Love Or Hate 11 [Rahul Rk] [Climax] 1112

അവർ ചിരിച്ച് കൊണ്ട് തന്നെ അങ്ങോട്ട് നടന്നു വന്നു…

ആൻഡ്രൂ: അതേതായാലും കലക്കി ദിയ.. നീ ഇത് ഇപ്പൊ കൊടുത്തില്ലയിരുന്നെങ്കിൽ പിന്നീട് ദുഃഖിച്ചേനെ…

ദിയ: അല്ല.. ഞാൻ.. അത് പെട്ടന്ന്.. അറിയാതെ…

അരവിന്ദ്: ഏയ്.. അതൊന്നും കുഴപ്പല്ല.. അതവന് കിട്ടേണ്ടത് തന്നെ ആണ്…

ആൻഡ്രൂ: ദിയക്ക്‌ അറിയാത്ത ഒരു സത്യം ഉണ്ട്… ഞാൻ പറയാം…

ഷൈൻ: ടാ ആൻഡ്രൂ.. വേണ്ട…

ഷൈൻ ആൻഡ്രുവിനെ തടയാൻ ശ്രമിച്ചു…

ആൻഡ്രൂ: വിടെടാ.. നീ ഈ ചെയ്യാൻ പോയതിന് ഞാൻ കൂടി ഉത്തരവാദിയ അതോണ്ട് എനിക്കിത് തിരുത്തണം…
ദിയെ.. ഇവന് നിന്നോട് പ്രമോം കോപ്പും ഒന്നും ഇല്ല.. നിന്നെ എങ്ങനെ എങ്കിലും തോൽപ്പിക്കാൻ വേണ്ടി ഞങൾ കണ്ടെത്തിയ മാർഗം ആയിരുന്നു ഈ പ്രേമ നാടകം…

ആൻഡ്രൂ പറഞ്ഞ് നിർത്തിയതും ജ്വലിക്കുന്ന കണ്ണുകളോടെ ദിയ ഷൈനിനെ നോക്കി…

ദിയ: ഇതൊക്കെ സത്യമാണോ ഷൈൻ…

ഷൈൻ വേഗം തന്റെ രണ്ട് കൈ കൊണ്ടും മുഖം പൊത്തി പിടിച്ചു…
എന്നിട്ട് പറഞ്ഞു…

ഷൈൻ: സത്യമായിരുന്നു….

ദിയ മറ്റൊന്നും പറയാതെ അവിടെ നിന്ന് വേഗത്തിൽ നടക്കാൻ ആരംഭിച്ചു…
ഷൈൻ ഒട്ടും സമയം പാഴാക്കാതെ ദിയയുടെ പിന്നാലെ ചെന്നു അവളെ തടഞ്ഞ് നിർത്തി…

ഷൈൻ: ദിയ പ്ലീസ്… ഞാൻ പറയുന്ന ഒന്ന് കേൾക്കൂ… അവന്മാരോട് അങ്ങനെ പറഞ്ഞാണ് ഞാൻ പോന്നത്..പക്ഷേ ഇവിടെ വന്ന് തന്നെ കണ്ടപ്പോ.. തന്റെ കണ്ണിലെ സ്നേഹം കണ്ടപ്പോൾ എന്റെ മനസ്സ് അലിഞ്ഞു ദിയ… ഐ ലവ് യു ദിയ… പ്ലീസ് ബിലീവ് മി…..

ഷൈൻ പറഞ്ഞ് നിർത്തിയതും ദിയയുടെ അടുത്ത അടി ഷൈനിന്റെ കവിളത്ത് വീണു…

ദിയ: ഇത്രേം ഒക്കെ ചെയ്തിട്ട് ഇനിയും ഞാൻ നിന്നെ വിശ്വസിക്കണം അല്ലേ…
ഗെറ്റ് ലോസ്റ്റ്… എന്റെ കൺ മുന്നിൽ കണ്ട് പോകരുത്…..

ദിയ വീണ്ടും നടന്നു നീങ്ങിയതും ഷൈൻ വീണ്ടും അവളെ പിൻതുടർന്നു…

ഷൈൻ: ദിയ.. താൻ വേണേൽ എന്നെ തല്ലിക്കോ…

ഷൈൻ അത് പറഞ്ഞ് തീർന്നതും ദിയയുടെ കയ്യിൽ നിന്ന് അടുത്ത അടിയും ഷൈനിന്റെ മുഖത്ത് വീണു…

ദിയ: ഇനി പറ…

ഷൈൻ: താൻ വേണേൽ ഇനിം എന്നെ…. അല്ലെങ്കിൽ വേണ്ട.. ഞാൻ പറയുന്നത് താൻ ഒന്ന് കേൾക്ക്‌… ദിയ… പ്ലീസ്… ഞാൻ അത്രേം സീരിയസ് ആണ്… എന്റെ മനസ്സിൽ ഒരു പ്രതികാരമോ ദേഷ്യമോ ഒന്നും ഇല്ല ഇപ്പോ… ദിയ പ്ലീസ്…

ദിയ വീണ്ടും ഷൈനിന്റെ അടുത്തേക്ക് നടന്നടുത്തു..
ഷൈൻ വേഗം അടുത്ത അടിക്ക്‌ വേണ്ടി റെഡിയായി എന്ന രീതിയിൽ കണ്ണടച്ച് നിന്നു…

പക്ഷേ ഷൈനിനെ ഞെട്ടിച്ച് കൊണ്ട് ഷൈനിന്റെ കവിളിൽ ദിയയുടെ സ്നേഹ ചുംബനം പതിഞ്ഞു…
ഷൈൻ പതിയെ കണ്ണ് തുറന്നു…

ഷൈൻ: ദിയ…..

165 Comments

  1. Parayanathu pottatharam aanu ariyam buy ee coment Rahul rk bro kandal aa last baagam onu maati ezhuthikoode onu vayichu manasamthripthi anayan aanu maaya marichu kanunathu theere sahikunnilla bro please please please please please????

  2. ഈ കഥ മുഴുവൻ kambikuttan സൈറ്റിൽ ഉണ്ട് but last climax മാത്രം ഇതിൽ ആണ് ഉള്ളത്

  3. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  4. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  5. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  6. അവസാനം മായയെ കൊല്ലേണ്ടി രുന്നില്ല

  7. നല്ല കഥ ആയിരുന്നു ബ്രോ പക്ഷെ അവസാനം കൊണ്ട് ബോർ ആക്കിഅല്ലോ

  8. Valare nalla story ayirunnu…

    Avasanam enikku enthokkeyo missing links ulla pole thonni..

    Enthayalum ithu ezhuthi complete cheyyan kanicha manasinum effort num hats off!!!!

    Thanks

Comments are closed.