Love Or Hate 11 [Rahul Rk] [Climax] 1112

ദുരന്തങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു ആ കുടുംബങ്ങളെ ഈ ദിവസങ്ങളിൽ കാത്തിരുന്നത്…

നിറ കണ്ണുകളോടെ ഡോക്ടറുടെ മുന്നിൽ ഇരിക്കുകയായിരുന്നു ഷൈനിന്റെ പപ്പയും ദിയയുടെ അച്ഛനും… ആ മുറിക്ക് മുന്നിൽ ഹൃദയം തകരുന്ന വേദനയുമായി പിന്നെയും കുറെ ആത്മാക്കളും…

ഡോക്ടർ സ്റ്റെതസ്കോപ്പ് ഊരി മേശപ്പുറത്ത് വച്ച് കസേരയിലേക്ക് ഇരുന്നു…

ഡോക്ടർ: നിങ്ങള് രണ്ടുപേരോടും എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല…
പക്ഷേ ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങള് രണ്ടാളും സംയമനം പാലിച്ച് കേൾക്കണം… ഷൈനിനെ ഇവിടെ കൊണ്ടുവന്നപ്പോൾ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്ന് ഒരു മാറ്റവും ഇത് വരെ വന്നിട്ടില്ല.. വെന്റിലേറ്റർ ഉപയോഗിച്ച് എത്ര കാലം ഇങ്ങനെ തുടരാൻ ആകും എന്നും അറിയില്ല… പക്ഷേ… ദിയയുടെ കാര്യം… കുറച്ച് പ്രശ്നം ആണ്.. തുറന്ന് പറഞാൽ എവരി സെക്കൻഡ് ഷി ഈസ് ഡയിങ്…

ഇത് കേട്ടതും ദിയയുടെ അച്ഛൻ പൊട്ടിക്കരഞ്ഞു പോയി.. പക്ഷേ കരച്ചിൽ അടക്കി വീണ്ടും അദ്ദേഹം ഡോക്ടറുടെ വാക്കുകൾക്കായി കാതോർക്കാൻ തുടങ്ങി…

ഡോക്ടർ: രക്ഷപ്പെടുത്താൻ നൂറിൽ ഒരു ശതമാനം ചാൻസ് എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞങൾ ഇങ്ങനെ ഒരു ഓപ്ഷൻ പറയില്ലായിരുന്നു.. പക്ഷേ ഇവിടെ സ്ഥിതി അതല്ല… കൂട്ടത്തിൽ ഒരാളെ നമുക്ക് രക്ഷിക്കാൻ ആവും.. ഐ മീൻ… ബാക്കി കാലം മുഴുവൻ കോമയിൽ കിടന്നാൽ പോലും ജീവിച്ചിരിക്കുന്നു എന്ന് പറയാൻ ഓരാൾ… ഞാൻ പറഞ്ഞു വന്നത്.. ഓരോ നിമിഷവും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ദിയയുടെ ജീവന് ഷൈനിനെ രക്ഷിക്കാൻ ആവും… ഹാർട്ട് ട്രാൻസ്പ്ലാന്റേഷൻ… സക്സസ് ആയാൽ ഷൈനിനെ എങ്കിലും നമുക്ക് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാം.. പക്ഷേ ഇല്ലെങ്കിൽ രണ്ട് പേരെയും നമുക്ക് നഷ്ടമാകും… ഇനി എല്ലാം നിങ്ങളുടെ കയ്യിലാണ്…….

ഓരോ നിമിഷവും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന തന്റെ മകൾ..
ഏതൊരു ഡോക്ടർക്കും ഇല്ലാത്ത വിശ്വാസം സ്വന്തം അച്ഛന് മകളുടെ കാര്യത്തിൽ ഉണ്ടാകും…

ജീവച്ഛവായി കിടക്കുന്ന സ്വന്തം മകൻ … അവന്റെ ജീവൻ രക്ഷിക്കാൻ എങ്ങനെ ആ അച്ഛൻ മറ്റൊരാളോട് അയാളുടെ മകളുടെ ജീവൻ ചോദിക്കും….

ഓരോ മുറികളിൽ ബോധരഹിതരായി ഒന്നുമറിയാതെ കിടക്കുകയായിരുന്നു ഷൈനും ദിയയും….

അവർ അനുഭവിക്കുന്നതിന്റെ നൂറ് മടങ്ങ് വേദന ആ മുറിക്ക് പുറത്ത് നിൽക്കുന്ന അവരുടെ കുടുംബം അനുഭവിക്കുന്നുണ്ടായിരുന്നു…

അവസാനം ചർച്ചകൾക്കും വികാര പ്രകടനങ്ങൾക്കും ഒടുവിൽ അന്തിമ തീരുമാനം വന്നു…

രണ്ടു പേരെയും നഷ്ടപ്പെടുത്തുന്നതിന് പകരം ഒരാളുടെ എങ്കിലും ജീവൻ രക്ഷിക്കാൻ അവർ തീരുമാനിച്ചു…

തന്റെ മകൾ മറ്റൊരാളിലൂടെ എങ്കിലും ജീവിക്കട്ടെ എന്ന് ആ പാവം പിതാവും മാതാവും കരുതിക്കാണും….

എല്ലാത്തിലും ഉപരിയായി മായ ഈ സംഭവങ്ങൾ എങ്ങനെ താങ്ങും എന്ന ഭയം ആയിരുന്നു എല്ലാവർക്കും…
????????

അവസാന തീരുമാനം വന്നതും പിന്നീട് കാര്യങ്ങള് എല്ലാം പെട്ടന്ന് ആയിരുന്നു…
ദിയയെ എന്നെന്നേക്കും ആയി അവർക്ക് നഷ്ടമായി… സർജറി വിജയകരമായി തന്നെ പൂർത്തിയാവുകയും പതിയെ പതിയെ ഷൈൻ ജീവിതത്തിലേക്ക് തിരികെ വന്നു തുടങ്ങാനും ആരംഭിച്ചു….

ദിയയുടെ അഭാവം ഇരു കുടുംബങ്ങൾക്കും താങ്ങാവുന്നതിലും അപ്പുറായിരുന്നു…
പതിയെ പതിയെ എല്ലാവരും ജീവിതത്തിലേക്ക് തിരികെ വന്ന് തുടങ്ങാൻ ആരംഭിച്ചു…

കാലം പിന്നെയും കടന്നു പോയി………

165 Comments

  1. Parayanathu pottatharam aanu ariyam buy ee coment Rahul rk bro kandal aa last baagam onu maati ezhuthikoode onu vayichu manasamthripthi anayan aanu maaya marichu kanunathu theere sahikunnilla bro please please please please please????

  2. ഈ കഥ മുഴുവൻ kambikuttan സൈറ്റിൽ ഉണ്ട് but last climax മാത്രം ഇതിൽ ആണ് ഉള്ളത്

  3. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  4. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  5. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  6. അവസാനം മായയെ കൊല്ലേണ്ടി രുന്നില്ല

  7. നല്ല കഥ ആയിരുന്നു ബ്രോ പക്ഷെ അവസാനം കൊണ്ട് ബോർ ആക്കിഅല്ലോ

  8. Valare nalla story ayirunnu…

    Avasanam enikku enthokkeyo missing links ulla pole thonni..

    Enthayalum ithu ezhuthi complete cheyyan kanicha manasinum effort num hats off!!!!

    Thanks

Comments are closed.