Love Or Hate 11 [Rahul Rk] [Climax] 1112

ഡോക്റ്റർ: ഒബ്സർവേഷനിൽ ആണ്.. 24 ഹവ്വേഴ്സ് കഴിയാതെ ഒന്നും പറയാൻ പറ്റില്ല… പുറമെ കാര്യമായി പരുക്കുകൾ ഒന്നും ഇല്ല…. ഇന്റേണൽ ബ്ലീഡിംഗ് ഉണ്ടോ എന്ന് സംശയം ഉണ്ട്.. ബ്ലഡിൽ നല്ല അളവിൽ ആൽക്കഹോളും ഉണ്ട്.. അത് മരുന്നിന്റെ എഫക്റ്റ് നെ ബാധിക്കും.. കമ്പ്ലീറ്റ് ചെക്കപ്പ് കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ ഒക്കു…

പെട്ടന്ന് ഒരു നേഴ്സ് കൂടി പുറത്തേക്ക് വന്നു…
അവരുടെ കയ്യിൽ ഒരു വെള്ള തുണിയിൽ ഷൈനിന്റെ പേഴ്സും ഫോണും ഉണ്ടായിരുന്നു…

ഡോക്റ്റർ: ആ.. ഇത് അയാളുടെ പോക്കറ്റിൽ നിന്ന് കിട്ടിയതാണ്….
?????????

ഇതേ സമയം ഹോട്ടലിൽ അപ്പോഴും പാർട്ടിയിൽ ആയിരുന്നു ആൻഡ്രുവും കൂട്ടുകാരും..

ആൻഡ്രൂ: ടാ അവൻ ഇത് വരെ വിളിച്ചില്ലല്ലോ…

അരവിന്ദ്: ഇനി അവളെ കണ്ടപ്പോൾ പറഞ്ഞത് മറന്നോ…??

വിഷ്ണു: ബ്രോ ഒന്ന് അങ്ങോട്ട് വിളിച്ച് നോക്കിക്കേ…

ആൻഡ്രൂ: നിക്ക്‌ ഇപ്പൊ വിളിക്കാം…

ആൻഡ്രൂ ഗ്ലാസിൽ ഉണ്ടായിരുന്ന അവസാന പെഗ്ഗും വായിലേക്ക് ഒഴിച്ച് ഫോൺ എടുത്ത് ഷൈനിന്റെ നമ്പർ ഡയൽ ചെയ്തു…
????????

എസ് ഐ നേഴ്‌സിന്റെ കയ്യിൽ നിന്നും ഫോണും പേഴ്സും ഏറ്റ് വാങ്ങി…
ഉടൻ തന്നെ ഷൈനിന്റെ ഫോൺ റിംഗ് ചെയ്യാൻ ആരംഭിച്ചു…

സ്ക്രീനിൽ ആൻഡ്രൂ എന്നാണ് എഴുതിയിരുന്നത്…
അദ്ദേഹം ഫോൺ അറ്റന്റ് ചെയ്തു…

എസ് ഐ: ഹലോ…

ആൻഡ്രൂ: ടാ നാറി നിന്നോട് അവിടെ എത്തിയാൽ വിളിക്കണം എന്ന് പറഞ്ഞതല്ലേ…

എസ് ഐ: നീ എതാടാ…??

പെട്ടന്നാണ് ആൻഡ്രുവിന് അത് ഷൈനിന്റെ ശബ്ദം അല്ല എന്ന് ബോധ്യമായത്…

ആൻഡ്രൂ: ഇതാരാ..??

എസ് ഐ: ഇത് ടൗൺ സ്റ്റേഷനിലെ എസ് ഐ ആണ്… നീ ഈ ഫോണിന്റെ ഓണറുടെ ആരാ..

ആൻഡ്രൂ സത്യത്തിൽ ഷൈനിനെ വെള്ളമടിച്ച് വണ്ടി ഓടിച്ചതിന് പോലീസ് പൊക്കി എന്നാണ് വിചാരിച്ചത്…

ആൻഡ്രൂ: ഫ്രണ്ടാണ് സാർ.. എന്ത് പറ്റി സാർ.. അവൻ… അവൻ എവിടെ..??

എസ് ഐ: ആ താൻ ഒന്ന് വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വാ.. പെട്ടന്ന് വേണം…

ആൻഡ്രൂ: ഹോസ്പിറ്റലിലേക്കോ…?? എന്ത് പറ്റി സാർ..??

എസ് ഐ: താൻ പേടിക്കൊന്നും വേണ്ട… തന്റെ കൂട്ടുകാരന് ചെറിയ ഒരു ആക്സിഡന്റ്.. താൻ സമയം കളയാതെ വേഗം വരാൻ നോക്ക്…

ആൻഡ്രുവിന് കണ്ണിൽ ഇരുട്ടു കയറുന്നത് പോലെ ആണ് തോന്നിയത്…
കുടിച്ച മദ്യത്തിന്റെ ലഹരി മുഴുവൻ അപ്പാടെ ഇറങ്ങി പോയ പ്രതീതി…

അരവിന്ദ്: എന്താടാ.. എന്താ പ്രശ്നം..

ആൻഡ്രൂ: എടാ.. ഷൈനിന്റെ കാർ.. കാർ ആക്സിഡന്റ് ആയി…

അരവിന്ദ്: ഹേ… എന്നിട്ട് അവന്..

ആൻഡ്രൂ: സിറ്റി ഹോസ്പിറ്റലിൽ ആണ്… വേഗം വാ നമുക്ക് അങ്ങോട്ട് പോണം…

ആൻഡ്രുവും അരവിന്ദും വിഷ്ണുവും വെപ്രാളപ്പെട്ട്‌ അങ്ങോട്ട് ഓടി…
?????????

165 Comments

  1. Parayanathu pottatharam aanu ariyam buy ee coment Rahul rk bro kandal aa last baagam onu maati ezhuthikoode onu vayichu manasamthripthi anayan aanu maaya marichu kanunathu theere sahikunnilla bro please please please please please????

  2. ഈ കഥ മുഴുവൻ kambikuttan സൈറ്റിൽ ഉണ്ട് but last climax മാത്രം ഇതിൽ ആണ് ഉള്ളത്

  3. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  4. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  5. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  6. അവസാനം മായയെ കൊല്ലേണ്ടി രുന്നില്ല

  7. നല്ല കഥ ആയിരുന്നു ബ്രോ പക്ഷെ അവസാനം കൊണ്ട് ബോർ ആക്കിഅല്ലോ

  8. Valare nalla story ayirunnu…

    Avasanam enikku enthokkeyo missing links ulla pole thonni..

    Enthayalum ithu ezhuthi complete cheyyan kanicha manasinum effort num hats off!!!!

    Thanks

Comments are closed.