Love Or Hate 11 [Rahul Rk] [Climax] 1112

അച്ഛൻ: പറയാം.. അർജന്റ്‌ ആണ് മോള് വാ…

ദിയ: ശരി അച്ഛാ..

ദിയയും അച്ഛനും കൂടെ മായയും കാറിലേക്ക് കയറി…
എങ്ങോട്ടാണ് പോകുന്നത് എന്നറിയാതെ മായയും ദിയയും പുറത്തേക്ക് നോക്കി ഇരിക്കുകയാണ്…
ദിയക്ക് അപ്പോഴും ഷൈൻ ഫോൺ എടുക്കാഞ്ഞതിൽ ഉള്ള ടെൻഷൻ ആയിരുന്നു….

അധികം വൈകാതെ തന്നെ കാർ സിറ്റി ഹോസ്പിറ്റലിന്റെ കോംബൗണ്ട് കടന്നു അകത്തേക്ക് കയറി…

ദിയ: അച്ഛാ.. എന്താ ഇവിടെ..??

അച്ഛൻ: മോള് വാ.. അച്ഛൻ പറയാം…

അവർ കാറിൽ നിന്ന് ഇറങ്ങുകയും മൂന്നുപേരും ഹോസ്പിറ്റലിന്റെ അകത്തേക്ക് കടക്കുകയും ചെയ്തു…

ഓരോ ചുവടും മുന്നോട്ട് വക്കും തോറും ദിയയുടെയും മായയുടെയും നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു…

അവസാനം അവർ നടന്നെത്തിയത് ഐ സിയുവിന്റെ മുന്നിൽ ആയിരുന്നു…

മുന്നിൽ നിൽക്കുന്നത് ഷൈനിന്റെ അച്ഛനും അമ്മയും മറ്റ് കുടുംബവും കൂട്ടുകാരും…
എല്ലാവരുടെയും മുഖത്ത് ദുഃഖവും കണ്ണുനീരും മാത്രം…

ദിയയുടെ നെഞ്ചിടിപ്പ് പതിൻ മടങ്ങ് വേഗത്തിൽ വർധിച്ചു… അവള് ഐ സിയുവിന് മുന്നിലേക്ക് ഓടി ചെന്നു….

ഗ്ലാസ്സ് ഡോറിന് മുന്നിലെ ചെറിയ ദ്വാരത്തിലൂടെ അകത്തേക്ക് നോക്കിയ ദിയയുടെ കാഴ്ച മങ്ങുന്നതും ബോധം നഷ്ടപ്പെടുന്നതും അവൾക്ക് അറിയാനെ സാധിച്ചില്ല……,
??????????

ശരിയായ ബോധം വന്നപ്പോൾ ദിയ മായയുടെ മടിയിൽ തല വച്ച് കിടക്കുകയാണ്….

ഇതിനിടയിൽ ആരൊക്കെയോ അവളോട് സത്യങ്ങൾ എല്ലാം പറഞ്ഞിരുന്നു…
പാതി ബോധം മറഞ്ഞ മനസ്സുമായി അവള് എന്തെല്ലാമോ കേട്ടു…

ഷൈൻ എന്നന്നേക്കും ആയി തന്നെ വിട്ടു പോവുമോ എന്ന ഭയവും താൻ കാരണം ആണല്ലോ ഇതെല്ലാം സംഭവിച്ചത് എന്ന കുറ്റബോധവും ഇതിനോടകം ദിയയുടെ മനസ്സ് കീഴടക്കുകയും അവളുടെ മാനസീക നില തെറ്റിക്കുകയും ചെയ്തിരുന്നു…

പ്രാന്ത് പിടിച്ച പോലെ അവള് എന്തൊക്കെയോ പിറു പിറുത്തു… ഷൈനിന്റയും ദിയയുടെയും അവസ്ഥ മായ ഉൾപ്പടെ മറ്റെല്ലാവരെയും വേദനയിലേക്ക്‌ ആഴ്ത്തി..

പെട്ടൊന്നൊരു നിമിഷത്തിൽ എന്തോ ഓർത്ത പോലെ ദിയ ആ ഹോസ്പിറ്റൽ വരാന്തയിലൂടെ വേഗത്തിൽ ഓടാൻ ആരംഭിച്ചു….

മായയും മറ്റുള്ളവരും ദിയയുടെ പുറകേ ഓടാൻ ആരംഭിച്ചു…
എങ്ങോട്ടെന്നില്ലാതെ ഒരു പ്രാന്തിയെ പോലെ ഓടുന്ന ദിയയേ ആ ഹോസ്പിറ്റലിൽ ഉള്ളവർ എല്ലാം നോക്കി നിന്നു…

മുഴുവൻ പേരും കൂടെ ഓടിയിട്ടും ആർക്കും പിടികൊടുക്കാതെ ദിയ ഹോസ്പിറ്റൽ മുറ്റവും കടന്നു….
ഇതിനിടയിൽ സെക്യൂരിറ്റിക്കാർ ഉൾപ്പടെ പലരും തടുത്തു നിർത്താൻ നോക്കി എങ്കിലും അവരിൽ നിന്നും ദിയ കുതറി മാറി…

ഹോസ്പിറ്റൽ ഗേറ്റ് കടന്ന് ദിയ പുറത്തെത്തി… ഹൈവേയിലൂടെ ചീറിപ്പാഞ്ഞു വന്ന പ്രൈവറ്റ് ബസ് സഡൻ ബ്രേക്ക് ഇട്ട് നിർത്തിയപ്പോൾ ആണ് അടുത്തുണ്ടായിരുന്നവർ വരെ അങ്ങോട്ട് ഓടിയെത്തിയത്…
????????

165 Comments

  1. Parayanathu pottatharam aanu ariyam buy ee coment Rahul rk bro kandal aa last baagam onu maati ezhuthikoode onu vayichu manasamthripthi anayan aanu maaya marichu kanunathu theere sahikunnilla bro please please please please please????

  2. ഈ കഥ മുഴുവൻ kambikuttan സൈറ്റിൽ ഉണ്ട് but last climax മാത്രം ഇതിൽ ആണ് ഉള്ളത്

  3. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  4. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  5. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  6. അവസാനം മായയെ കൊല്ലേണ്ടി രുന്നില്ല

  7. നല്ല കഥ ആയിരുന്നു ബ്രോ പക്ഷെ അവസാനം കൊണ്ട് ബോർ ആക്കിഅല്ലോ

  8. Valare nalla story ayirunnu…

    Avasanam enikku enthokkeyo missing links ulla pole thonni..

    Enthayalum ithu ezhuthi complete cheyyan kanicha manasinum effort num hats off!!!!

    Thanks

Comments are closed.