണ് എന്നത് എനിക്കറിയണം അതിനു വേണ്ടി ( തള്ള് ). കൂട്ടുകാർ പല വഴിക്കാണ് ഉള്ളത് അവരൊക്കെ കൂടി ചേരുമോ.
    ആ ഡ്യൂട്ടിയിൽ ഉള്ള ഉധ്യോകഷ്ടൻ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവരെ അവിടേക്കു പറഞ്ഞു വിട്ടത്. എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. ഹ ഹ ഹ

      ഖുറേഷി വിലയിരുത്തലിന് നന്ദി

      ???

  4. ഒരു രക്ഷയും ഇല്ല കിടിലം ……ത്രിൽ അടിച്ച് വായിച്ചത്….അടുത്ത പാർട്ട്‌ വേഗം പോരട്ടെ….????

    1. താങ്ക്യു സിദ്

  5. അടിപൊളി, എഴുത്ത് കുടുക്കി, ഉടനെ പോരട്ടെ ബാക്കി ഭാഗങ്ങളും, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  6. ബ്രോ ഒരു രക്ഷയുമില്ല…. സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤️

    1. താങ്ക്യൂ

    2. താങ്ക്യൂ ജീവ ???

  7. ജോനാസ്

    ഈ ഭാഗവും കലക്കി ഇനി അവർ രക്ഷപ്പെടുമോ അല്ലെങ്കിൽ മരിക്കുമോ എന്ന് കണ്ടറിയാം

    1. നോക്കാം ജോനാസ്

      ???

  8. Super. E pravashyam ravilae anu vayichath. Athukond kuzhappamilla. Mathramalla pretham onnum illallo. Athukond shemichirikkunnu. Kadha poli thannae. ❤❤❤

    1. പ്രേതം വരുമോ

      താങ്ക്യൂ ???

Comments are closed.