Love Or Hate 11 [Rahul Rk] [Climax] 1112

കോട്ടുവാ കൈ വച്ച് മറച്ച് കൊണ്ട് ഫോൺ എടുത്തു…മൈ ലവ് എന്ന് എഴുതിയ നമ്പറിൽ നിന്നുള്ള മെസ്സേജ് ആയിരുന്നു…
ഷൈൻ ചാറ്റ് ഓപ്പൺ ചെയ്ത് നോക്കി…

മൈ ലവ്: എന്തായി മാഷേ ഇന്ന് വരുമോ..??

ഷൈനിന്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു…

ഷൈൻ ഉന്മേഷവാനായി ഇരുന്ന് മറുപടി ടൈപ്പ് ചെയ്യാൻ തുടങ്ങി…

ഷൈൻ: എന്താകാൻ.. താൻ കിടന്നോ.. ഞാൻ വരാൻ എന്തായാലും വൈകും.. റിച്ചു കിടന്നോ..??

ഒട്ടും വൈകാതെ തന്നെ അപ്പുറത്ത് നിന്നും മറുപടിയും എത്തി…

മൈ ലവ്: റിച്ചു എപ്പോഴോ ഉറങ്ങി.. ശരി എന്നാ.. എത്ര വൈകിയാലും മെസ്സേജ് ചെയ്യണം…

ഷൈൻ: അതൊക്കെ ഓകെ.. പക്ഷേ മെസേജും നോക്കി ഇരിക്കരുത്.. കിടന്നുറങ്ങാൻ നോക്ക്…

മൈ ലവ്: ഓകെ ബൈ ഡിയർ.. ലവ് യൂ..

ഷൈൻ: ലവ് യു ടൂ.. ടേക് കെയർ..

ഷൈൻ ഫോൺ ടേബിലിലേക്ക്‌ വച്ച് വീണ്ടും കസേരയിലേക്ക് ചാഞ്ഞു…

അൽപ നേരം അങ്ങനെ കിടന്നതിന് ശേഷം ഷൈൻ കൈ ഉയർത്തി കോട്ടിന്റെ കൈ മാറ്റി വാച്ചിൽ സമയം നോക്കി…

സമയം 8 മണി കഴിഞ്ഞിരുന്നു.. ഷൈൻ ചെയറിൽ നിന്നും എഴുന്നേറ്റു.. ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ട് ഗ്ലാസ്സ് വാതിൽ തള്ളി തുറന്ന് പുറത്തേക്ക് നടന്നു…

ഫ്ലോറിലേക്ക്‌ ചെന്നപ്പോൾ എല്ലാവരും തങ്ങളുടെ ജോലികളിൽ മുഴുകി ഇരിക്കുകയാണ്…

അത് കണ്ടപ്പോൾ ഷൈനിന് ചെറിയ ഒരാശ്വാസം തോന്നി..
തന്റെ സഹ പ്രവർത്തകരുടെ ആത്മാർഥതയും ജോലിയോടുള്ള കടമയും ഷൈനിൽ അഭിമാനം ഉണ്ടാക്കി…
???????

ആ രാത്രി ഒരുപാട് ഫോൺ കോളുകളും മെയിലുകളുമായി ഷൈൻ പിന്നെയും തിരക്കിൽ ആയി…

അവസാനം എല്ലാം അവസാനിച്ചപ്പോൾ സമയം ഏകദേശം മൂന്ന് മണി ആയിരുന്നു…
ഓഫീസ് മുഴുവൻ ഇന്ന് ലീവ് പറഞ്ഞിരിക്കുന്നത് കൊണ്ട് പ്രശ്നമില്ല…

അങ്ങനെ ഓരോരുത്തരും ഓഫീസിൽ നിന്ന് പുറത്തേക്ക് പോയി… അവസാനം പുറത്തുള്ള സെക്യൂരിറ്റിയും ഷൈനും മാത്രം ബാക്കിയായി…

ഈ ക്ഷീണവും ഉറക്കവും വച്ച് ഡ്രൈവ് ചെയ്യണ്ട എന്നുള്ളത് കൊണ്ട് ഷൈൻ ഓഫീസിൽ തന്നെ കിടക്കാൻ തീരുമാനിച്ചു..
അങ്ങനെ റിസ്പ്ഷൻ ഏരിയയിൽ ഉള്ള സോഫയിൽ കിടന്നു ഷൈൻ ഉറങ്ങാൻ ആരംഭിച്ചു……

?????????

കുറെ വർഷങ്ങൾ ആയി ഷൈൻ ഉറക്കത്തിൽ കാണുന്നതെല്ലാം താനുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങള് ആയിരുന്നു…

നിറമില്ലാത്ത ചില വെളുപ്പും കറുപ്പും നിറഞ്ഞ രൂപങ്ങൾ…
ആദ്യാദ്യം ഉറങ്ങാൻ വളരെ പ്രയാസം നേരിട്ട ഷൈൻ ഉറക്ക ഗുളിക ഒരു പതിവാക്കിയിരുന്നു… എന്നാല് ഇപ്പോള് കുറച്ച് വർഷങ്ങൾ ആയി അതിന്റെ ആവശ്യം വരാറില്ല…

ഒരുപക്ഷേ ആ സ്വപ്നങ്ങളുമായി പൊരുത്തപ്പെട്ട് പോകാൻ ആരംഭിച്ചതിനാൽ ആവാം….

????????

165 Comments

  1. Parayanathu pottatharam aanu ariyam buy ee coment Rahul rk bro kandal aa last baagam onu maati ezhuthikoode onu vayichu manasamthripthi anayan aanu maaya marichu kanunathu theere sahikunnilla bro please please please please please????

  2. ഈ കഥ മുഴുവൻ kambikuttan സൈറ്റിൽ ഉണ്ട് but last climax മാത്രം ഇതിൽ ആണ് ഉള്ളത്

  3. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  4. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  5. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  6. അവസാനം മായയെ കൊല്ലേണ്ടി രുന്നില്ല

  7. നല്ല കഥ ആയിരുന്നു ബ്രോ പക്ഷെ അവസാനം കൊണ്ട് ബോർ ആക്കിഅല്ലോ

  8. Valare nalla story ayirunnu…

    Avasanam enikku enthokkeyo missing links ulla pole thonni..

    Enthayalum ithu ezhuthi complete cheyyan kanicha manasinum effort num hats off!!!!

    Thanks

Comments are closed.